- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യയും മരണത്തിന് കീഴടങ്ങിയതോടെ അന്വേഷണം വഴിമുട്ടി; കോന്നി പെൺകുട്ടികളുടെ ദുരൂഹ മരണക്കേസ് പെട്ടന്ന് തീർക്കാൻ പൊലീസ് നീക്കം; വീട്ടുവിട്ടിറങ്ങിയതിൽ ബാഹ്യപ്രേരണ ഇല്ലെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം
കൊച്ചി/പാലക്കാട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കോന്നി പെൺകുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് എത്രയും പെട്ടന്ന് തീർക്കാൻ പൊലീസ് നീക്കം. ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കണ്ട മൂന്നാമത്തെ പെൺകുട്ടി ആര്യ സുരേഷ് കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ അന്വേഷണം ഇനി മുന്നോട്ട് കൊണ്ടുപോയിട്ട് യാതൊരു കാര്യവുമില്ലെ
കൊച്ചി/പാലക്കാട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കോന്നി പെൺകുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് എത്രയും പെട്ടന്ന് തീർക്കാൻ പൊലീസ് നീക്കം. ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കണ്ട മൂന്നാമത്തെ പെൺകുട്ടി ആര്യ സുരേഷ് കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ അന്വേഷണം ഇനി മുന്നോട്ട് കൊണ്ടുപോയിട്ട് യാതൊരു കാര്യവുമില്ലെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് അന്വേഷണ സംഘമെന്നാണ് വിവരം. ബാംഗ്ലൂരിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളോടോപ്പം ആരും ഉണ്ടായിട്ടില്ല എന്നുറപ്പിക്കാൻ പൊലീസിനായിട്ടുണ്ട്.
ലാൽബാഗിലേയും ബാൂഗ്ലൂർ മജസ്റ്റിക് റെയിൽവെ സ്റ്റേഷനിലേയും സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും പെൺകുട്ടികൾ മൂന്ന് പേരുടേയും ദൃശ്യങ്ങൾ കാണാനായെങ്കിലും ഒപ്പം ആരേയും കണ്ടെത്താൻ കോന്നിയിൽ നിന്നുള്ള അന്വേഷണ സംഘത്തിനായില്ല. ഇതോടെ ആരേയും അന്വേഷിച്ചല്ല കുട്ടികൾ വീടു വിട്ടിറങ്ങിയതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിട്ടുണ്ട്. ആര്യയുടെ അമ്മയുടെ ബന്ധുക്കൾ ചിലർ ബാംഗ്ലൂരിൽ ഉണ്ടെങ്കിലും അവരുടെ ആരുടേയും അടുത്തേക്ക് മൂവർസംഘം എത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതോടെ ബാഹ്യപ്രേരണയാലല്ല കുട്ടികൾ വീടു വിട്ടിറങ്ങിയതെന്ന് പൊലീസ് ഉറപ്പിക്കുന്നു. കോന്നി ഗവണ്മെന്റ് ഹയർസെക്കന്ററി സ്‌കൂളിലെ ഇവരുടെ ചില സഹപാഠികളെ ചോദ്യം ചെയ്തതിൽ നിന്നിം ചില നിർണ്ണായക വെളിപ്പെടുത്തലുകൾ ലഭിച്ചതായും സൂചനയുണ്ട്.ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യ തന്നെയാണെന്നും കാരണം കുടുംബ പ്രശ്‌നങ്ങളാണെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞത്.
മൂവരും തമ്മിൽ ഇണപിരിയാനാകാത്ത സൗഹൃദം ഉണ്ടായിരുന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.മൂന്നിൽ ഒരു കുട്ടിയുടെ വീട്ടിൽ ഇടക്കിടെ പ്രശ്‌നങ്ങൾ ഉണ്ടായതാണ് മൂവരും നാടുവിട്ട് പോകാൻ കാരണമായതെന്ന് അവസാന നിഗമനത്തിൽ ആണ് പൊലീസ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. +2 കഴിഞ്ഞാൽ പിരിയേണ്ടി വരുമെന്ന തോന്നലും നാടുവിടലിന് ആക്കം കൂട്ടി. എങ്ങോട്ടാണ് പോകേണ്ടതെന്നറിയാത്ത കുട്ടികൾ ഡൽഹിക്ക് ടിക്കറ്റെടുക്കുകയും ട്രെയിൻ മാറി ബാംഗ്ലൂരിലേക്ക് കയറുകയും ചെയ്തതായിരിക്കാമെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്. യാത്രയിലുടനീളവും മൂവരും തനിച്ചായിരുന്നു എന്നും ആരേയും അന്വേഷിച്ചല്ല കുട്ടികൾ പുറപ്പെട്ടതെന്നുമുള്ള പൊലീസ് ഭാഗം ഉടൻ തന്നെ പത്രസമ്മേളനം വിളിച്ച് പറയാനും പൊലീസിന് മേൽ ഉന്നത സമ്മർദ്ദമുണ്ട്.
കൂട്ടത്തിൽ ആര്യക്ക് ഒരുപാട് ഫേയ്‌സ്ബുക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിലും അവരിൽ മിക്കവാരും പേരെ കുട്ടി നേരിൽ കണ്ടിട്ട് പോലുമുലെന്നാണ് സൂചന. സോഷ്യൽ മീഡിയ ചതി എന്ന പ്രചരണവും പൊലീസ് ഇതിലൂടെ തള്ളി കളയുന്നു.എന്നാൽ ചില ഫേയ്‌സ്ബുക്ക് ചങ്ങാതിമാർക്ക് ഇവർ വീട്ടിൽ നിന്നും വന്നിട്ടുണ്ടെന്ന് വിവരമുണ്ടായിരുന്നതായും സൂചനയുണ്ട്.എന്നാൽ ഇവരാരും കുട്ടികളെ കാണാനോ മറ്റോ ശ്രമിച്ചിരുന്നില്ല.ആര്യയുടെ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വഴിചെലവിനുള്ള പണം കണ്ടെത്താനായി വിറ്റതോടെ പിന്നീട് ആരുമായും ബന്ധപ്പെടാൻ ഇവർക്ക് സാധിച്ചിട്ടില്ല.ടാബ് വീണ്ടെടുത്തതോടെ അതിൽ നിന്നും വല്ല തുമ്പ് ലഭിക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടതെന്നാണ് പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരം.
അതേസമയം സംഭവം നടന്ന രീതി ഒറ്റപ്പാലം പൊലീസിന് ഏതാണ്ട് ബോധ്യമായിട്ടുണ്ട്.കൈകളിൽ പേരെഴുതി വച്ച് മൂന്ന് പേരും ട്രെയിനിൽ നിന്ന് എടുത്ത് വ്ഹാടുകയായിരുന്നു എന്നാണ് അവർ എത്തിച്ചേർന്നിരിക്കുന്ന അനുമാനം.മരിച്ച ആതിരയുടേയും രാജിയുടേയും മൃതദേഹങ്ങൾ ഏതാണ്ട് ഒരേ ഭാഗത്തും ജീവൻ നിലനിന്നുരുന്ന ആര്യയെ കുറച്ച് മുൻപിലുമായാണ് ലാണപ്പെട്ടത്.മരിച്ച രണ്ട് കുട്ടികളാണ് ആദ്യം ചാടിയതെന്നും ആര്യ ഏറ്റവും ഒടുവിലാണ് ചാടിയതെന്നുമുള്ള അനുമാനത്തിലെത്താൻ ഇതോടെ പൊലീസിന് കഴിഞ്ഞു.ട്രെയിനിൽ ഇവരോടൊപ്പം യാത്ര ചെയ്ത ചിലരേയും റെയിൽവെ പൊലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം.
കേസിന്റെ ഫോറൻസിക് ഫലത്തിലും ആത്മഹത്യ എന്ന അനുമാനത്തിലെത്താനുള്ള ഘടകങ്ങൾ ഏറെയാണെന്നാണ് ഒറ്റപ്പാലം പൊലീസും പറയുന്നത്. പെൺകുട്ടികളുടെ ശരീരത്തിൽ ഉള്ള മുറിവുകളും അത്തരത്തിലുള്ളത് തന്നെയാണ്.എതായാലും അത്മഹത്യ കാരണം കോന്നി പൊലീസ് വിശദീകരിക്കുമെന്ന നിലപാടിലാണ് അന്വേഷണ സംഘം.വിശദീകരണം എങ്ങിനെയായാലും കോന്നി പൊലീസ് തുടക്കത്തിൽ കാട്ടിയ നിസംഗതയാണ് ഈ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിച്ചതെന്ന ആക്ഷേപം ശക്തമായി തന്നെ നിലനിൽക്കുകയാണ്.