- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്ക ഇങ്ങനെ ചോദിച്ചാൽ ഇവളൊന്നും പറയില്ലെന്ന് പറഞ്ഞ് ചേച്ചിമാർ തുണിയുരിഞ്ഞു; ശാരീരിക ബന്ധത്തിന് സമ്മതിച്ചാൽ വിടാമെന്ന ഭീഷണിയും; പതിനെട്ടുകാരിയെ പീഡിപ്പിച്ച നീതി ലാബിലെ ജീവനക്കാരെ വെറുതെ വിട്ട് പൊലീസ്; ലാബ് ഉടമയുടെ ഭാര്യ ഷഹനയ്ക്ക് സുഖവാസവും
കോതമംഗലം: നിർദ്ധനയുവതിയെ തടഞ്ഞുവച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ലാബ് ഉടമക്ക് ഒത്താശ ചെയ്ത ഭാര്യയെയും മൂന്ന് സഹജീവനക്കാരികളെയും അറസ്റ്റുചെയ്യുന്നതിൽ പൊലീസിന് വിമുഖത. ലാബ് ഉടമയുടെ ഭാര്യ ഷഹന ഒളിവിലാണ്. മറ്റുള്ളവർ പീഡനം നടന്ന സ്ഥാപനത്തിൽ ജോലിക്കെത്തുന്നുമുണ്ട്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിഞ്ഞിട്ടും പൊലീസ് വേണ്ട രീതിയിൽ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.തന്നെ തടഞ്ഞുവച്ച് പീഡിപ്പിച്ചതായുള്ള ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് കോതമംഗലം നീതി ലാബ് ഉടമ തങ്കളം സ്വദേശി നാസറിനെ കോതമംഗലം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. തന്റെ തുണി അഴിക്കുന്നതിനും പീഡനങ്ങൾക്കും നാസറിന്റെ ഭാര്യ ഷഹനയും ഇവിടത്തെ മറ്റു മൂന്നു വനിതാ ജീവനക്കാരും കൂട്ടുനിന്നതായി പീഡനത്തിനിരയായ വെണ്ടുവഴി സ്വദേശിനി കോതമംഗലം പൊലീസിൽ മൊഴി നൽകിയിരുന്നു. തന്റെ തുടയിൽ സൂചികുത്തി ഇറക്കിയ ശേഷം സിറിഞ്ച് കറക്കി നാസ്സർ തന്നെ കൂടുതൽ വേദനിപ്പിക്കുമ്പോൾ സഹജീവനക്കാരികൾ ഇത് നോക്കിനിന്ന് ആസ്വദിക്കുകയായിരുന്
കോതമംഗലം: നിർദ്ധനയുവതിയെ തടഞ്ഞുവച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ലാബ് ഉടമക്ക് ഒത്താശ ചെയ്ത ഭാര്യയെയും മൂന്ന് സഹജീവനക്കാരികളെയും അറസ്റ്റുചെയ്യുന്നതിൽ പൊലീസിന് വിമുഖത.
ലാബ് ഉടമയുടെ ഭാര്യ ഷഹന ഒളിവിലാണ്. മറ്റുള്ളവർ പീഡനം നടന്ന സ്ഥാപനത്തിൽ ജോലിക്കെത്തുന്നുമുണ്ട്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിഞ്ഞിട്ടും പൊലീസ് വേണ്ട രീതിയിൽ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.തന്നെ തടഞ്ഞുവച്ച് പീഡിപ്പിച്ചതായുള്ള ജീവനക്കാരിയുടെ പരാതിയെത്തുടർന്ന് കോതമംഗലം നീതി ലാബ് ഉടമ തങ്കളം സ്വദേശി നാസറിനെ കോതമംഗലം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
തന്റെ തുണി അഴിക്കുന്നതിനും പീഡനങ്ങൾക്കും നാസറിന്റെ ഭാര്യ ഷഹനയും ഇവിടത്തെ മറ്റു മൂന്നു വനിതാ ജീവനക്കാരും കൂട്ടുനിന്നതായി പീഡനത്തിനിരയായ വെണ്ടുവഴി സ്വദേശിനി കോതമംഗലം പൊലീസിൽ മൊഴി നൽകിയിരുന്നു. തന്റെ തുടയിൽ സൂചികുത്തി ഇറക്കിയ ശേഷം സിറിഞ്ച് കറക്കി നാസ്സർ തന്നെ കൂടുതൽ വേദനിപ്പിക്കുമ്പോൾ സഹജീവനക്കാരികൾ ഇത് നോക്കിനിന്ന് ആസ്വദിക്കുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ വിവരണങ്ങളിൽ നിന്നും പുറത്തായ വിവരം. നാസറിന്റെ അതിരുവിട്ട ക്രൂരത മൂലം മാംസത്തിനുള്ളിൽ വച്ച് സിറിഞ്ചിന്റെ നീഡിൽ ഒടിഞ്ഞിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇതു നീക്കം ചെയ്തത്. ഇതിനിടെ നാസർ ടെസ്റ്റുകൾക്കും മറ്റുമായി ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ ഗുണനിലവാരം കുറഞ്ഞവയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
യുവതിയുടെ തുടയിൽ കുത്തിയിറക്കിയ സിറിഞ്ചിന്റെ നീഡിൽ ഒടിയാൻ കാരണം ഇതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലാബുടമയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കെല്ലാം കുട പിടിക്കുന്നത് ഇവിടത്തെ ജീവനക്കാരികളാണെന്നും താൻ ഇവരുടെ പലതരം പീഡനങ്ങൾക്കിരയായ ഇരകളിൽ ഒരാൾ മാത്രമാണെന്നുമാണ് പെൺകുട്ടിയുടെ നേർസാക്ഷ്യം. വഴിവിട്ട പ്രവർത്തനങ്ങൾക്കെല്ലാം കുട പിടിക്കുന്നതിന് പ്രത്യുപകരമായിട്ടാണ് തന്റെ സ്റ്റാഫുകൾക്ക് നാസർ വൻതുക ശമ്പളമെന്ന പേരിൽ നൽകുന്നതെന്നും പരക്കെ ആരോപണമുയർന്നിട്ടുണ്ട്. ചുരുങ്ങിയ കാലത്തെ പ്രവൃത്തി പരിചയമുള്ള ഇവിടത്തെ ജീവനക്കാരികളുടെ പ്രതിമാസ ശമ്പളം 16,000 മുതൽ 18,000 വരെയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.
കഴിഞ്ഞ 16-ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ തന്നെ ലാബിൽ സൂക്ഷിച്ചിരുന്ന 26000-രൂപ അപഹരിച്ചെന്നാരോപിച്ച് ലാബ് ഉടമ നാസർ രാവിലെ 8 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ ലാബിലെ മുറിയിൽ തടഞ്ഞുവച്ചുവെന്നും പലവട്ടം കരണത്തടിച്ചെന്നും സഹജീവനക്കാരികളെക്കൊണ്ട് തുണിയഴിപ്പിച്ച് ദേഹപരിശോധന നടത്തിയെന്നും ശാരീരിക ബന്ധത്തിന് ക്ഷണിച്ചെന്നും തുടർന്ന് ഇയാൾ വായ്‌പൊത്തിപ്പിടിച്ച് ഭിത്തിയോടു ചേർത്തുനിർത്തി തന്റെ തുടയിൽ സിറിഞ്ചിന്റെ നീഡിൽ കുത്തിയിറക്കിയെന്നും കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നത്.
പിതാവ് മരണപ്പെട്ട നിർദ്ധനകുടുംബത്തിലെ അംഗമാണ് പെൺകുട്ടി. മാതാവ് കൂലിവേല ചെയ്തുകിട്ടുന്ന പണം കൊണ്ടാണ് സ്വകാര്യ കോളേജിൽ പഠനം നടത്തുന്ന ഈ പെൺകുട്ടിയും സഹോദരിയുമുൾപ്പെടുന്ന കുടുംബം നിത്യവൃത്തി കഴിയുന്നത്. സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇപ്രകാരമായിരുന്നു. രാവിലെ എട്ടുമണിയോടെ ഇക്കാ അടുത്തുവന്ന് നീ പണം വല്ലതും എടുത്തിട്ടുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ അകത്ത് സീസീ ടിവി കാമറ നിരീക്ഷണമില്ലാത്ത വേസ്റ്റ് സാധനങ്ങളിടുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെ 26,000 രൂപ കാണാതായിട്ടുണ്ടെന്നും പണം നീയാണ് എടുത്തിട്ടുള്ളതെന്നും ഇതു കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഫെയ്സ് ബുക്കിലും വാട്സാപ്പിലും ഇത് ഇടുമെന്നും പറഞ്ഞു.
ഉടൻ പണം തിരികെ നൽകിയില്ലെങ്കിൽ പൊലീസ് ഇവിടെ വന്ന് നിന്നെ വിലങ്ങുവച്ചുകൊണ്ടുപോകുമെന്നും ആയുഷ്‌കാലം പുറത്തിറങ്ങാൻ കഴിയില്ലെന്നും ഭീഷിണിപ്പെടുത്തി. അമ്മയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് കേട്ടാലറയ്ക്കുന്ന കാര്യങ്ങൾ പറഞ്ഞു. കുടുംബക്കാരെ മൊത്തത്തിലും തെറിവിളിച്ചു. പണം എടുത്തിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞെങ്കിലും ഇക്ക വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടു. ഈ സമയം കൂടെ ജോലിചെയ്തിരുന്ന ചേച്ചിമാരും മുറിയിലുണ്ടായിരുന്നു. ഇക്കാ ഇങ്ങനെ ചോദിച്ചാൽ ഇവളൊന്നും പറയില്ലെന്നും കരണത്തിനടികൊടുത്ത് ചോദിക്കാനും ഇവർ ആവശ്യപ്പെട്ടു. നിങ്ങൾ അടിച്ചോ, എന്തുകേസുവന്നാലും ഞാൻ നോക്കിക്കോളാമെന്നും ഇക്ക അവരോട് പറഞ്ഞു. അവരാരും തല്ലാൻ തയ്യാറായില്ല. ഇക്കാ നിർദ്ദേശിച്ചതനുസരിച്ച് അവർ എന്റെ തുണിയഴിച്ച് പരിശോധിക്കുകയും ചെയ്തു.
വീണ്ടും പണം എടുത്തോ എന്ന് ഇക്ക ചോദിച്ചപ്പോൾ ഞാൻ നിഷേധിച്ചു. പിന്നെ കരണത്ത് മാറിമാറി അടിച്ചു. ഇതോടെ വല്ലാത്ത ഭയമായി. ഇക്കപറയുന്നത് സമ്മതിക്കുകയാണു നല്ലതെന്നും ഇല്ലെങ്കിൽ പറയുംപോലെ പ്രവർത്തിക്കുന്ന ആളാണ് ഇക്കയെന്നും പറഞ്ഞ് കൂടെ ജോലി ചെയ്തിരുന്ന ചേച്ചിമാരും ഈയവസരത്തിൽ ഭീഷണിപ്പെടുത്തി. പണം എടുത്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ നീ കുറ്റം സമ്മതിച്ചാൽമാത്രം മതി, പണം തിരികെ തരേണ്ട എന്ന് ഇക്ക പറഞ്ഞു. സമ്മതിച്ചില്ലെങ്കിൽ നിന്റെ പേരിൽ കേസ് കൊടുത്ത് ജയിലിലടയ്ക്കുമെന്നും എസ്‌ഐ എന്റെ സുഹൃത്താണെന്നും പറഞ്ഞു. ഞാൻ വിചാരിച്ചാൽ ഒത്തിരികാര്യങ്ങൾ നടക്കും, ഇപ്പോൾ അഞ്ഞൂറ് കോടി രൂപയുടെ ഇടപാടിന് പോകുകയാണ്, നീ കാരണം അത് മുടങ്ങരുത്, എനിക്ക് വേഗം പോകണം. അതുകൊണ്ട് കുറ്റം സമ്മതിക്കണമെന്നും ഇക്ക പറഞ്ഞു.
ഇതിനിടയിൽ ഇക്കായുടെ ഭാര്യയും മറ്റൊരു ചേച്ചിയും കൂടി ഞാൻ പഠിച്ചിരുന്ന നേഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി കൂട്ടുകാരികളോട് എന്നെപറ്റി തിരക്കി. കൂട്ടുകാരികളുടെ നമ്പറും വാങ്ങി. ഇത് ഇവർക്കാക്കെ നൽകി. ഇക്കാ എന്റെ മുമ്പിൽ വച്ച് ഇവർ ഓരോരുത്തരെയും വിളിച്ചു. അവരാരും എന്നെക്കുറിച്ച് മോശം പറഞ്ഞില്ല. പിന്നെ എന്റെ കൂട്ടുകാരിയുടെ വാപ്പായെ വിളിച്ചു. അദ്ദേഹം ലാബിലേക്ക് വരാമെന്നും പറഞ്ഞു. വീട്ടിൽ പോകണമെന്നു പറഞ്ഞ് കരഞ്ഞപ്പോൾ ശാരീരിക ബന്ധത്തിന് സമ്മതിച്ചാൽ കേസിൽ നിന്നൊഴിവാക്കാമെന്നും വീട്ടിൽ വിടാമെന്നും ചെവിയിൽ പറഞ്ഞു. ഇതുകേട്ടപ്പോൾ എന്റെ വിഷമവും ഭയവും ഒന്നുകൂടി വർദ്ധിച്ചു. ഏകദേശം മൂന്നുമണിയായപ്പോൾ ഇക്ക 5 രൂപയുടെ സിറിഞ്ചുമായി എന്റെ അടുത്തേക്കുവന്നു. മുഖം പൊത്തി ഭിത്തിയോട് ചേർത്തുനിർത്തി, തുടയിൽ നീഡിൽ കുത്തിയിറക്കി.
വീണ്ടും പണം എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചു. തുടയിൽ കുത്തിയിറക്കിയ നീഡിൽ പല ഭാഗത്തേക്ക് ചലിപ്പിച്ചുകൊണ്ടായിരുന്നു ചോദ്യം ചെയ്യൽ. വേദനകൊണ്ടു പുളയുകയായിരുന്നു ഞാൻ. എന്തുവേണമെങ്കിലും സമ്മതിക്കാമെന്നുപറഞ്ഞപ്പോഴാണ് അയാൾ സിറിഞ്ച് ചുറ്റിക്കുന്നത് നിർത്തിയത്. വേദനയുടെ കാഠിന്യത്തിൽ ഞാൻ പെട്ടെന്ന് കാൽ മാറ്റിയപ്പോൾ നീഡിൽ ഒടിഞ്ഞു. പിന്നീട് തുരുമ്പിച്ച കത്തിയുമായി ഇക്ക മുറിയിലേക്ക് കടന്നുവന്ന് പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി. ഇതോടെ വല്ലാത്ത ഭയമായി എന്നും പരാതിയിലുണ്ട്.