- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലെ 24.26 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പു കേസ്; പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് പിടിയിൽ; കോൺഗ്രസ് നേതാവിന്റെ അറസ്റ്റ് ബെംഗളൂരുവിൽ വെച്ച്
കോഴിക്കോട്: മുക്കുപണ്ടം പണയതട്ടിപ്പിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ും കോൺഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്ത് പിടിയിൽ. ബെംഗ്ളൂരുവിൽ വച്ചാണ് പിടിയിലായത്. മൂന്ന് ബാങ്കുകളിലായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. സംഭവത്തിൽ കൊടിയത്തൂർ ബാങ്ക് മാനേജറുടെ പരാതിയിലാണ് ബാബു ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് എടുത്തിരുന്നുത്.
നടപടിക്ക് പിന്നാലെ ഒളിവിൽ കഴിയവെയാണ് ബാബുവിന്റെ അറസ്റ്റ്. അതിനിടെ മുക്കുപണ്ട തട്ടിപ്പിൽ ആരോപണ വിധേയനായ ബാങ്ക് ശാഖയിലെ അപ്രൈസർ മരണപ്പെട്ടിരുന്നു. തീവണ്ടി തട്ടി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മോഹനനാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച രാവിലെ 11 മണിയോടെ കോഴിക്കോട്ടുവെച്ച് മോഹനൻ തീവണ്ടിക്ക് മുന്നിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മൽ, മാട്ടുമുറിക്കൽ സന്തോഷ്‌കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികൾ.
പെരുമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെക്കുന്നതിനിടെയാണ് വിഷ്ണുവും സന്തോഷ്‌കുമാറും പിടിയിലായത്. ഇതിനുപിന്നാലെയാണ് നാലംഗസംഘം മുക്കുപണ്ടം പണയംവെച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തിയത്. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽനിന്ന് 24.26 ലക്ഷം രൂപയും കാർഷിക-ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്മുഴി ശാഖയിൽനിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി ഇവർ കൈക്കലാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ