- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അനുകൂല സമീപനം ഉണ്ടായപ്പോൾ ഒരുക്കങ്ങളെല്ലാം പൂർത്തായാക്കി; എന്നാൽ പിന്നാലെ നിർദ്ദേശം എത്തിയത് ആനയൂട്ടും ആന എഴുന്നള്ളത്തും അനുവദിക്കില്ലെന്ന്; ഗണപതിപൂജയും ആനയൂട്ടും ഒഴിവാക്കാൻ പറ്റാത്ത ചടങ്ങാണ്. അതുകൊണ്ടാണ് അനുമതി ചോദിച്ചത്; ഉത്സവ ദിവസത്തിൽ ആനയെ എഴുന്നള്ളിച്ചതും വിലക്കി; ആരോടും പരാതിയില്ലെന്നും സങ്കടമുണ്ടെന്നും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി; മള്ളിയൂർ ക്ഷേത്രത്തിലെ ആചാരങ്ങൾ തടഞ്ഞ സംഭവം വിവാദത്തിൽ
കോട്ടയം: വിനായക ചതുർത്തി ദിനത്തിൽ മള്ളിയൂർ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആന എഴുന്നള്ളത്തും ആനയൂട്ടും വിലക്കിയ സംഭവത്തിൽ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം. കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് ക്ഷഏത്രത്തിലെ പൂജകളും ഉത്സവവും നടത്തിയിട്ടും. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങൾക്ക് ആരോഗ്യവകുപ്പ് വിലക്ക് കൽപിക്കുകയായിരുന്നു.
സംഭവത്തിൽ ക്ഷേത്രം മേൽശാന്തിയും പരിഭവം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദുഃഖമുണ്ടെന്നും എന്നാൽ ആരോടും പരിഭവം ഇല്ലെന്നുമായിരുന്നു മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ പ്രതികരണം. ഗണപതിപൂജയും ആനയൂട്ടും ഒഴിവാക്കാൻ പറ്റാത്ത ചടങ്ങാണ്. അതുകൊണ്ടാണ് അനുമതി ചോദിച്ചത്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഒരു ആനയെ മാത്രം എഴുന്നള്ളിച്ച് ചടങ്ങു നടത്തണമെന്നായിരുന്നു ആഗ്രഹം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് അപേക്ഷ നൽകി.
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അനുകൂല സമീപനം ഉണ്ടായി. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. പക്ഷേ, അനുമതി നൽകാനാവില്ലെന്നും ഗജപൂജ ഉൾപ്പെടെ ചടങ്ങുകൾ ഒഴിവാക്കണമെന്നും പിന്നാലെ നിർദേശിക്കുകയായിരുന്നു. ഇത്രയും ദിവസം ആനയെ എഴുന്നള്ളത്തിന് ഉപയോഗിച്ചതു തെറ്റാണെന്നും പറഞ്ഞു. വിനായക ചതുർഥി ദിനത്തിലെ പ്രധാന ചടങ്ങു നടത്താൻ കഴിയാത്തതിൽ ദുഃഖം ഉണ്ട്. ആരോടും പരാതിയില്ല. എല്ലാം ഈശ്വര നിശ്ചയമായി കാണുന്നു.കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം വിചിത്രമായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗജപൂജ ഉൾപ്പെടെ ക്ഷേത്ര ചടങ്ങുകൾക്കു അനുമതി നൽകാമായിരുന്നു. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ നടത്താമെന്നു ഭാരവാഹികൾ അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നു. ജില്ല പൊലീസ് മേധാവി, കലക്ടർ എന്നിവരുമായി സംസാരിച്ചു. ക്ഷേത്രത്തിൽ നേരിട്ടെത്തി അവസ്ഥ വിലയിരുത്തി. ഭക്തജനങ്ങൾക്കു പ്രവേശനം അനുവദിക്കാതെ കർശന നിയന്ത്രണത്തിനനുസരിച്ച് ഗജപൂജ ഉൾപ്പെടെ ചടങ്ങുകൾ നടത്താൻ ഒരുക്കം പൂർത്തിയായിരുന്നു.-മോൻസ് ജോസഫ് എംഎൽഎ പ്രതികരിച്ചത്.
അതേ സമയം ക്ഷേത്രത്തിലെ ഉത്സവം തടഞ്ഞിട്ടില്ലെന്നും. ഗജപൂജ, കാഴ്ചശ്രീബലി എന്നിവ നടത്തരുതെന്നാണു നിർദേശിച്ചത്. കോവിഡ് പടരുന്നതിനാലാണ് ഇങ്ങനെ നിർദ്ദേശം നൽകിയത്. ഉത്സവം നടത്തുന്നതിൽ തടസ്സമില്ലെന്നു പ്രത്യേകം വീണ്ടും ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിരുന്നെന്നും കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന പ്രതികരിക്കുന്നത്.
ക്ഷേത്ര മൈതാനത്തു പോലും ഭക്തർക്കു പ്രവേശനം നൽകരുതെന്നും റോഡിൽ നിന്നു ദർശനം നടത്തിയാൽ മതിയെന്നുമായിരുന്നു നിർദ്ദേശം. ക്ഷേത്രത്തിൽ ഇപ്പോഴും ഭക്തർക്കു പ്രവേശനം അനുവദിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. ചതുർഥി ദിനമായതിനാൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ഒരു സമയം 5 പേർക്കു മാത്രം ദർശനം അനുവദിച്ചത്. മന:പ്രയാസം ഉണ്ട്. മുന്നറിയിപ്പു പോലും നൽകാതെ ക്ഷേത്ര ചടങ്ങുകൾ ഒഴിവാക്കാൻ നിർദേശിക്കുകയായിരുന്നു. അതിരു ലംഘിച്ച നടപടിയാണുണ്ടായതെന്നാണ് ക്ഷേത്ര ഭാരവാഹികളും പ്രതികരിക്കുന്നത്.
മറുനാടന് ഡെസ്ക്