കോട്ടയം: എസ്.എഫ്.ഐയുടെ അധിനതയിലുള്ള കോളേജുകളിൽ സ്ത്രീകളുടെ ലൈംഗിക അവയവത്തിന്റെ വർണ്ണനകൾ വിവരിച്ചു കൊണ്ടുള്ള പോസ്റ്റർ വ്യാപകമാകുന്നു. ഇതിനെതിരെയുള്ള സ്ത്രീ സംഘടനകളുടെയും പ്രതീക്ഷേധം ശക്തമാകുന്നു.

ഭാരതാംബയെ വേശ്യയെന്ന് വിളിച്ചുകൊണ്ട് നാട്ടകം പോളിടെക്നിക്കിൽ ഇന്ന് ഉച്ചയോടെ പ്രദർശിപ്പിച്ച പോസ്റ്ററാണ് ഏറ്റവും പുതിയത്. യോനിയുടെ പര്യായ പദം എങ്ങനെ തെറിയായി മാറിയെന്ന ഫെയ്സ് ബുക്ക് പോസ്റ്റിന് മറുപടിയായി ഒരാൾ ഇട്ട കമന്റാണ് പോസ്റ്ററായി പോളിടെക്നിക്ക് പരിസരങ്ങരങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

പോസ്റ്റർ വിവാദം അറിഞ്ഞ് മാധ്യമ പ്രവർത്തകർ എത്തിയതോടെ നീക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നിന്റെ മകൾ തെരുവിൽ പീഡിപ്പിക്കപ്പെടുമ്പോഴും, നിന്റെ മകൾ തെരുവിൽ ചുട്ടെരിയുമ്പോഴും നിനക്കൊന്നും ചെയ്യാൻ കഴിയുന്നിലെങ്കിൽ ഭാരതാംബെ നീ വേശ്യയാക്കുന്നു എന്നാണ് പറയുന്നത്.

ലോക വനിതാ ദിനത്തിൽ മാന്നാനം കെ.ഇ കോളേജിൽ ആണ് സ്ത്രീകളുടെ ലൈംഗികാവയത്തിന്റെ അസഭ്യ വാക്ക് ഉപയോഗിച്ച് പോസ്റ്റർ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിൽ കോളേജിലെ വനിതാ അദ്ധ്യപകർ ഉൾപ്പടെ ഉള്ളവർ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് കോളേജിൽ കെ.എസ്.യും എസ്.എഫ്.ഐയും തമ്മിൽ സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.

പോസ്റ്റർ വിവാദം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തതോടെ പ്രതിഷേധരംഗത്ത് ഉണ്ടായിരുന്ന കോളേജിലെ വനിതാ ഫോറത്തിലെ അദ്ധ്യാപകർ പിന്മാറി. ഇതിനെ കുറിച്ച് അവർ നല്കുന്ന വിശദീകരണം ഈ ഭാഷയോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടായിരുന്നു, അത് അവതരിപ്പിക്കേണ്ട വേദിയിൽ അവതരിപ്പിച്ചു, വിദ്യാർത്ഥികൾക്ക് ഇടയിൽ ഇതിന്റെ നന്മയും ചിത്തയും മനസിലാക്കുന്നതിന് സാധിച്ചുവെന്നുമാണ്. ഇതിനെത്തുടർന്നാണ് പരാതികളില്ലാതെ പ്രശ്‌നം അവസാനിച്ചത്. എന്നാൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും കടുത്ത സമ്മർദമുണ്ടായതാണ് അദ്ധ്യാപകർ ഉൾപ്പടെയുള്ളവർ പിൻ തിരിയാൻ കാരണമെന്ന് പറയപ്പെടുന്നു.

മാന്നാനം കെ.ഇ കോളേജിൽ പ്രചരിപ്പിക്കപ്പെട്ട പോസ്റ്ററിന്റേതിനു സമാനമായ രീതിയിൽ തന്നെയുള്ള പോസ്റ്ററുകളാണ് ഏറ്റുമാനൂർ പോളിടെക്നിക്ക് കോളേജിലും പ്രദർശിപ്പിച്ചത്. ഇതിനെതിരെ വനിതാ കോൺഗ്രസ് നേതാക്കൾ കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രിക്കും പരാതി നല്കി. എസ്.എഫ്.ഐയുടെ പൊതു നിലപാട് ആണോ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരിലുള്ള ഇത്തരം പോസ്റ്റർ പ്രചരണത്തിനു പിന്നിലെന്നാണ്് സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ചോദ്യം. പ്രതികരണത്തിനായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെ നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും മറുപടി തരാതെ തിരക്കിന്റെ പേര് പറഞ്ഞ് ഒഴിഞ്ഞുമാറി.

വരും ദിവസങ്ങളിൽ കൂടുതൽ വിവാദങ്ങളിലേയ്ക്ക് എസ്.എഫ്.ഐ കൊണ്ടുചെന്ന് എത്തിക്കുന്ന കാര്യമായി പോസ്റ്റർ വിവാദം മാറുമെന്ന കാര്യത്തിൽ തർക്കമില്ല. ജില്ലാ കമ്മറ്റി തന്നെ രണ്ട് വിഭാഗമായി മാറി. ഇതിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന ഒരു വിഭാഗവും.