- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിം ജോൻഗിനെ കൊല്ലാൻ രഹസ്യ പൊലീസിനെ നിയോഗിച്ച് ദക്ഷിണ കൊറിയ; സൈബർ ആക്രമണം പ്രഖ്യാപിച്ച് ബ്രിട്ടൻ; അമേരിക്കൻ കോളനിയായ ഗുവാമിലേക്ക് ബോംബിടുമെന്ന് ഭീഷണിപ്പെടുത്തി ഉത്തരകൊറിയ; കൊറിയൻ ദ്വീപിലെ സംഘർഷത്തിന് അയവില്ല
ജപ്പാന്റെ ഭൂപ്രദേശത്ത് കൂടി കഴിഞ്ഞ ദിവസം മിസൈൽ പായിച്ച് ഉത്തരകൊറിയ പുതിയ പ്രകോപനം ഉണ്ടാക്കിയിരിക്കുകയാണല്ലോ. ഇതിനെതിരെ അമേരിക്കയും ദക്ഷിണ കൊറിയയും അടക്കമുള്ള വിവിധ രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഉത്തരകൊറിയൻ പ്രസിഡന്റും സ്വേഛാധിപതിയുമായ കിം ജോൻഗ് ഉന്നിനെ വധിക്കാൻ പരമ്പരാഗത വൈരിയായ ദക്ഷിണ കൊറിയ രഹസ്യപൊലീസിനെ നിയോഗിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിന് പുറമെ ഉത്തരകൊറിയക്കെതിരെ സൈബർ ആക്രമണമഭീഷണിയാണ് ബ്രിട്ടൻ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ലോകം മുഴുവൻ തങ്ങൾക്കെതിരായാലും മുട്ടുമടക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടാണ് ഉത്തരകൊറിയ ഇപ്പോഴും പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കൻ കോളനിയായ ഗുവാമിലേക്ക് ബോംബിടുമെന്ന ഭീഷണിയാണ് കിം ജോൻഗ് മുഴക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കൊറിയൻ ദ്വീപിലെ സംഘർഷം യുദ്ധത്തിലേക്കെന്ന വണ്ണം മൂർച്ഛിച്ചിരിക്കുകയാണ്. ഉത്തര കൊറിയ യുദ്ധത്തിന് തുടക്കം കുറിച്ചാൽ കിം ജോൻഗിനെയും അദ്ദേഹത്തിന്റെ അടുത്ത ഒഫീഷ്യലുകളെയും വധിക്കാനാ
ജപ്പാന്റെ ഭൂപ്രദേശത്ത് കൂടി കഴിഞ്ഞ ദിവസം മിസൈൽ പായിച്ച് ഉത്തരകൊറിയ പുതിയ പ്രകോപനം ഉണ്ടാക്കിയിരിക്കുകയാണല്ലോ. ഇതിനെതിരെ അമേരിക്കയും ദക്ഷിണ കൊറിയയും അടക്കമുള്ള വിവിധ രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഉത്തരകൊറിയൻ പ്രസിഡന്റും സ്വേഛാധിപതിയുമായ കിം ജോൻഗ് ഉന്നിനെ വധിക്കാൻ പരമ്പരാഗത വൈരിയായ ദക്ഷിണ കൊറിയ രഹസ്യപൊലീസിനെ നിയോഗിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിന് പുറമെ ഉത്തരകൊറിയക്കെതിരെ സൈബർ ആക്രമണമഭീഷണിയാണ് ബ്രിട്ടൻ പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ലോകം മുഴുവൻ തങ്ങൾക്കെതിരായാലും മുട്ടുമടക്കുന്ന പ്രശ്‌നമില്ലെന്ന നിലപാടാണ് ഉത്തരകൊറിയ ഇപ്പോഴും പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കൻ കോളനിയായ ഗുവാമിലേക്ക് ബോംബിടുമെന്ന ഭീഷണിയാണ് കിം ജോൻഗ് മുഴക്കിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ കൊറിയൻ ദ്വീപിലെ സംഘർഷം യുദ്ധത്തിലേക്കെന്ന വണ്ണം മൂർച്ഛിച്ചിരിക്കുകയാണ്.
ഉത്തര കൊറിയ യുദ്ധത്തിന് തുടക്കം കുറിച്ചാൽ കിം ജോൻഗിനെയും അദ്ദേഹത്തിന്റെ അടുത്ത ഒഫീഷ്യലുകളെയും വധിക്കാനാണ് ദക്ഷിണ കൊറിയ സ്‌പെഷ്യൽ ഫോഴ്‌സിൽ പെട്ട രഹസ്യ പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ കില്ലർമാരെ ഇതിനായി ഉത്തരകൊറിയയിലേക്ക് അയക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേയ് ഇൻ ആണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്നും സിയോളിലെ ഉന്നത മിലിട്ടറി ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു. അതിർത്തി കടന്ന് ഉത്തരകൊറിയ നടത്തുന്ന ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നൽകാനാണ് മൂൺ തന്റെ സൈനിക ഒഫീഷ്യലുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ലോകത്തിലെ മിക്ക രാജ്യങ്ങളും ഉത്തരകൊറിയക്ക് എതിരായി തിരിഞ്ഞിരിക്കുന്ന ഈ അവസരത്തിൽ ആ രാജ്യത്തിനെതിരെ കടുത്ത സൈബർ ആക്രമണം നടത്തുമെന്നാണ് ബ്രിട്ടൻ താക്കീത് നൽകിയിരിക്കുന്നത്. പ്യോൻഗ്യാൻഗിനെതിരെ സൈബർ യുദ്ധം നടത്താനുള്ള സാധ്യത ബ്രിട്ടീഷ് പ്രധാനമന്ത്രി തള്ളിക്കളഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്നാണ് ഇതിനുള്ള സാധ്യത വർധിച്ചിരിക്കുന്നത്. ജപ്പാന് മുകളിലൂടെ പ്രകോപനപരമായ രീതിയിൽ ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ അയച്ചതിനെ തുടർന്നാണ് തെരേസ ഈ നീക്കം ശക്തിപ്പെടുത്തിയിരിക്കുന്നത്. ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ അബെയെ കാണാൻ പോകുന്നതിന് മുന്നോടിയായി ഉത്തരകൊറിയൻനടപടിയെ തെരേസ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. കിം ജോൻഗിനെ നിയന്ത്രിക്കാൻ ചൈനക്ക് മേൽ സമ്മർദം വർധിപ്പിക്കാനും തെരേസ മറന്നിട്ടില്ല.
ജപ്പാന്റെ ഭൂപ്രദേശത്തിന് മുകളിലൂടെ കടന്ന് പോയതും 1700 കിലോമീറ്റർ സഞ്ചരിച്ചതുമായ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നതിന് നേതൃത്വം നൽകാൻ സാക്ഷാൽ കിം ജോൻഗ് സന്നിഹിതനായിരുന്നു. ഹ്വാസോൻഗ് 12 എന്ന മിസൈൽ ചൊവ്വാഴ്ച അയക്കുമ്പോൾ കിം ജോൻഗ് പൊട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അടുത്ത ലക്ഷ്യം പസിഫിക്കിലെ യുഎസ് ബേസും കോളനിയുമായ ഗുവാമിൽ ബോംബിടുകയാണെന്നും കിം ജോൻഗ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിന് പുറമെ ജപ്പാന് മുകളിൽ കൂടി കൂടുതൽ റോക്കറ്റുകൾ അയക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കുന്നു.
കഴിഞ്ഞദിവസം അയച്ച ബാലിസ്റ്റിക് മിസൈൽ ഇതിന്റെ കർട്ടൻ റൈസർ മാത്രമാണെന്നും അദ്ദേഹം താക്കീത് നൽകുന്നു. എന്നാൽ ഉത്തരകൊറിയയെ ഇനിയും ഇത്തരത്തിൽ അഴിച്ച് വിടാൻ അമേരിക്ക ഉദ്ദേശിക്കുന്നില്ലെന്നാണ് യുഎന്നിലെ അമേരിക്കൻ അംബാസിഡറായ നിക്കി ഹ ാലെ ഇന്നലെ രാവിലെ മുന്നറിയിപ്പേകിയിരിക്കുന്നത്. ലോകം മുഴുവൻ തങ്ങൾക്കെതിരെ തിരിയുന്ന സാഹചര്യത്തിൽ അപകടം പ്യോൻഗ്യാൻഗ് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ തയ്യാറാകണമെന്നും നിക്കി മുന്നറിയിപ്പേകുന്നു. ഉത്തരകൊറിയക്കെതിരെ ഏത് വിധത്തിലുള്ള നടപടിയാണ് എടുക്കേണ്ടതെന്ന് ആലോചിച്ച് വരുന്നുവെന്നാണ് ട്രംപ് മുന്നറിയിപ്പേകിയിരിക്കുന്നത്.