കൊല്ലം: പരവൂർ കലയ്‌ക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെട്ട ആറംഗ സംഘം പെൺകുട്ടിയെ പീഡിപ്പിച്ചത് സീരിയൽ നടിയാക്കാമെന്ന വാഗ്ദാനം നൽകിയ ശേഷമായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അന്ന് പൊലീസ് പിടികൂടിയത്. 2004 ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനിയായ പെൺകുട്ടിക്ക് അന്ന് പ്രായം വെറും 16 വയസ്സ് മാത്രാമായിരുന്നു. പരവൂർ കലയ്‌ക്കോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പെൺവാണിഭ കേസിൽ ആറ് പ്രതികൾക്കും ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ ഡോക്ടർ റേ തിലക്കിന് 7 വർഷം തടവ് ശിക്ഷയും നാൽപത്തിയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. രണ്ട് മൂന്ന് പ്രതികൾക്ക് ഏഴ് വർഷത്തിന് പുറമേ 35000 രൂപ പിഴയും മറ്റ് പ്രതികൾക്ക് 25000 രൂപയുമാണ് പിഴ വിധിച്ചിരിക്കുന്നത്.

സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് മല്ലപ്പള്ളി സ്വദേശിനിയായ മഞ്ചു, ഈരാറ്റുപേട്ട സ്വദേശിനി റീന ജോർജ് എന്നിവർ ചേർന്ന് പെൺകുട്ടിയെയും കുടുംബത്തേയും കബളിപ്പിച്ചത്. നേരത്തെ തന്നെ അച്ഛൻ ഉപേക്ഷിച്ച് പോയതിനാൽ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബം ഇവരുടെ മോഹന വാഗ്ദാനങ്ങളിൽ വീഴുകയായിരുന്നു. ഡോക്ടർ റേ തിലകിന്റെ ഭാര്യയും പരവൂറിൽ നേരത്തെ ഡോക്ടറായി സേവനമനുഷ്ടിച്ചിരുന്നു

12 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.ഇവരിൽ ഒരാൾ പിന്നീട് മരണമടയുകയും ചെയ്തു. പരവൂർ കടയ്‌ക്കോട് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ റേ തിലക്,കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി റീനാ ജോർജ്, പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി മഞ്ജു,കൊട്ടിയം തഴുത്തുല സ്വദേശി ബിനു കൊട്ടിയം സ്വദേശി ഷാജഹാൻ, വെമ്പായം സ്വദേശിനി സരള എന്നിവരെയാണ് കേസിലെ പ്രതികളായ് നേരത്തെ തന്നെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.ഇവരുടെ ശിക്ഷാവിധിയാണ് ഇന്ന് കോടതി പുറപ്പെടുവിച്ചത്.

അതേ സമയം ഡോക്ടർ റേതലകിന്റെ ക്വാർട്ടേഴ്‌സിൽ നിന്നുമാണ് സംഘത്തെ അന്ന് പൊലീസ് പിടികൂടിയത്. സംഘത്തിലെ വനിതാ അംഗങ്ങളായ മഞ്ചുവും റീനയും ചേർന്ന് പെൺകുട്ടിയെ പലർക്കായി കാഴ്ചവച്ചതിന് ശേഷമാണ് ഡോക്ടർക്ക് വേണ്ടി ഇവിടെ എത്തിച്ചത്. കലയ്‌ക്കോട് ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിലാണ് സംശയം തോന്നാതിരിക്കാനായി പെൺകുട്ടിയെ ഡോക്ടറുടെ ക്വാർട്ടേഴ്‌സിൽ എത്തിച്ചത്.ഇവിടെ താമസിപ്പിച്ച് മൂന്ന് ദിവസത്തോളം പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.രാത്രിയിൽ ഡോക്ടറുടെ ക്വാർട്ടേഴ്‌സിൽ പതിവില്ലാത്ത ഒച്ചയും ആളനക്കുവും പിന്നെ മൂന്ന് ദിവസത്തോളമായി അസ്വഭാവികതയും തോന്നിയതാണ് നാട്ടുകാരെ കാര്യം അന്വേഷിക്കുന്നതിന് പ്രേരിപ്പിച്ചത്.

പ്രതികൾക്കെതിരെ ഐപിസി 366(മ) 376 അനാശാസ്യ നിരോധിത നിയമം 3,5 (റ) (ശ) എന്നിവയായാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ ജാമ്യത്തിലായിരു്‌നന പ്രതിയെ പിന്നീട് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.കേസിന്റെ പല ഘട്ടങ്ങളിലും പെൺകുട്ടി കോടതിയിൽ നേരിട്ട് എത്തിയിരുന്നു. ഇപ്പോൾ വിവാഹിതയായ പെൺകുട്ടി തിരുവനന്തപുരത്താണ് ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയിരിക്കുന്നത്.