- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാബുവിനെ കുടുക്കുമോ? രഹസ്യമൊഴിയിലെ നിയമോപദേശം എക്‌സൈസ് മന്ത്രിക്ക് വിനയാകും; അന്വേഷണത്തിന് ചെന്നിത്തലയുടെ പച്ചക്കൊടി; പ്രതിഷേധവുമായി എ ഗ്രൂപ്പ്; കേസെടുക്കണമെന്ന് പ്രതിപക്ഷവും
തിരുവനന്തപുരം: ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കെ ബാബുവിനെതിരെ അന്വേഷണം നടത്തുന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശം തേടും. ഇതുസംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോളിന് ലഭിച്ചു. എന്നാൽ ബിജു രമേശ് കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ പുതിയ വെളിപ്പെടുത്തലുണ്ടെന്ന പരാമർശം ഇല്ല. മറിച്ച് കോടതിയ
തിരുവനന്തപുരം: ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കെ ബാബുവിനെതിരെ അന്വേഷണം നടത്തുന്ന കാര്യത്തിൽ വിജിലൻസ് നിയമോപദേശം തേടും. ഇതുസംബന്ധിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോളിന് ലഭിച്ചു. എന്നാൽ ബിജു രമേശ് കോടതിയിൽ കൊടുത്ത രഹസ്യമൊഴിയിൽ പുതിയ വെളിപ്പെടുത്തലുണ്ടെന്ന പരാമർശം ഇല്ല. മറിച്ച് കോടതിയിൽ നിന്ന് ലഭിച്ച മൊഴിയുടെ വിശദാംശങ്ങൾ മാത്രമാണ് ഇതിലുള്ളത്. ഈ റിപ്പോർട്ട് നൽകിയാകും നിയമോപദേശം തേടുക. അതിനിടെ എക്‌സൈസ് മന്ത്രിക്കെതിരെ കേസ് എടുക്കുന്നതിനെ എതിർക്കില്ലെന്ന് വിജിലൻസിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജു രമേശിന്റെ മൊഴിയുടെ സാധുത പരിശോധിച്ച് കേസെടുക്കാമെന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം.
ഇതോടെ ബാർ കോഴയിലെ നടപടിക്കെതിരെ കോൺഗ്രസിൽ അമർഷം രൂക്ഷമാവുകയാണ്. എ ഗ്രൂപ്പ് നേതാക്കളെ മാത്രം ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല നീങ്ങുന്നുവെന്നാണ് ആക്ഷേപം. ധനമന്ത്രി മാണിക്കെതിരെ നടത്തിയ ഗൂഡാലോചനയുടെ തുടർച്ചയാണ് ഇതെന്നും ആക്ഷേപം ഉണ്ട്. എന്നാൽ ബാബുവിനെതിരെയും കേസ് വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. മാണിക്കെതിരെ ഉന്നയിച്ചതിനേക്കാൾ ഗുരുതര ആക്ഷേപങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഈ സാഹചര്യത്തിൽ ബാബുവിനെതിരെ കേസ് എടുക്കാതിരിക്കുന്നതിനെ ചോദ്യം ചെയ്ത് കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു രംഗത്ത് എത്തി. ഈ സമ്മർദ്ദം ഉയർത്തി ബാബുവിനെ കേസിൽ കുടുക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. അതിനിടെ ബാബുവിനെതിരെ കേസ് എടുക്കണമെന്ന ആവശ്യം പ്രതിപക്ഷവും ഉയർത്തി തുടങ്ങി.
ബിജു കോടതിയിൽ 164 പ്രകാരം നൽകിയ മൊഴിയിൽ പുതുതായി എന്തെങ്കിലും ഉണ്ടോയെന്നാണ് വിജിലൻസ് പരിശോധിച്ചത്. എന്തായാലും ഇത് അന്വേഷണത്തിന് വിധേയമാക്കും. നിലവിൽ നടക്കുന്ന കേസിന്റെ കൂട്ടത്തിൽ അന്വേഷിക്കണോ ഇല്ലെങ്കിൽ പ്രത്യേക ത്വരിത അന്വേഷണം നടത്തണമോ എന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. അതേസമയം കെ ബാബുവിനെതിരെ പുതിയ ക്വിക്ക് വേരിഫിക്കേഷൻ വേണ്ടി വരുമെന്ന് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്വിക് വെരിഫിക്കേഷൻ നടത്തിയാൽ ബാബുവിനെതിരെ എഫ് ഐ ആർ ഇടേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ രാജിവയ്ക്കാൻ പാർട്ടിക്കുള്ളിൽ ആരും സമ്മർദ്ദം ചെലുത്തില്ലെന്നതാണ് ബാബുവിനുള്ള ഏക ആശ്വാസം. മന്ത്രി ബാബുവിന് ബാർകോഴയായി 10 കോടി രൂപ നൽകിയെന്നാണ് ബിജുരമേശ് മൊഴി നൽകിയിട്ടുള്ളത്. മന്ത്രി ശിവകുമാറിനെതിരേയും പരാമർശവുമുണ്ട്. എന്നാൽ ഇത് ഗുരുതരമല്ലെന്നാണ് സൂചന.
അതിനിടെയാണ് ബാറുടമ ബിജു രമേശ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. ബാർ കോഴ കേസിൽപ്പെട്ട ധനമന്ത്രി കെ.എം. മാണിക്കെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്ന സാഹചര്യത്തിൽ ഇരുവരും രാജി വയ്ക്കണമെന്നും കോടിയേരി വ്യക്തമാക്കി. ഇവർ മന്ത്രിമാരായി തുടർന്നാൽ കേസിന്റെ അന്വേഷണം ഫലപ്രദമായി നടക്കാൻ പോവുന്നില്ല. കെ എം മാണിയുടെയും കെ ബാബുവിന്റെയും രാജിആവശ്യപ്പെട്ടുള്ള തുടർ സമരം എൽഡിഎഫ് ആലോചിക്കും. അഴിമതിക്കെതിരെ ശക്തമായ ബഹുജനസമരം സംസ്ഥാനത്ത് സംഘടിപ്പിക്കും. അഴിമതി സർക്കാരായി യുഡിഎഫ് മാറിയിരിക്കുകയാണ്. ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വ്യക്തമായ തെളിവുകളോടെ കോടതിയിൽ മൊഴി നൽകിയിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പുറത്തുവന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കെ ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം.
കെഎം മാണിക്കെതിരെ തെളിവ് നൽകാനാണ് ബിജുരമേഷ് കോടതിയിൽ പോയത്. ഒരു കോടി രൂപ കെഎം മാണി കോഴവാങ്ങിയെന്ന തെളിവ് നൽകിയതിന്റെ തുടർച്ചയായാണ് മന്ത്രി കെ ബാബുവിന് പത്ത് കോടി നൽകിയ കാര്യവും പറഞ്ഞത്. കെഎം മാണിക്കെതിരെ ഇപ്പോൾ കേസെടുത്തിട്ടുണ്ട്. ആ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയും വിധമുള്ള തെളിവാണ് കോടതിമുമ്പാകെ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കെഎം മാണിക്കെതിരായ കുറ്റപത്രം ഉടൻ നൽകണം. തന്റെ പേരിൽ കുറ്റപത്രം നൽകിയാൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് കെ എം മാണി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഭീഷണിക്ക് വഴങ്ങിയാണ് വിജിലൻസ് കുറ്റപത്രം നൽകാതിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കെ ബാബു സ്വന്തം പാർട്ടിക്കാരായതിനാൽ വഴിവിട്ട് സഹായിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വിജിലൻസ് ആവശ്യപ്പെട്ടത് പ്രകാരമാണ് ബിജുരമേഷ് കോടതിയിൽ ഹാജരായി 164 സ്റ്റേറ്റ്‌മെന്റ് നൽകിയത്. എന്ത് മൊഴിയാണ് ബിജുരമേഷ് നൽകിയതെന്ന് കോടതിയിൽ അപേക്ഷ നൽകി വിജിലൻസ് ശേഖരിക്കേണ്ടതായിരുന്നു. മൊഴി ശേഖരിക്കാതെ വിജിലൻസ് കള്ളക്കളി നടത്തുകയാണ്‌ചെയ്തത്.
ആരോപണവിധേയർ മന്ത്രിമാരായതിനാൽവിജിലൻസ് മന്ത്രിമാരെ സഹായിക്കാനാണ് മൊഴി വാങ്ങാതിരുന്നത്. മാദ്ധ്യമങ്ങൾ നിയമാനുസൃതം അപേക്ഷ നൽകി മൊഴി ശേഖരിച്ച് റിപ്പോർട്ട് ചെയ്തപ്പോൾ ആഭ്യന്തരമന്ത്രി പറഞ്ഞത് എങ്ങനെ മൊഴി ചോർന്നുവെന്ന് അന്വേഷിക്കുമെന്നാണ്. വിചിത്രമായ സമീപനമാണ് ആഭ്യന്തരമന്ത്രി സ്വീകരിച്ചത്. റിപ്പോർട്ട് പുറത്തുവന്ന സാഹചര്യ്യത്തിൽ വിജിലൻസ് തന്നെ കെ ബാബുവിനെ പ്രതിചേർത്ത് കേസെടുക്കണമായിരുന്നു. പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന മൊഴിയെന്നും കോടിയേരി പറഞ്ഞു.