കൊരട്ടി: പെരുന്നാൾ കൊടിയിറക്കവുമായി ബന്ധപ്പെട്ട് കൊരട്ടിപ്പള്ളിയിൽ സംഘർഷം. മദ്യപിച്ചെത്തി പള്ളിവികാരിയെയും കൈക്കാരന്മാരെയും അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്ത പള്ളിക്കമ്മറ്റിയംഗത്തെ ഇടവകക്കാർ അടിച്ചോടിച്ചു.മറ്റൊരു സംഭവത്തിൽ പള്ളിയിലെ അഴിമതി അന്വേഷണ കമ്മീഷനിലെ അംഗംത്തെ പള്ളിക്കമ്മറ്റിയംഗത്തിന്റെ സഹോദരൻ നടുറോഡിൽ അടിച്ചുവീഴ്‌ത്തി നാലുപവന്റെ മാല തട്ടിയെടുത്തു കടന്നു.

കൊരട്ടി പള്ളിക്ക് സമീപം താമസിക്കുന്ന നാലപ്പാട്ട് ജോസഫിനാണ് മർദ്ദനമേറ്റത്.29-ന് ഉച്ചയ്ക്ക് കൊരട്ടിയിലെ ഗ്രീൻ സൂപ്പർമാർക്കറ്റിന് സമീപത്തുകൂടി ബൈക്കിൽ വരവേ അഡ്വ. പോളി ജേക്കബ്ബ് എന്നൊരാൾ തന്നെ യാതൊരുപ്രകോപനവുമില്ലാതെ ആക്രമിക്കുകയായിയുന്നെന്നാണ് ജോസഫ് കൊരട്ടി പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

എന്നാൽ ഈ സംഭവം പള്ളിയിൽ നടന്ന കശപിശയുടെ തുടർച്ചയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.പള്ളികമ്മറ്റിയംഗമായ ജോബി ജേക്കബ്ബ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയെന്നാണ് പള്ളിക്കമ്മറ്റിയംഗങ്ങൾ പുറത്തുവിട്ട വിവരം.പള്ളിയിലെ പെരുന്നാളിന്റെ കൊടിയിറക്ക് ചടങ്ങുകൾ ഉണ്ടായിരുന്നതിനാൽ ഇടവക്കാരിൽ ഒരു വിഭാഗവും പള്ളിയിലെത്തിയിരുന്നു.

ഇയാൾ ബഹളം വച്ചപ്പോൾ അനുനയിപ്പിച്ച് വിടാൻ പലരും ശ്രമിച്ചെങ്കിലും വിജയിച്ചില്ലന്നും തുടർന്ന് വാക്കേറ്റവും പോർവിളിയുമായി എന്നും ഒടുവിൽ പള്ളിയിലുണ്ടായിരുന്ന ഒരു സംഘം വിശ്വാസികൾ ബലം പ്രയോഗിച്ചാണ് ഇയാളെ പള്ളിയിൽ നിന്നും പുറത്താക്കിയതെന്നും കമ്മറ്റിക്കാർ പറയുന്നു.ഇതിന്റെ മൊബൈൽ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

വിശ്വാസികൾ ഉന്തി തള്ളി പുറത്താക്കിയ ജോബിയുടെ സഹോദരനാണ് പോൾ ജേക്കബ്ബ്.പള്ളിയിലുണ്ടായ സംഭവത്തിൽ പോൾ തന്നോട് പകപോക്കുകയായിരുന്നിരിക്കാമെന്നും പിടിവലിയ്്ക്കിടയിൽ തന്റെ നാല് പവന്റെ മാല പോൾ തട്ടിയെടുത്തെന്നും മുൻ പള്ളിവികാരി മാത്യു മണവാളന്റെ ഇടപെടൽ തനിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നതായും ജെയിംസ് മറുനാടനോട് വ്യക്തമാക്കി.

പള്ളിയിലെ അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത പള്ളിക്കമ്മറ്റിയങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതുകൊണ്ട് പലഭാഗത്തുനിന്നും തനിക്ക് നേരെ ഭീഷിണി ഉണ്ടായിട്ടുണ്ടെന്നും ജോസഫ് വെളിപ്പെടുത്തി.