കൂത്താട്ടുകുളം: അനാഥരെപ്പോലെയാണ് ഇതുവരെ ജീവിച്ചത്. അമ്മയുടെയും അച്ഛന്റെയും സ്‌നേഹം ഞങ്ങളറിഞ്ഞിട്ടില്ല. പഠിപ്പിനും അമ്മയുടെ ചികത്സക്കുമൊക്കെയായി പണം കണ്ടെത്താൻ അച്ഛൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഞങ്ങൾ..... കഴിഞ്ഞ ദിവസം വിഷം കഴിച്ച ആത്മഹത്യചെയ്ത സഹോദരങ്ങളുടെ ആത്മഹത്യകുറുപ്പിലെ വരികൾ അവസാനിക്കുന്നത് ഇങ്ങിനെയാണ്. വെവളിയന്നൂർ കാഞ്ഞിരമലയിൽപ്രകാശന്റെ മക്കളായ അപർണ( 18) അനന്ദു(16) എന്നിവരെയാണ് വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികളുടെ മരണം സംമ്പന്ധിച്ച് നാട്ടിൽപരന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ലന്നും കീടനാശിനി ഉള്ളിൽ ചെന്നാണ് ഇരുവരുടെയും മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ടെന്നും രാമപുരം സി ഐ എൻ ബാബുക്കുട്ടൻ പറഞ്ഞു. കീടനാശിനി സൂക്ഷിച്ചിരുന്നത് മദ്യത്തിന്റെ ക്വാട്ടർ കുപ്പിയിലാണ്. ഇരുവരുടെയും ജഡം കാണപ്പെട്ട മുറിയിൽ നിന്നും പകുതി ഒഴിഞ്ഞ നിലയിൽ കീടനാശിനി സൂക്ഷിച്ച കുപ്പി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇത് രാസപരിശോധനക്കായി അയച്ചരിക്കുകയാണെന്നും കീടനാശിനി കുട്ടികൾ എവിടെ നിന്നു സംഘടിപ്പിച്ചു എന്നത് സംമ്പന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും സി ഐ വ്യക്തമാക്കി.ഇരുവരുടെയും ആത്മഹത്യക്കിടയാക്കിയ സാഹചര്യം കുടുംബ പശ്ചാത്തലമാണെന്നും സംഭവത്തിന് പിന്നിൽ പുറത്തറിഞ്ഞതിനപ്പും ദുരൂഹതകളില്ലന്നുമാണ് പൊലീസ് ഭാഷ്യം.

മാനസീകരോഗത്തിന് ചികത്സയിലായ മാതാവ് അന്യരെപ്പോലെ തങ്ങളോട് പെരുമാറിയിരുന്നതായിരിക്കാം കുട്ടികളെ കൂടുതൽ വേദനിപ്പിച്ചതെന്നും ഇതായിരിക്കാം ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിന് ഇവരെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് നൽകുന്ന സൂചന. അച്ഛൻ മിക്കപ്പോഴും ജോലിത്തിരക്കിലാണ്. മിണ്ടാൻകൂടി സമയമില്ലാത്ത തരത്തിലുള്ളപിതാവിന്റെ ഈ പരക്കം പാച്ചിൽകൂടിയാവുമ്പോൾ കുട്ടികളുടെ മനസ്സ് വിമാറി ചിന്തിച്ചിരിക്കാമെന്നും ഇതാണ് ഈ ദാരുണ സംഭവത്തിന്റെ മൂലകാരണമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

അപർണയുടെയും അനന്ദുവിന്റെയും അയൽവസികളായ കുട്ടികൾ രാവിലെ അമ്പലത്തിൽ പോകാൻ സുഹൃത്തുക്കളായ ഇരുസഹോദരങ്ങളെയും വിളിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്. അപർണ തൊടുപുഴ അൽ അസർ കോളേജിലെ ബി.കോം വിദ്യാർത്ഥിയും, അനന്ദു കൂത്താട്ടുകുളം ഹയർസെക്കൻഡറി സ്‌കൂളിലെ പഌ് വൺ വിദ്യാർത്ഥിയുമാണ്.

വീടിനോട് ചേർന്ന് പ്രകാശൻ ഫർണിച്ചർ കട നടത്തുകയാണ്. സാമ്പത്തിക പരാധീനതയിലും കുടുംബപ്രശ്‌നങ്ങൾക്കിടയിലും എല്ലാം മറന്നുള്ള ജീവിതമായിരുന്നു അപർണയുടേയും അനന്ദുവിന്റേയും. കഷ്ടപ്പാടുകൾക്കിടയിൽ മക്കളെ ദുരിതമറിയിക്കാതെയാണ് പ്രകാശൻ വളർത്തിയിരുന്നത്. അയൽവാസികളായ സമപ്രായക്കാർക്കും മുതിർന്നവർക്കും അനന്ദുവും അപർണയും എന്നും അത്ഭുതമായിരുന്നു. വേർപിരിയാത്ത സഹോദരങ്ങൾ. ഊണിലും ഉറക്കത്തിലും ചിരിയിലും കളിയിലുമെല്ലാം ഇരുവരും ഒരുമിച്ചായിരുന്നു.

തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകുന്നതിന് ഇരുവരെയും വിളിക്കാൻ വീട്ടിലെത്തിയ അയൽവാസികളായ സുഹൃത്തുക്കൾ കതകിൽമുട്ടി വിളിച്ചിട്ട് പ്രതികരണമുണ്ടാകാതെ വന്നതോടെ ജനാല തുറന്ന് നോക്കുകയായിരുന്നു. ഏറെനേരം ഇരുവരെയും വിളിച്ചുണർത്തുവാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടതോടെ വീട്ടമുറ്റത്തിരുന്ന വെള്ളമെടുത്ത് മുറിക്കുള്ളിലേക്ക് ഒഴിച്ചു. കുട്ടികൾ ബഹളംവച്ചതോടെ സമീപവാസികളും പിതാവ് പ്രകാശനുമെത്തി കതക് ചവിട്ടിത്തുറക്കുകയായിരുന്നു. വാതിൽ പൊളിച്ച് ഉള്ളിൽ കയറിയപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.