- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടക്ക് പുറത്ത്' സമാധാന ചർച്ച വൻ വിജയമായോ? ബിജെപി നേതാക്കളുടെ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്; നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതിനപ്പുറത്തേക്ക് കേസിന് വ്യാപ്തിയില്ലെന്ന് അന്വേഷണ സംഘം; അറസ്റ്റിലായ നേതാക്കളെ ചോദ്യം ചെയ്തതല്ലാതെ മറ്റു നടപടികൾ കൈക്കൊള്ളാതെ ക്രൈംബ്രാഞ്ച്
തൃശ്ശൂർ: കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലമാക്കാൻ സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നു എന്നതാണ് ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഇക്കാര്യം ഇന്ന് നിയമസഭയിൽ കെ മുരളീധരൻ അടക്കമുള്ളവർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഇടതു പ്രവർത്തകർ സോഷ്യൽ മീഡിയയിൽ അടക്കം ആഘോഷമാക്കുകയും ഗൗരവമുള്ളതെന്ന് പറഞ്ഞ് മന്ത്രിമാർ വരെ രംഗത്തെത്തുകയും ചെയത് കള്ളനോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി ഒതുക്കാൻ ശ്രമം ശക്തമായി നടക്കുന്നു എന്ന ആക്ഷേപം ശക്തമായിരിക്കയാണ്. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇതോടെ സി.പി.എം-ബിജെപി ഒത്തുകളി ആരോപണം സജീവമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ബിജെപി നേതാക്കൾ പ്രതികളായ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്തെ കള്ളനോട്ട് കേസ് അന്വേഷണമാണ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നത്. നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതിനപ്പുറത്തേക്ക് കേസിന് വ്യാപ്തിയില്ലെന്നും അറസ്റ്റിലായവർക്ക് പുറമെ ആരും ഉൾപ്പെട്ടിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്ന
തൃശ്ശൂർ: കോൺഗ്രസിനെയും യുഡിഎഫിനെയും ദുർബലമാക്കാൻ സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നു എന്നതാണ് ഇപ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഇക്കാര്യം ഇന്ന് നിയമസഭയിൽ കെ മുരളീധരൻ അടക്കമുള്ളവർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഇടതു പ്രവർത്തകർ സോഷ്യൽ മീഡിയയിൽ അടക്കം ആഘോഷമാക്കുകയും ഗൗരവമുള്ളതെന്ന് പറഞ്ഞ് മന്ത്രിമാർ വരെ രംഗത്തെത്തുകയും ചെയത് കള്ളനോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി ഒതുക്കാൻ ശ്രമം ശക്തമായി നടക്കുന്നു എന്ന ആക്ഷേപം ശക്തമായിരിക്കയാണ്. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇതോടെ സി.പി.എം-ബിജെപി ഒത്തുകളി ആരോപണം സജീവമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ബിജെപി നേതാക്കൾ പ്രതികളായ കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്തെ കള്ളനോട്ട് കേസ് അന്വേഷണമാണ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നത്. നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതിനപ്പുറത്തേക്ക് കേസിന് വ്യാപ്തിയില്ലെന്നും അറസ്റ്റിലായവർക്ക് പുറമെ ആരും ഉൾപ്പെട്ടിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.
അറസ്റ്റിലായ ബിജെപി നേതാക്കൾ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാജീവ്, സഹോദരൻ രാഗേഷ്, ഇവരുടെ പിതാവ് ഹർഷൻ, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവിൽ നവീൻ, രാജീവിനെ തൃശൂരിൽ ഒളിവിൽ പാർപ്പിച്ച അലക്‌സ് എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതല്ലാതെ മറ്റ് നടപടികളൊന്നും ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ കോളിളക്കം സൃഷ്ടിച്ച കള്ളനോട്ടടി കേസിൽ കാര്യമായ അന്വേഷണമൊന്നും ഇപ്പോൾ നടക്കുന്നില്ല.
അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയും സി.ഐമാരിൽ ഒരാളും ദിവസങ്ങളായി വകുപ്പുതല കോഴ്‌സുകളിലായിരുന്നു. സംഘത്തിൽ അംഗമായ തൃശൂർ ക്രൈംബ്രാഞ്ച് സി.ഐക്ക് കൊല്ലങ്കോട് സി.ഐ ആയി സ്ഥലംമാറ്റം കിട്ടി. സംഭവവുമായി ബന്ധപ്പെട്ട് പൊതുവിൽ പറഞ്ഞുകേട്ട ആരോപണങ്ങളും ഭരണ-പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച പരാതികളും അന്വേഷണ പരിധിയിൽ കടന്നുവന്നില്ല. കള്ളനോട്ടടി രാജ്യത്തിനെതിരായുള്ള കുറ്റമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും യു.എ.പി.എ, രാജ്യദ്രോഹ വകുപ്പുകളൊന്നും പ്രതികളുടെ മേൽ ചുമത്തപ്പെട്ടില്ല.
കേന്ദ്ര അന്വേഷണ ഏജൻസികൾ ഇക്കാര്യം അറിഞ്ഞതായേ ഭാവിച്ചില്ല. പ്രതികളിൽ രാജീവ്, രാഗേഷ്, നവീൻ എന്നിവരുടെ ജാമ്യാപേക്ഷ തൃശൂർ കോടതി തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രധാന പ്രതികളുടെ അഞ്ചാംപരുത്തിയിലെ വീട്ടിൽനിന്ന് പിടിച്ചെടുത്ത കള്ളനോട്ടുകളും പ്രിന്ററും ലാപ്‌ടോപ്പുമെല്ലാം ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് കിട്ടിയിട്ടില്ല. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടിയിലാണ് ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ ശ്രദ്ധ.
ബിജെപി നേതാക്കൾ പ്രതികളായ ഈ കേസിൽ കേരളാ പൊലീസ് അഴഞ്ഞ സമീപനം സ്വീകരിക്കുന്നത് ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചർച്ചകൾക്ക് ശേഷമാണെന്ന ആരോപണമാണ് വിടി ബൽറാമിനെ പോലുള്ള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. ''കടക്ക് പുറത്ത്' സമാധാന ചർച്ച വൻ വിജയം. കൊടുങ്ങല്ലൂരിലെ സ്വയം സേവകന്റെ സ്വയം നോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി ഒതുക്കിത്തീർത്ത് ആർഎസ്എസിന്റെ മനസമാധാനം സംരക്ഷിച്ച ഇരട്ടസംഘൻ സർക്കാരിന് അഭിവാദ്യങ്ങൾ.'' എന്നു പറഞ്ഞാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പിണറായി വിജയൻ സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നു എന്ന ആരോപണം ശക്തമാക്കുന്നതാണ് രാജ്യദ്രോഹ പ്രവർത്തിയുടെ പരിധിയിൽ വരുന്ന ഈ കേസ്.