- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ മുന്നോട്ട്; കടലിലേക്ക് തൊടുത്ത ബാലിസ്റ്റിക് മിസൈലിൽ ആശങ്കപ്പെട്ട് ദക്ഷിണ കൊറിയ; ചൈനയുമായി ചർച്ച ചെയ്യാൻ ട്രംപ്
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചർച്ച നടത്താനാരിക്കെ, ഉത്തരകൊറിയ ഈസ്റ്റ് സീയിലേക്ക് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ആയുധങ്ങൾ പരീക്ഷിക്കുന്നതിനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് കൂടുതൽ ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നൽകുകയും ചെയ്തു. സമീപകാലത്തായി മിസൈൽ പരീക്ഷണങ്ങൾ പൂർവാധികം ഊർജിതമാക്കിയിരിക്കുകയാണ് ഉത്തരകൊറിയ. പല ദൂരപരിധികളിലുള്ള മിസൈലുകൾ ഇതിനകം അവർ പരീക്ഷിച്ചു കഴിഞ്ഞു. അമേരിക്കയിലേക്ക് മിസൈൽ ആക്രമണം നടത്തുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി. അമേരിക്കവരെ എത്തിക്കാവുന്ന മിസൈൽ ശേഖരത്തിലുണ്ടെന്നും അവർ അവകാശപ്പെടുന്നു. കൊറിയൻ മുനമ്പിലേക്കാണ് ഉത്തരകൊറിയ ഏറ്റവുമൊടുവിൽ മിസൈൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയൻ സേന വ്യക്തമാക്കി. ഉത്തര കൊറിയയുടെ തുടർച്ചയായ ആയുധ പരീക്ഷണങ്ങളിൽ ആശങ്കപ്പെടുന്നത് അയൽരാജ്യമായ ദക്ഷിണ കൊറിയയാണ്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് കിം ജോങ്ങ
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഉയർത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ചർച്ച നടത്താനാരിക്കെ, ഉത്തരകൊറിയ ഈസ്റ്റ് സീയിലേക്ക് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ആയുധങ്ങൾ പരീക്ഷിക്കുന്നതിനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് കൂടുതൽ ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സമീപകാലത്തായി മിസൈൽ പരീക്ഷണങ്ങൾ പൂർവാധികം ഊർജിതമാക്കിയിരിക്കുകയാണ് ഉത്തരകൊറിയ. പല ദൂരപരിധികളിലുള്ള മിസൈലുകൾ ഇതിനകം അവർ പരീക്ഷിച്ചു കഴിഞ്ഞു. അമേരിക്കയിലേക്ക് മിസൈൽ ആക്രമണം നടത്തുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി. അമേരിക്കവരെ എത്തിക്കാവുന്ന മിസൈൽ ശേഖരത്തിലുണ്ടെന്നും അവർ അവകാശപ്പെടുന്നു.
കൊറിയൻ മുനമ്പിലേക്കാണ് ഉത്തരകൊറിയ ഏറ്റവുമൊടുവിൽ മിസൈൽ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയൻ സേന വ്യക്തമാക്കി. ഉത്തര കൊറിയയുടെ തുടർച്ചയായ ആയുധ പരീക്ഷണങ്ങളിൽ ആശങ്കപ്പെടുന്നത് അയൽരാജ്യമായ ദക്ഷിണ കൊറിയയാണ്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുകയാണ് കിം ജോങ്ങെന്ന് കൊറിയൻ അധികൃതർ പറയുന്നു.
ഉത്തര കൊറിയയെ നിലയ്ക്കുനിർത്താനുള്ള ശ്രമങ്ങളുമായി ചൈന സഹായിച്ചില്ലെങ്കിൽ, ഒറ്റയ്ക്ക് മുന്നേറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണിയാണ് രണ്ടുദിവസത്തിനുശേഷം നടക്കുന്ന ട്രംപ്-ഷി ജിൻപിങ് ചർച്ചകളുടെ പ്രധാന കേന്ദ്രം. മേഖലയിൽ ഉത്തരകൊറിയ ഉയർത്തുന്ന ഭീഷണി ഇരുനേതാക്കളും ചർച്ച ചെയ്യും.
അതിനിടെ, ഉത്തരകൊറിയ പുതിയ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന് അമേരിക്കൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രണ്ടുവർഷത്തിനിടെ അഞ്ചുപരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയ്ക്കും ജപ്പാനുമൊപ്പം അമേരിക്ക നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങൾ ഉത്തര കൊറിയ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഉത്തരകൊറിയൻ വിദേശ മന്ത്രാലയം ആരോപിച്ചു. ഈ ശ്രമങ്ങളെ കൈയുംകെട്ടി നോക്കി നിൽക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.