- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണുബോംബ് പ്രതീക്ഷിച്ച് മുഴുവൻ പേരെയും തലസ്ഥാന നഗരത്തിൽനിന്നൊഴിപ്പിച്ച് ഉത്തരകൊറിയ; ശത്രുവിന്റെ രഹസ്യ അറകൾ തകർക്കാൻ പറ്റുന്ന ബോംബുകളുമായി ദക്ഷിണ കൊറിയയും ഒരുക്കം തുടങ്ങി
അമേരിക്ക ഏതുനിമിഷവും അണുബോംബിടുമെന്ന ആശങ്കയിലാണോ ഉത്തരകൊറിയ? തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിന്റെ ആകാശച്ചിത്രം അത്തരമൊരു ആശങ്കയെ സാധൂകരിക്കുന്നു. വിജനമായ റോഡുകളും പാലങ്ങളുമൊക്കെ ചിത്രീകരിച്ച അപൂർവ ദൃശ്യമാമ് പ്യോങ്‌യാങ്ങിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്ന സംശയം ബലപ്പെടുത്തുന്നത്. ഉത്തരകൊറിയയിലെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ആഗോളതലത്തിൽ പ്രചരിപ്പിക്കുന്ന അരാം പാനാണ് ഈ ആകാശചിത്രം പകർത്തിയത്. ഉത്തരകൊറിയയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണ് സിംഗപ്പുരുകാരനായ ആരാം പാൻ. വിശാലമായ ഹൈവേകളും അംബരചുംബികളായ കെട്ടിടങ്ങളുമൊക്കെയായി ഏത് ആഗോള നഗരത്തെയും ഓർമിപ്പിക്കുന്ന തരത്തിലാണ് പ്യോങ്‌യാങ് ഈ ദൃശ്യത്തിലുള്ളത്. എന്നാൽ, റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് പ്രകടമല്ല. 25 ലക്ഷത്തിലേറെ ജനങ്ങൾ പ്യോങ്‌യാങ്ങിൽ താമസിക്കുന്നുണ്ടെന്നാമ് കണക്കാക്കുന്നത്. ഇത്രയും ജനത്തിരക്കുള്ള നഗരത്തിന്റെ സൂചനകളൊന്നും ദൃശ്യത്തിലില്ല. 70 വർഷത്തിലേറെയായി ലോകത്തിന്റെ മറ്റുഭാഗങ്ങളുമായി സമ്പർക്കമില്ലാത്തതിനാൽ, ഉത്തരകൊറിയയിലെ ദൃശ്യങ്ങൾ അധികം ലഭ്യവുമല്ല.
അമേരിക്ക ഏതുനിമിഷവും അണുബോംബിടുമെന്ന ആശങ്കയിലാണോ ഉത്തരകൊറിയ? തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിന്റെ ആകാശച്ചിത്രം അത്തരമൊരു ആശങ്കയെ സാധൂകരിക്കുന്നു. വിജനമായ റോഡുകളും പാലങ്ങളുമൊക്കെ ചിത്രീകരിച്ച അപൂർവ ദൃശ്യമാമ് പ്യോങ്‌യാങ്ങിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുവെന്ന സംശയം ബലപ്പെടുത്തുന്നത്.
ഉത്തരകൊറിയയിലെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ആഗോളതലത്തിൽ പ്രചരിപ്പിക്കുന്ന അരാം പാനാണ് ഈ ആകാശചിത്രം പകർത്തിയത്. ഉത്തരകൊറിയയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണ് സിംഗപ്പുരുകാരനായ ആരാം പാൻ. വിശാലമായ ഹൈവേകളും അംബരചുംബികളായ കെട്ടിടങ്ങളുമൊക്കെയായി ഏത് ആഗോള നഗരത്തെയും ഓർമിപ്പിക്കുന്ന തരത്തിലാണ് പ്യോങ്‌യാങ് ഈ ദൃശ്യത്തിലുള്ളത്. എന്നാൽ, റോഡുകളിൽ വാഹനങ്ങളുടെ തിരക്ക് പ്രകടമല്ല.
25 ലക്ഷത്തിലേറെ ജനങ്ങൾ പ്യോങ്‌യാങ്ങിൽ താമസിക്കുന്നുണ്ടെന്നാമ് കണക്കാക്കുന്നത്. ഇത്രയും ജനത്തിരക്കുള്ള നഗരത്തിന്റെ സൂചനകളൊന്നും ദൃശ്യത്തിലില്ല. 70 വർഷത്തിലേറെയായി ലോകത്തിന്റെ മറ്റുഭാഗങ്ങളുമായി സമ്പർക്കമില്ലാത്തതിനാൽ, ഉത്തരകൊറിയയിലെ ദൃശ്യങ്ങൾ അധികം ലഭ്യവുമല്ല. വിദേശ സഞ്ചാരികളെ ഉത്തരകൊറിയ അനുവദിക്കാറുണ്ടെങ്കിലും കർശന നിയന്ത്രണമുണ്ട്.
തുടർച്ചയായി മിസൈൽ പരീക്ഷണങ്ങളിലൂടെ അമേരിക്കയെയും സഖ്യരാജ്യങ്ങളെയും പ്രകോപിപ്പിക്കുന്ന ഉത്തരകൊറിയ യൂദ്ധം ക്ഷണിച്ചുവരുത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഉത്തരകൊറിയക്കെതിരേയുള്ള സൈനിക നടപടിയല്ല തന്റെ ആദ്യ ഉന്നമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയ ട്രംപ്, യുദ്ധസാധ്യത തള്ളിക്കളയുകയും ചെയ്തു.
അതിനിടെ, ഉത്തരകൊറിയയുടെ ഭീഷണിയെ നേരിടാൻ സജ്ജമായിക്കൊണ്ടിരിക്കുകയാണ് ദക്ഷിണകൊറിയയും. ഉത്തരകൊറിയ ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള അണുവായുധ പരീക്ഷണ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും തകർക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണ കൊറിയ. രണ്ടു ടണ്ണോളം ആയുധം വഹിക്കാൻ ശേഷിയുള്ള മിസൈലിന് ഉത്തരകൊറിയയിലെ ഏതുമുക്കിലും ചെല്ലാനാകും.
മിസൈലുകൾ നിർമ്മിക്കുന്നതിന് അമേരിക്ക ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ബുധനാഴ്ച പിൻവലിച്ചതോടെയാണ് പുതിയ പരീക്ഷണങ്ങൾക്ക് ദക്ഷിണ കൊറിയ തയ്യാറെടുക്കുന്നത്. നിലവിൽ, വഹിക്കാവുന്ന ആയുധശേഷം 500 കിലോ മാത്രമായിരുന്നു. ആ നിയന്ത്രണമാണ് ട്രംപ് ഭരണകൂടം എടുത്തുമാറ്റിയത്. ദക്ഷിണ കൊറിയയുടെ അഭ്യർത്ഥന മാനിച്ചാണ് നിയന്ത്രണം നീക്കിയത്.