- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോയിൽ വേഗത പോരാ; വണ്ടി അടുത്ത വർഷം ഓടുമോ എന്ന് ആർക്കും ഉറപ്പില്ല; നിർമ്മാണം വേഗത്തിലാക്കാൻ കരാറുകാർക്ക് നോട്ടീസ് നൽകി ഡിഎംആർസി; ശ്രീധരനെ മോശക്കാരനാക്കാൻ ശ്രമമെന്നും ആക്ഷേപം
കൊച്ചി: കൊച്ചി മെട്രോയിൽ ഇ ശ്രീധരൻ ഉദ്ദേശിച്ചതൊന്നും നടക്കുന്നില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ശ്രീധരനേയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനേയും ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതിന് തൊട്ട് പിന്നാലെയാണ് ഇത്. ഇതിനെ തുടർന്ന് കൊച്ചി മെട്രോ റയിൽ നിർമ്മാണം കാലതാമസം നേരിടുന്നതിൽ ഡിഎ
കൊച്ചി: കൊച്ചി മെട്രോയിൽ ഇ ശ്രീധരൻ ഉദ്ദേശിച്ചതൊന്നും നടക്കുന്നില്ല. തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ശ്രീധരനേയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനേയും ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതിന് തൊട്ട് പിന്നാലെയാണ് ഇത്. ഇതിനെ തുടർന്ന് കൊച്ചി മെട്രോ റയിൽ നിർമ്മാണം കാലതാമസം നേരിടുന്നതിൽ ഡിഎംആർസി മുഖ്യകരാറുകാർക്ക് നോട്ടീസ് നൽകി.
നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയില്ലെങ്കിൽ കരാർ റദ്ദാക്കുന്നതുകൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും കൂടുതൽ തൊഴിലാളികളെ എത്തിച്ച് ജോലികൾ വേഗത്തിലാക്കണമെന്നും കരാറുകാരായ സോമ കൺസ്ട്രക്ഷൻസിനും എൽആൻഡ്ടിക്കും നിർദ്ദേശം നൽകി. കോച്ച് നിർമ്മാണം പൂർത്തിയാകും മുമ്പ് ആലുവ മുതൽ കലൂർ രാജ്യാന്തര സ്‌റ്റേഡിയം വരെയുള്ള മെട്രോ പാളങ്ങളുടെയും സ്‌റ്റേഷനുകളുടെയും നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു ഡിഎംആർസി കരാറുകാർക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ നിർദ്ദേശം നടപ്പായില്ല. മാത്രമല്ല കൊച്ചി മെട്രോ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനെ ചെന്നൈ മെട്രോ ജോലികളിലേക്ക് നിയോഗിക്കുകയും ചെയ്തു. ഇതോടെ പ്രതിസന്ധി മൂർച്ഛിച്ചു.
ഇതിനെല്ലാം പിന്നിൽ സംസ്ഥാനത്തെ ചില മുതിർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന സംശയവും ശക്തമാണ്. ശ്രീധരന് സമയപരിധിക്കുള്ളിൽ മെട്രോ നിർമ്മാണം പൂർത്തിയാക്കാനായില്ലെന്ന് വരുത്തി തീർക്കാനാണ് ഇതെന്നാണ് ആക്ഷേപം. കാരാറുകാരെ ഈ ഉദ്യോഗസ്ഥർ സ്വാധീനിക്കുന്നുവെന്നാണ് ഡിഎംആർസിയുടെ പരാതി. അതുകൊണ്ട് നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ തീർക്കാനാകുമോ എന്നും സംശയമുണ്ട്. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള സംഭവങ്ങളിലുള്ള വിവാദവും പദ്ധതി വൈകിപ്പിച്ചു. എന്നാൽ എല്ലാം ശ്രീധരന്റെ കാര്യക്ഷമത കുറവായി വരുത്താനാണ് നീക്കം.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ആശങ്കകൾ ഡിഎംആർസി പങ്കുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കരാറുകാർക്ക് നോട്ടീസ് നൽകിയത്. നിലവിലെ സാഹചര്യത്തിൽ മെട്രോ വൈകുമെന്നുറപ്പായതോടെയാണ് കരാറുകാർക്ക് ഡിഎംആർസി നോട്ടീസ് നൽകിയത്. അടുത്ത ജൂണിൽ കൊച്ചിയിൽ മെട്രോ റയിൽ ഓടിക്കുമെന്നായിരുന്നു ഡിഎംആർസിയുടെ പ്രഖ്യാപനമെങ്കിലും നിലവിലെ സാഹചര്യത്തിൽ നടക്കില്ലെന്ന് ഉറപ്പാകുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതോടെ അടുത്ത ജൂണിൽ മെട്രോറയിൽ കമ്മിഷൻ ചെയ്യാനുള്ള സാധ്യത വിരളമായി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൊച്ചി മെട്രോ കമ്മീഷൻ ചെയ്യണമെന്ന ആഗ്രഹം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുമുണ്ട്. ഇതിനിടെയാണ് ലൈറ്റ് മെട്രോയിൽ തട്ടി ശ്രീധരനുമായുള്ള ബന്ധം വഷളായത്. ഈ സാഹചര്യത്തിൽ പണി വേഗത്തിലാക്കാൻ എന്തു ചെയ്യാനാകുമെന്ന ആശങ്ക മുഖ്യമന്ത്രിക്കുമുണ്ട്. ദൂരപരിധി കുറച്ച് മെട്രോ ഓടിക്കാമെന്ന നിർദ്ദേശമാണ് ശ്രീധരൻ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ നാല് കിലോമീറ്റർ ദൂരത്തിലെ മെട്രോ ഓട്ടം സർക്കാരിന് നാണക്കേടുണ്ടാക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ
അതുകൊണ്ട് തന്നെ ശ്രീധരനുമായി സഹകരിച്ച് എല്ലാം സമയപരിധിക്കുള്ളിൽ തീർക്കാൻ കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റുമുട്ടലുകൾ ഒഴിവാക്കാനാണ് ആവശ്യം.