- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു മണി മുതൽ തുടർച്ചയായി വിശുദ്ധ കുർബാന നടത്തി യാക്കോബായ വിഭാഗം; കുർബാനയ്ക്ക് കാർമികത്വം വഹിക്കുന്നത് ശ്രേഷ്ഠ ബാവ ബസേലിയോസ് പ്രഥമൻ; രാവിലെ മുതൽ പള്ളി നിറഞ്ഞ് വിശ്വാസികൾ; പള്ളിക്ക് ചുറ്റും തമ്പടിച്ച് പൊലീസുകാർ; ദിവ്യബലിയിലൂടെ നേരിടാനുള്ള നീക്കം കോടതി വിധിയുമായി ആരാധനയ്‌ക്കെത്തുന്ന ഓർത്തഡോക്‌സ് വിഭാഗത്തിന് തലവേദനയാകും! കോതമംഗലം അതീവ സമ്മർദ്ദത്തിൽ
കോതമംഗലം: ഹൈക്കോടതി വിധിയോടെ ഓർത്തഡോക്‌സ് വിഭാഗക്കാർ മാർത്തോമ ചെറിയ പള്ളിയിലേക്ക് എത്താനിരിക്കവേ കോതമംഗലം പള്ളിയിൽ ആശങ്കയും ആകാംക്ഷയും. വിശുദ്ധ കുർബ്ബാന നടത്തി യാക്കോബായ വിഭാഗം പള്ളിയിലുണ്ട്. ചുറ്റും പൊലീസും സ്ഥലത്തെത്തി. ഓർത്തഡോക്‌സ് പക്ഷത്തെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ അൽപ്പ സമയത്തിനകം പള്ളിയിൽ പ്രവേശിക്കാൻ എത്തുകയാണ്. ഇതോടെ വിശ്വാസികളും കടുത്ത വിഷമ വൃത്തത്തിലാണ്. പള്ളിയുടെ ഭരണച്ചുമതലക്കാരും ഭക്തസംഘടനാ നേതാക്കളും ചർച്ചകളും കൂടിയാലോചനകളുമായി നെട്ടോട്ടത്തിൽ. ഉദ്യോഗസ്ഥ മേധാവികളുമായി ചർച്ചനടത്തി, സ്ഥിതിഗതികൾ വിലയിരുത്തി ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന് ഒരു വിഭാഗം. പൊലീസ് നീക്കം ഏതുതരത്തിലായിരിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. പള്ളി പരിസരത്ത് കൂടി നിൽക്കുന്ന ആൾക്കൂട്ടത്തെ ഓടിക്കാൻ പൊലീസിനാവുമെന്നതിനാൽ തുടർച്ചയായ ദിവ്യബലിയിലൂടെ നേരിടാനുള്ള നീക്കം ഇന്ന് കോടതി വിധിയുമായ് ആരാധനയ്‌ക്കെത്തുന്ന ഓർത്തഡോക്‌സ് വിഭാഗത്തിന് തലവേദനയാകും. ഇന്ന് രാവിലെ ഏഴു മണി മുതൽ തുടർച്ചയായി വി
കോതമംഗലം: ഹൈക്കോടതി വിധിയോടെ ഓർത്തഡോക്‌സ് വിഭാഗക്കാർ മാർത്തോമ ചെറിയ പള്ളിയിലേക്ക് എത്താനിരിക്കവേ കോതമംഗലം പള്ളിയിൽ ആശങ്കയും ആകാംക്ഷയും. വിശുദ്ധ കുർബ്ബാന നടത്തി യാക്കോബായ വിഭാഗം പള്ളിയിലുണ്ട്. ചുറ്റും പൊലീസും സ്ഥലത്തെത്തി. ഓർത്തഡോക്‌സ് പക്ഷത്തെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ അൽപ്പ സമയത്തിനകം പള്ളിയിൽ പ്രവേശിക്കാൻ എത്തുകയാണ്. ഇതോടെ വിശ്വാസികളും കടുത്ത വിഷമ വൃത്തത്തിലാണ്.
പള്ളിയുടെ ഭരണച്ചുമതലക്കാരും ഭക്തസംഘടനാ നേതാക്കളും ചർച്ചകളും കൂടിയാലോചനകളുമായി നെട്ടോട്ടത്തിൽ. ഉദ്യോഗസ്ഥ മേധാവികളുമായി ചർച്ചനടത്തി, സ്ഥിതിഗതികൾ വിലയിരുത്തി ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകണമെന്ന് ഒരു വിഭാഗം. പൊലീസ് നീക്കം ഏതുതരത്തിലായിരിക്കുമെന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. പള്ളി പരിസരത്ത് കൂടി നിൽക്കുന്ന ആൾക്കൂട്ടത്തെ ഓടിക്കാൻ പൊലീസിനാവുമെന്നതിനാൽ തുടർച്ചയായ ദിവ്യബലിയിലൂടെ നേരിടാനുള്ള നീക്കം ഇന്ന് കോടതി വിധിയുമായ് ആരാധനയ്‌ക്കെത്തുന്ന ഓർത്തഡോക്‌സ് വിഭാഗത്തിന് തലവേദനയാകും.
ഇന്ന് രാവിലെ ഏഴു മണി മുതൽ തുടർച്ചയായി വിശുദ്ധകുർബാന നടത്തി യാക്കോബായ വിഭാഗം പള്ളിയിലുണ്ട്. കുർബാനയ്ക്ക് കാർമികത്വം വഹിക്കുന്നത് ശ്രേഷ്ഠ ബാവ ബസേലിയോസ് പ്രഥമ അടക്കമുള്ളവരാണ്. മൂന്ന് കുർബ്ബാനകളാണ് സംഘടിപ്പിച്ചിക്കുന്നത്. രണ്ടെണ്ണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അടുത്ത കുർബ്ബാനയും നടന്നു കൊണ്ടിരിക്കയാണ്. പുലർച്ചെ 6 മണി മുതൽ പള്ളിയിലേക്ക് വിശ്വസികൾ പ്രവഹിച്ചു തുടങ്ങിയിരുന്നു. ആദ്യകുർബ്ബാന ആരംഭിക്കുമ്പോൾ പള്ളിയ കത്തും മുറ്റത്തും വിശ്വസികൾ തിങ്ങിനിറഞ്ഞ അവസ്ഥയിലായി. പള്ളി പരിസരത്തേയ്ക്ക് എത്തുന്ന വിശ്വാസികയുടെ എണ്ണം നിമിഷം തോറും വർദ്ധിച്ചു.
6.30 തോടടുത്ത് കോതമംഗലം സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങി. 7.30 വരെ മറ്റ് പൊലീസ് ഇടപെടലുകണ്ടില്ല. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ച സാഹചര്യത്തിൽ ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോൾ റബാൻ പള്ളിയിലെത്തുമെന്നാണ് പൊലീസിൽ അറിയിച്ചിട്ടുള്ളത്. ബലപ്രയോഗത്തിലൂടെ റമ്പാനെ പള്ളിയിൽ കയറ്റാൻ പൊലീസിന്റെ ഭാഗത്തു നിന്നും നീക്കമുണ്ടായാൽ കനത്ത ചെറുത്തു നിൽപ്പ് വിശ്വാസികളുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നാണ് സൂചന.
അങ്കമാലി ഭദ്രാസാധിപൻ എബ്രാഹം മാർ സേവേറിയോസ് മെത്രപ്പൊലീത്ത ഇന്നലെ രാവിലെ തന്നെ പള്ളി മഹ്ബഹയിൽ ധ്യാനനിരതനായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് അദ്ദേഹം പള്ളിയിൽ നിന്നും ഇറങ്ങിയത്. പുറത്തെത്തിയപ്പോൾ പള്ളിവിഷയത്തിൽ സംജാതമായിട്ടുള്ള സ്ഥിതി വിശേഷത്തെക്കുറിച്ച് പ്രതികരണമാരകഞ്ഞപ്പോൾ ഇക്കാര്യത്തിൽ ഇവിടെയുള്ളവരാണ് പറയേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറി. വിശ്വാസികൾ ഒരു കാരണവാശാലും ഇത്തരത്തിലൊരുനീക്കം ഉൾക്കൊള്ളാൻ തയ്യാറാവില്ലന്നും എന്തുവന്നാലും പള്ളിയകത്ത് പ്രവേശിക്കാൻ അവർ റമ്പാനെ അനുവദിയിക്കില്ലന്നുമാണ്. പള്ളിക്കമ്മറ്റിയംഗങ്ങളും കരുതുന്നത്.
ഇന്ന് പള്ളിയൽ പ്രവേശിക്കാൻ ഉദ്യോഗസ്ഥർ തെന്ന ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റമ്പാൻ വ്യക്തമാക്കുന്നത്. പള്ളി വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തുടരുന്ന കേസും അനുബന്ധ നടപടിക്രകമങ്ങളും മറ്റും നഗരവാസികളിൽ ഏറിയ പങ്കും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.കോതമംഗലത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മാർത്തോമ ചെറിയ പള്ളിക്ക് നിർണ്ണായക സ്ഥാനമാണുള്ളത്. റമ്പാനെ പള്ളിയിൽ കയറ്റുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുണ്ടാവുമെന്നാണ് അറിയുന്നത്.ഇക്കാര്യത്തിൽ ഇനി എന്തുസംഭവിക്കുമെന്ന് കണ്ടറിയണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.