കോതമംഗലം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയുടെ ആത്മഹത്യ അദ്ധ്യാപകന്റെ പ്രണയവഞ്ചനയിൽ മനംനൊന്താണെന്ന് പെൺകുട്ടിയുടെ പിതാവിന്റെ പരാതി. കോതമംഗലം പോത്താനിക്കാട് മൈലൂര് വാടകയ്ക്ക് താമസിക്കുന്ന നാസറിന്റെ മകൾ എ.എൻ സമിന (17) ആണ് ആത്മഹത്യ ചെയ്തത്. ഒക്‌ടോബർ അഞ്ചിനാണ് സമിന മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പതിനൊന്നിന് നസിമ മരണമടഞ്ഞു.

പെൺകുട്ടിയുടെ വീട്ടിലെ സാമ്പത്തിക പരാധീനത മുതലെടുത്താണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് നാസറിന്റെ പരാതി. അദ്ധ്യാപകന്റെ നാടായ കോട്ടയം ജില്ലയിലെ ഇലഞ്ഞിയിൽ എത്തിച്ചാണ് പലതവണ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് അദ്ധ്യാപകൻ നൽകിയ മൊബൈൽ ഫോണും സിംകാർഡുകളും കൈമാറിയ കത്തുകളും കണ്ടെത്തിയിട്ടുണ്ട്. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്ന സമിനയെ +2വിന് പഠിച്ച സ്‌കൂളിലെ അദ്ധ്യാപകൻ പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്നാണ് പിതാവിന്റെ ആക്ഷേപം.

ഇതിൽ മനംനൊന്താണ് സമിന ആത്മഹത്യ ചെയ്തത്. അദ്ധ്യാപകൻ വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് സമിനയ്ക്ക് താലിമാലയും സമ്മാനിച്ചു. വിവാഹിതനെന്ന വിവരം മറച്ചവച്ചാണ് അദ്ധ്യാപകൻ സമിനയെ വലയിലാക്കിയത്. സമിനയുടെ വീട്ടിൽ വിവരം അറിഞ്ഞതോടെ ഇയാളുടെ ബന്ധുവായ മറ്റൊരു അദ്ധ്യാപകന്റെ മധ്യസ്ഥതയിൽ ചർച്ച ചെയ്തു പ്രശ്‌നം ഒത്തുതീർപ്പാക്കി. അദ്ധ്യാപകൻ സമ്മാനിച്ച താലിമാലയും മറ്റും തിരികെ വാങ്ങി. അന്ന് ഉച്ചതിരിഞ്ഞാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹിതാനാണെന്ന വിവരം മറച്ചുവച്ച് അദ്ധ്യാപകൻ ചതിയിൽപ്പെടുത്തിയെന്ന് അറിഞ്ഞതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പിതാവിന്റെ പരാതി.

സമിന ആത്മഹത്യക്കൊരുങ്ങിയതറിഞ്ഞ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ വാരപ്പെട്ടി എൻ എൻ എസ് എസ് സ്‌കൂളിലെ +2 അദ്ധ്യാപകൻ അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഷെമീനയുടെ മരണത്തിനു മുൻപ് ആശുപത്രിവിട്ട ഇയാൾ ഇപ്പോൾ വാരപ്പെട്ടിയിൽനിന്നും മുങ്ങിയിരിക്കുയാണെന്നാണ് സൂചന. ഉറക്കഗുളികപ്രയോഗം തൽക്കാലം പൊലീസ് നടപടിയിൽനിന്നും രക്ഷപ്പെടുന്നതിനുള്ള അദ്ധ്യാപകന്റെ തന്ത്രമായിരുന്നെന്നാണ് ആക്ഷേപം. ഇയാൾക്ക് നാടുവിടാൻ പൊലീസ് അവസരമൊരുക്കുകയായിരുന്നെന്ന ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്.

ആശുപത്രിയിൽ കഴിഞ്ഞിരുന്ന അവസരത്തിൽ ഷെമീനയിൽനിന്നും മജിസ്‌ട്രേറ്റ് നേരിട്ട് മൊഴിയെടുത്തിട്ടുണ്ട്. ഈ മൊഴിപ്പകർപ്പ് പോത്താനിക്കാട് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. താൻ അത്മഹത്യ ചെയ്യാനൊരുങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇക്കാര്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് ഷമീനയുടെ മൊഴി. ഈ മൊഴി ആയുധമാക്കിയാണ് അദ്ധ്യാപകനെതിരെ പേലീസ് നടപടിയെടുക്കാത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തിയാൽ അദ്ധ്യാപകൻ ഇരുമ്പഴിക്കുള്ളിലാവുമെന്ന് തന്നെയാണ് നാട്ടുകാരിൽ ഭൂരിപക്ഷത്തിന്റെയും വിലയിരുത്തൽ.

കോട്ടയം സ്വദേശിയായ അരുൺ ഷമീനയുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഒന്നുരണ്ടുവട്ടം ഇവരുടെ ബന്ധത്തിൽ നാട്ടുകാരിൽ ചിലരും വാരപ്പെട്ടി സ്വദേശികളായ അരുണിന്റെ ഭാര്യ വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ ബന്ധം തുടരരുതെന്ന് ഇക്കൂട്ടർ അരുണിനെ വിലക്കുകയും ചെയ്തിരുന്നു. ഭാര്യവീട്ടുകാരുടെ സമ്മർദ്ദത്തേത്തുടർന്ന് അരുൺ ഷമീനയുമായയള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ഭാര്യയെയും കുടുംബക്കാരിൽ ചിലരെയും കൂട്ടി മൂവാറ്റുപുഴയിലെത്തി, ഷമീനയെ വിളിച്ചുവരുത്തി വിവരം അറിയിക്കുകയുമായിരുന്നു. ഈയവസരത്തിൽ അരുൺ ഷമീനക്ക് നൽകിയിരുന്ന സ്വർണ്ണത്തിന്റെ താലിയും തിരികെ വാങ്ങി.

ഇതിനു ശേഷം വിട്ടിലെത്തിയ ഷമീന മുറിയിൽ കയറി കതടച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഈ വിവരം അറിഞ്ഞ് ഏറെ നേരം കഴിയും മുൻപ് വീട്ടിൽ അദ്ധ്യാപകനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.