- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയ പള്ളി പൊളിച്ച് കോടികൾ ചിലവഴിച്ച് പുതിയ കൂടരഞ്ഞി പള്ളി ഉണ്ടാക്കാൻ അച്ഛന്റെ കയ്യിൽ എവിടെ നിന്നാണ് പണം; പള്ളിക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്യില്ലെന്ന് രൂപത അറിയിച്ചിട്ടുണ്ട്; പിന്നെ എങ്ങനെയാണ് ഇടവകക്കാർക്ക് ബാധ്യതയുണ്ടാകാതെ പള്ളി പണിയുന്നത്; ചോദ്യ ശരങ്ങളുമായി കൂടരഞ്ഞി പള്ളി സംരക്ഷണ സമിതിയുടെ കത്ത്
കോഴിക്കോട്: കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച് പൊളിച്ച് പണിയാനുള്ള പള്ളിവികാരിയുടേയും മറ്റും ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പള്ളി സംരക്ഷണ സമിതിയുടെ കത്ത്. 70 ലക്ഷം രൂപ മാത്രം പിരിച്ച് കിട്ടിയപ്പോൾ കോടിക്കണക്കിന് രൂപയുടെ പള്ളി ഉണ്ടാക്കുമ്പോൾ ബാക്കിയുള്ള പണം ആരാണ് ചിലവഴിക്കുക എന്നും കത്തിൽ ചോദിക്കുന്നു. കത്തിലെ പ്രധാനഭാഗങ്ങൾ കുടിയേറ്റത്തിന്റെ സ്മാരകമായി നമ്മുടെ പൂർവികർ ഇല്ലായ്മയിൽ നിന്ന് ബഹുമാനപ്പെട്ട ബർണഡിൻ അച്ഛന്റെ നേതൃത്വത്തിൽ നിർമ്മിച്ച വിശുദ്ധ സെബാസ്റ്റ്യനോസിന്റെ ദേവാലയം കഴിഞ്ഞ 59 വർഷത്തിന് ശേഷവും പ്രൗഡഗംഭീരമായി ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. എന്നാൽ നാല് വർഷങ്ങൾക്ക് മുമ്പ് വിളിച്ച് ചേർത്ത ഇടവക പൊതുയോഗത്തിൽ 1150 വീട്ടുകാരിൽ ആകെ 163 വ്യക്തികൾ പങ്കെടുക്കുകയും അതിൽ തന്നെ 64 പേരുടെ എതിർപ്പോടെ ക്വാറം ഇല്ലാതെ എടുത്ത തീരുമാന പ്രകാരം പുതിയ പള്ളി നിർമ്മാണത്തിനായി ഒരു കൂട്ടം തൽപര കക്ഷികൾ വ്യഗ്രത കാണിക്കുകയാണ്. അതിന്റെ ഭാഗമായി യാതൊരു മുന്നറിയിപ്പുമില്ലാതെ നമ്മൾ ഇക്കാലമത്രയും വണങ്ങുകയും മധ്യസ്
കോഴിക്കോട്: കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ചർച്ച് പൊളിച്ച് പണിയാനുള്ള പള്ളിവികാരിയുടേയും മറ്റും ശ്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പള്ളി സംരക്ഷണ സമിതിയുടെ കത്ത്. 70 ലക്ഷം രൂപ മാത്രം പിരിച്ച് കിട്ടിയപ്പോൾ കോടിക്കണക്കിന് രൂപയുടെ പള്ളി ഉണ്ടാക്കുമ്പോൾ ബാക്കിയുള്ള പണം ആരാണ് ചിലവഴിക്കുക എന്നും കത്തിൽ ചോദിക്കുന്നു.
കത്തിലെ പ്രധാനഭാഗങ്ങൾ
കുടിയേറ്റത്തിന്റെ സ്മാരകമായി നമ്മുടെ പൂർവികർ ഇല്ലായ്മയിൽ നിന്ന് ബഹുമാനപ്പെട്ട ബർണഡിൻ അച്ഛന്റെ നേതൃത്വത്തിൽ നിർമ്മിച്ച വിശുദ്ധ സെബാസ്റ്റ്യനോസിന്റെ ദേവാലയം കഴിഞ്ഞ 59 വർഷത്തിന് ശേഷവും പ്രൗഡഗംഭീരമായി ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. എന്നാൽ നാല് വർഷങ്ങൾക്ക് മുമ്പ് വിളിച്ച് ചേർത്ത ഇടവക പൊതുയോഗത്തിൽ 1150 വീട്ടുകാരിൽ ആകെ 163 വ്യക്തികൾ പങ്കെടുക്കുകയും അതിൽ തന്നെ 64 പേരുടെ എതിർപ്പോടെ ക്വാറം ഇല്ലാതെ എടുത്ത തീരുമാന പ്രകാരം പുതിയ പള്ളി നിർമ്മാണത്തിനായി ഒരു കൂട്ടം തൽപര കക്ഷികൾ വ്യഗ്രത കാണിക്കുകയാണ്. അതിന്റെ ഭാഗമായി യാതൊരു മുന്നറിയിപ്പുമില്ലാതെ നമ്മൾ ഇക്കാലമത്രയും വണങ്ങുകയും മധ്യസ്ഥം പ്രാർത്ഥിക്കുകയും ചെയ്തിരുന്ന തിരുസ്വരൂപങ്ങളും മറ്റാരാധനക്രമ സൗകര്യങ്ങളും യാതൊരു വിധ രക്ഷാ മാർഗങ്ങളുമില്ലാതെ പാരിഷ് ഹാളിലേക്ക് മാറ്റാൻ അസമയത്ത് വിളിച്ച പാരിഷ് കൗൺസിൽ തീരുമാനിച്ചത് എന്തിനാണ് ? ഒരു അപകടമുണ്ടായാൽ രക്ഷപ്പെടാൻ ആവശ്യമായ യാതൊരു വിധരക്ഷാ മാർഗങ്ങളും സൗകര്യമില്ലാത്തതുമായ ഹാളിലേക്കാണ് ആയിരക്കണക്കിന് ജനങ്ങളെ വലിച്ചിഴക്കുന്നത്. ഇതിന് ഗ്രാമപഞ്ചായത്തിന്റേയോ നമ്മുടെ ഫയർഫോഴ്‌സിന്റേയോ അനുമതി കിട്ടാത്ത സാഹചര്യത്തിൽ ഇത്രധൃതി പിടിച്ചുള്ള മാറ്റം ഇതാർക്ക് വേണ്ടി.
നമ്മുടെ ചർച്ചക്കും ചിന്തക്കുമായി ചിലകാര്യങ്ങൾ
1 ഇപ്പോൾ പ്രസിദ്ധീകരിച്ച പ്ലാനിലുള്ള കുരിശ് പള്ളിയാണോ കൂടരഞ്ഞി ഇടവകക്ക് വേണ്ടി പണിയേണ്ടത്. ഇതിന്റെ എസ്റ്റിമേറ്റ് എത്ര ? ആരാണ് കോൺട്രാകടർ...?
2 പുതിയ പള്ളി പണിയുന്നതിന് ആവശ്യമുള്ള വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോ?
3 പുതിയ പള്ളി പണിയുന്നതിനാണോ പഴയ പള്ളി നവീകരണത്തിനാണോ പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചിരിക്കുന്നത്.
4 പൊതുയോഗം വിളിച്ച് ചേർത്ത് സുതാര്യമായി കാര്യങ്ങൾ ചർച്ച ചെയ്ത് വിശ്വാസികളുടെ സംശയം തീർത്തുകൊടുക്കുന്നതിന് ആർക്കാണ് ഭയം
5 നമ്മുടെ ഇടവകയിലെ എണ്ണൂറോളം വീട്ടുകാർ സാമ്പത്തികമായി രണ്ടറ്റവും കൂട്ടി മുട്ടിക്കാൻകഷ്ടപ്പെടുന്ന സാഹചര്യത്തിൽ ചില പുതുശീലക്കാരുടെ പ്രത്യേക താൽപര്യങ്ങൾക്ക് നമ്മുടെ പ്രിയപ്പെട്ട വികാരിയച്ചൻ കൂട്ടുനിൽക്കുന്നത് ശരിയാണോ? അല്ലെങ്കിൽ ഏകാധിപതിയായ അച്ഛന്റെ താൽപര്യങ്ങൾക്ക് ഭരണ സമിതി കൂട്ട് നിൽക്കുകയാണോ..?