- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് നിർമ്മിക്കാനുള്ള അനുമതിക്ക് പഞ്ചായത്തിനെ സമീപിക്കുമ്പോൾ മരങ്ങൾ നട്ടതിന്റെ ഫോട്ടോകൾ കാണിക്കണം; കെട്ടിട നമ്പർ നൽകും മുമ്പ് നട്ട മരങ്ങൾ അവിടെ തന്നെ ഉണ്ടോയെന്ന് അന്വേഷിക്കും; കേരളത്തിനാകെ മാതൃകയായി കോളയാട് ഗ്രാമ പഞ്ചായത്തിന്റെ ഗ്രീൻ പ്രോട്ടോ കോൾ
കണ്ണൂർ: കേരളത്തിന് മാതൃകയായി കോളയാട് ഗ്രാമ പഞ്ചായത്തിന്റെ ഗ്രീൻ പ്രോട്ടോ കോൾ. കാടും മലയും പുഴയും ഉണ്ടെങ്കിലും ഈ ഗ്രാമ പഞ്ചായത്തിൽ പുതുതായി വീടോ കെട്ടിടമോ നിർമ്മിക്കുന്നവർക്ക് അഞ്ച് മരങ്ങളെങ്കിലും വെച്ചു പിടിപ്പിക്കണം. ഇത് ലംഘിക്കുന്നവർക്ക് കെട്ടിട നമ്പർ നൽകില്ല. വെള്ളം കൂടുതൽ വലിച്ചെടുക്കുന്ന തേക്കോ മഹാഗണിയോ നട്ട് കയ്യൊഴിയാമെന്ന് കരുതേണ്ട. ഫലവൃക്ഷങ്ങൾ തന്നെ വച്ചു പിടിപ്പിക്കണം. മാവ്, പ്ലാവ്, പേര , നെല്ലി, എന്നിവക്കു പുറമേ കണിക്കൊന്നയുമാവാം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു ഗ്രീൻ പ്രോട്ടോകോൾ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്നതെന്ന് പ്രസിഡണ്ട് കെ.പി. സുരേഷ് കുമാർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു. വീട് നിർമ്മിക്കാനുള്ള അനുമതിക്കു വേണ്ടി പ്ലാനുമായി പഞ്ചായത്തിനെ സമീപിക്കുമ്പോൾ മരങ്ങൾ നട്ടതിന്റെ ഫോട്ടോകൾ നിർബന്ധമായും കൊണ്ടു വരണമെന്നാണ് നിബന്ധന. പ്ലാൻ പാസാക്കി കഴിഞ്ഞാൽ നട്ട മരങ്ങളെ അവഗണിക്കാമെന്ന് കരുതേണ്ട. നട്ട മരങ്ങളുടെ വളർച്ച പോലും അധികൃതർ വിലയിരുത്തും. ഗൃഹപ്രവേശത്തിന് മുമ്പ് വീട്ട്
കണ്ണൂർ: കേരളത്തിന് മാതൃകയായി കോളയാട് ഗ്രാമ പഞ്ചായത്തിന്റെ ഗ്രീൻ പ്രോട്ടോ കോൾ. കാടും മലയും പുഴയും ഉണ്ടെങ്കിലും ഈ ഗ്രാമ പഞ്ചായത്തിൽ പുതുതായി വീടോ കെട്ടിടമോ നിർമ്മിക്കുന്നവർക്ക് അഞ്ച് മരങ്ങളെങ്കിലും വെച്ചു പിടിപ്പിക്കണം. ഇത് ലംഘിക്കുന്നവർക്ക് കെട്ടിട നമ്പർ നൽകില്ല. വെള്ളം കൂടുതൽ വലിച്ചെടുക്കുന്ന തേക്കോ മഹാഗണിയോ നട്ട് കയ്യൊഴിയാമെന്ന് കരുതേണ്ട. ഫലവൃക്ഷങ്ങൾ തന്നെ വച്ചു പിടിപ്പിക്കണം. മാവ്, പ്ലാവ്, പേര , നെല്ലി, എന്നിവക്കു പുറമേ കണിക്കൊന്നയുമാവാം. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു ഗ്രീൻ പ്രോട്ടോകോൾ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്നതെന്ന് പ്രസിഡണ്ട് കെ.പി. സുരേഷ് കുമാർ 'മറുനാടൻ മലയാളിയോട് ' പറഞ്ഞു.
വീട് നിർമ്മിക്കാനുള്ള അനുമതിക്കു വേണ്ടി പ്ലാനുമായി പഞ്ചായത്തിനെ സമീപിക്കുമ്പോൾ മരങ്ങൾ നട്ടതിന്റെ ഫോട്ടോകൾ നിർബന്ധമായും കൊണ്ടു വരണമെന്നാണ് നിബന്ധന. പ്ലാൻ പാസാക്കി കഴിഞ്ഞാൽ നട്ട മരങ്ങളെ അവഗണിക്കാമെന്ന് കരുതേണ്ട. നട്ട മരങ്ങളുടെ വളർച്ച പോലും അധികൃതർ വിലയിരുത്തും. ഗൃഹപ്രവേശത്തിന് മുമ്പ് വീട്ട് നമ്പർ നൽകാനും നട്ട മരങ്ങൾ അവിടെ തന്നെ ഉണ്ടോയെന്നും പഞ്ചായത്ത് അധികാരികൾ പരിശോധിച്ച് ഉറപ്പ് വരുത്തും. അതിനു ശേഷം മാത്രമാണ് കെട്ടിട നമ്പർ നൽകുക. ജനങ്ങളുടെ പൊതു നന്മക്കു വേണ്ടി പഞ്ചായത്ത് വിഞ്ജാപനം പുറപ്പെടുവിച്ചാണ് ഇത് നടപ്പാക്കുന്നത്.
പഞ്ചായത്ത് അധികൃതർ ഈ ഹരിത പദ്ധതിക്കു വേണ്ടി ഒരുങ്ങിയത് ഇങ്ങിനെ. ഇത് സംബന്ധിച്ച് പഞ്ചായത്തിലെ ജനങ്ങളോട് ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. ഭൂരിഭാഗം പേരും അനുകൂല നിലപാടാണ് എടുത്തിരുന്നത്. ചിലരുടെ ബദൽ നിർദ്ദേശങ്ങളുമുണ്ടായി. എല്ലാം സംയോജിപ്പിച്ച് ഗ്രാമ സഭകളിലും ഇക്കാര്യങ്ങൾ വിശദീകരിക്കപ്പെട്ടു. അങ്ങിനെയാണ് ജനശ്രദ്ധ ആകർഷിക്കുന്ന ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചത്. നൂറിൽ കൂടുതൽ വീട്ടുടമസ്ഥർ മരം നട്ടു കൊണ്ട് ഈ പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഖരമാലിന്യ സംസ്‌ക്കരണത്തിനും പഞ്ചായത്തിന്റേതായ മറ്റൊരു പദ്ധതിക്കു കൂടി തുടക്കമിട്ടു കഴിഞ്ഞു.
ഗൃഹപ്രവേശം നടക്കുന്നതിന് ഒരാഴ്ച മുമ്പെങ്കിലും പഞ്ചായത്തിന്റെ അനുമതി വാങ്ങിയിരിക്കണം. പ്ലാസി്റ്റിക് ക്യാരി ബാഗുകൾ, ഫ്ളക്സ് എന്നീ ഖര മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ശാസ്ത്രീയമായ മാർഗ്ഗം സ്വീകരിക്കണം. അതിനുള്ള നിർദ്ദേശം പഞ്ചായത്ത് തന്നെ നൽകും. വീടുകളിലെ ഖരമാലിന്യം ശേഖരിച്ച് വെക്കാൻ അഞ്ചിൽ കുറയാത്ത അറകളുള്ള ഷെൽഫ് ഓരോ വീടിലും ഒരുക്കി വെച്ചിട്ടുണ്ട്. പ്ലാസ്റ്റിക്, കുപ്പിച്ചില്ല്, ഇലക്ട്രോണിക് മാലിന്യം എന്നിവ പ്രത്യേകം പ്രത്യേകം അറകളിൽ ശേഖരിച്ച് വെക്കണം. ഒരോ മാസവും പഞ്ചായത്തു തന്നെ ഒരോ മാലിന്യവും ശേഖരിച്ചു കൊണ്ടു പോകും. ഒരു മാലിന്യവും അശ്രദ്ധമായി വലിച്ചെറിയാത്ത അവസ്ഥയിലേക്ക് പഞ്ചായത്ത് മാറുകയാണ്.
വിവാഹങ്ങൾ, ആഘോഷങ്ങൾ, എന്നിവ നടക്കുമ്പോൾ പഞ്ചായത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം. മാലിന്യ മുക്തമംഗല്യം എന്ന പേരിലാണ് പഞ്ചായത്ത് പരിധിയിലെ വിവാഹങ്ങൾ നടക്കുന്നത്. ഇതിന് പഞ്ചായത്തിലെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങളുടെ പിൻതുണയുമുണ്ട്. വരും തലമുറക്കുള്ള കരുതൽ എന്ന നിലയിലാണ് പഞ്ചായത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കി വരുന്നതെന്ന് പ്രസിഡണ്ട് സുരേഷ് കുമാർ പറഞ്ഞു.