- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണങ്ങി കഴിയുന്ന ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്താൻ ഭാര്യ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് അന്യസ്ത്രീയെ; നിയന്ത്രണം വിട്ടു തല്ലാൻ ചെന്ന ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് ഇഞ്ചക്കിട്ടു; രംഗം പകർത്തിയ നാട്ടുകാരന്റെ മൊബൈലും യുവതി തല്ലിപ്പൊട്ടിച്ചു: കൊട്ടിയത്ത് അർദ്ധരാത്രിയിൽ നടന്ന ചവിട്ടു നാടകം ഇങ്ങനെ
കൊട്ടിയം: അവിഹിത പ്രശ്‌നങ്ങൾ കുടുംബം കലക്കുന്ന കാലമാണിപ്പോൾ. ഭാര്യയ്ക്കും ഭർത്താവിനും അവിഹിത ബന്ധം ഉണ്ടാകുമ്പോഴും അത് സംശയങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമ്പോൾ പലപ്പോഴും പൊതുമധ്യത്തിൽ നാണം കെടുകയാണ് പതിവ്. എന്തായാലും അർദ്ധരാത്രി ഭർത്താവിന്റെ അവിഹിതം കണ്ടുപിടിക്കാൻ പോയി പൊതിരെ തല്ലുകൊണ്ട ഭാര്യയുടെ കഥ കോട്ടയത്തെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള കഥയായി മാറിയത്. എന്നാൽ, നാട്ടുകാർക്കിത് തമാശക്കഥയാണെങ്കിലും ക്രൂര മർദ്ദനമാണ് യുവതി ഏൽക്കേണ്ടി വന്നത്. മർദ്ദനത്തെ തുടർന്നു മൂക്കിലുടെ രക്തം വാർന്ന നിലയിൽ വീട്ടമ്മയെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കൊട്ടിയം മേവറത്ത് കഴിഞ്ഞ ദിവസം അർധ രാത്രിയിലായിരുന്നു സംഭവം. ദമ്പതികൾ കൂറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. നിലവിൽ കുടുംബ കോടതിയിൽ ഇതു സംബന്ധിച്ച കേസ് നടക്കുകയാണ്. ഭർത്താവിനു പരസ്ത്രീബന്ധം ഉണ്ട് എന്നാണു യുവതിയുടെ ആരോപണം. എന്നാൽ ഭാര്യയ്ക്കു സംശയരോഗമാണ് എന്നു ഭർത്താവ് ആരോപിക്കുന്നു. ഭാര്യയ്ക്കും ഭർത്താവിനും തുല്ല്യ അവകാശമുള്ള മേവറത്തെ വീട്
കൊട്ടിയം: അവിഹിത പ്രശ്‌നങ്ങൾ കുടുംബം കലക്കുന്ന കാലമാണിപ്പോൾ. ഭാര്യയ്ക്കും ഭർത്താവിനും അവിഹിത ബന്ധം ഉണ്ടാകുമ്പോഴും അത് സംശയങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമ്പോൾ പലപ്പോഴും പൊതുമധ്യത്തിൽ നാണം കെടുകയാണ് പതിവ്. എന്തായാലും അർദ്ധരാത്രി ഭർത്താവിന്റെ അവിഹിതം കണ്ടുപിടിക്കാൻ പോയി പൊതിരെ തല്ലുകൊണ്ട ഭാര്യയുടെ കഥ കോട്ടയത്തെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനുള്ള കഥയായി മാറിയത്. എന്നാൽ, നാട്ടുകാർക്കിത് തമാശക്കഥയാണെങ്കിലും ക്രൂര മർദ്ദനമാണ് യുവതി ഏൽക്കേണ്ടി വന്നത്.
മർദ്ദനത്തെ തുടർന്നു മൂക്കിലുടെ രക്തം വാർന്ന നിലയിൽ വീട്ടമ്മയെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കൊട്ടിയം മേവറത്ത് കഴിഞ്ഞ ദിവസം അർധ രാത്രിയിലായിരുന്നു സംഭവം. ദമ്പതികൾ കൂറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. നിലവിൽ കുടുംബ കോടതിയിൽ ഇതു സംബന്ധിച്ച കേസ് നടക്കുകയാണ്.
ഭർത്താവിനു പരസ്ത്രീബന്ധം ഉണ്ട് എന്നാണു യുവതിയുടെ ആരോപണം. എന്നാൽ ഭാര്യയ്ക്കു സംശയരോഗമാണ് എന്നു ഭർത്താവ് ആരോപിക്കുന്നു. ഭാര്യയ്ക്കും ഭർത്താവിനും തുല്ല്യ അവകാശമുള്ള മേവറത്തെ വീട്ടിൽ അസമയത്തു സ്ത്രീകൾ വന്നു പോകാറുണ്ട് എന്ന് പരിസരവാസികൾ പറഞ്ഞതിന്റെ അടിസ്ഥാത്തിലയിരുന്നു ഇവർ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ എത്തി പൊലീസിന്റെ സഹായത്തോടെ മേവറത്തെ വീട്ടിൽ ബന്ധുക്കളെയും കൂട്ടി എത്തിയത്. വീട്ടിൽ അപരിചിതയായ സ്ത്രീയെ കണ്ട് ഭാര്യയുടെ നിയന്ത്രണം വിടുകയായിരുന്നു.
ഇതോടെ തെറി വിളിച്ചു കൊണ്ട് അപരിചിതയായ യുവതിക്ക് നേരെ ആഞ്ഞടുത്തു. തുടർന്ന് ചോദ്യം ചെയ്യലുമായി. തന്റെ 80 പവൻ സ്വർണം വിറ്റു പണം മുടക്കി വാങ്ങിയ വീട്ടിൽ അപരിചിതായയ സ്ത്രീയ്ക്കു പാതിരാത്രി എന്തു കാര്യം എന്നു ചോദിച്ച് ഇവർ സംസാരിക്കുകയായിരുന്നു. ഇതോടെ കാമുകിയും വെറുതേയിരുന്നില്ല. ഭാര്യയുമായി തർക്കിച്ചതിന് പിന്നാലെ യുവതിയെ മർദ്ദിക്കുകയും ചെയത്ു അവർ. ഭർത്താവും കാമുകിക്കൊപ്പം ചേർന്ന് മർദ്ദിച്ചു.
ഇതിനിടയിൽ നാട്ടുകാരിൽ ഒരാൾ കാമുകിയുടെ ചിത്രം മൊബൈലിൽ പകർത്തിയത് സ്ഥിതിഗതികൾ വഷളാക്കി. നീയാരാടാ.. എന്നു ചോദിച്ച് മൊബൈൽ വാങ്ങി നിലത്തടിച്ചായിരുന്നു ഇവർ ഇതിനോടു പ്രതികരിച്ചത്. ഭർത്താവും കാമുകിയും ചേർന്നു മർദ്ദിച്ചു എന്ന യുവതിയുടെ പരാതിയിൽ പൊലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തു. ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.