- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിമേടയിൽ പ്ലസ്ടുക്കാരിയെ വൈദികൻ പീഡിപ്പിച്ചത് പതിനെട്ട് തികയും മുമ്പ് തന്നെ; പ്രായപൂർത്തിയായെന്നും പരസ്പര സമ്മതത്തോടെയുമുള്ള പീഡനമെന്ന ഇരയുടേയും അമ്മയുടേയും മൊഴി മാറ്റവും അച്ചനെ തുണക്കില്ല; റോബിൻ വടക്കാഞ്ചേരിക്ക് ശിക്ഷ ഉറപ്പിക്കാനുള്ള നിർണ്ണായക തെളിവായി തൽസമയ ജനന റിപ്പോർട്ടിങ്; പൊളിയുന്നത് ഇരയുടെ ജനനം 1997ലെന്ന വാദം; കൊട്ടിയൂർ പീഡനക്കേസ് വിചാരണയിൽ പ്രോസിക്യൂഷൻ മേൽകൈ നേടിയത് ഇങ്ങനെ
കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ പരാതിക്കാരിയായ പെൺകുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറിയെങ്കിലും റോബിൻ വടക്കാഞ്ചേരി രക്ഷപ്പെടില്ല. അമ്മയും ഇരയായ പെൺകുട്ടിയും പറഞ്ഞത് കളവാണെന്ന് പൊലീസ് കോടതിയെ ബാധ്യപ്പെടുത്തി. ഇതിന് വേണ്ടി കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ജനനം സംബന്ധിച്ച രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. ഇതോടെയാണ് റോബൻ ശിക്ഷക്കപ്പെടുമെന്ന് ഉറപ്പാകുന്നത്. 1999 നവംബർ 17-ന് പെൺകുട്ടി ജനിച്ചു. നവംബർ 24-ന് കൂത്തുപറമ്പ് നഗരസഭയിൽ രജിസ്റ്റർ ചെയ്തു. 2002ൽ പെൺകുട്ടിയുടെ പേര് ചേർത്തു. കൂത്തുപറമ്പ് നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച രേഖ കോടതിയിൽ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസവസമയത്ത് പരിശോധിച്ച ഡോക്ടറെ 12-ന് വിസ്തരിക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി നഴ്സിങ് സൂപ്രണ്ട്, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനനം സംബന്ധിച്ച രേഖകൾ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടായതിനാൽ പ്
കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ പരാതിക്കാരിയായ പെൺകുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറിയെങ്കിലും റോബിൻ വടക്കാഞ്ചേരി രക്ഷപ്പെടില്ല. അമ്മയും ഇരയായ പെൺകുട്ടിയും പറഞ്ഞത് കളവാണെന്ന് പൊലീസ് കോടതിയെ ബാധ്യപ്പെടുത്തി. ഇതിന് വേണ്ടി കേസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ ജനനം സംബന്ധിച്ച രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കി. ഇതോടെയാണ് റോബൻ ശിക്ഷക്കപ്പെടുമെന്ന് ഉറപ്പാകുന്നത്.
1999 നവംബർ 17-ന് പെൺകുട്ടി ജനിച്ചു. നവംബർ 24-ന് കൂത്തുപറമ്പ് നഗരസഭയിൽ രജിസ്റ്റർ ചെയ്തു. 2002ൽ പെൺകുട്ടിയുടെ പേര് ചേർത്തു. കൂത്തുപറമ്പ് നഗരസഭ അധികൃതരാണ് ഇതുസംബന്ധിച്ച രേഖ കോടതിയിൽ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസവസമയത്ത് പരിശോധിച്ച ഡോക്ടറെ 12-ന് വിസ്തരിക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രി നഴ്സിങ് സൂപ്രണ്ട്, കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. പ്രോസിക്യുഷന്റെ അപേക്ഷ പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജനനം സംബന്ധിച്ച രേഖകൾ ഹാജരാക്കിയത്. ലൈവ് ബർത്ത് റിപ്പോർട്ടായതിനാൽ പ്രായപൂർത്തിയാകും മുമ്പാണ് പെൺകുട്ടിയെ റോബിൻ വടക്കാഞ്ചേരി പീഡിപ്പിച്ചതെന്ന് വ്യക്തമാണ്. ഈ സാഹചര്യമാണ് റോബിന്റെ രക്ഷപ്പെടാനുള്ള മോഹങ്ങൾ തകർക്കുന്നത്.
വൈദികനിൽ നിന്ന് ഗർഭിണിയായി പ്രസവിക്കുമ്പോൾ 17 വയസും 5 മാസവുമായിരുന്നു പെൺകുട്ടിയുടെ പ്രായമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ലൈവ് ബർത്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിയിക്കുന്നത്.. ഗർഭകാലം കൂടി കണക്കാക്കുമ്പോൾ പീഡനം നടന്ന വേളയിൽ പെൺകുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകൾ വഴി ബോധ്യപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. ഇതിനായി ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ രേഖകൾ എന്നിവ തെളിവായി ഹാജരാക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് കൂടുതൽ വ്യക്തമായ തെളിവായി ലൈവ് ബെർത്ത് റിപ്പോർട്ടിലേക്ക് കാര്യങ്ങളെത്തിയത്. ഇതോടെ ശാസ്ത്രീയ പരിശോധന ഇല്ലാതെ തന്നെ പെൺകുട്ടിയുടെ പ്രായം തെളിയുകയാണെന്നാണ് വിലയിരുത്തൽ.
തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എൻ.വിനോദ് മുൻപാകെയാണ് വിചാരണ നടക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച ഫാ. റോബിൻ വടക്കുഞ്ചേരിയാണ് കേസിലെ ഒന്നാംപ്രതി. ഏഴുപ്രതികളാണ് വിചാരണ നേരിടുന്നത്. പരാതിക്കാരിയായ പെൺകുട്ടിക്ക് പിന്നാലെ അമ്മയും കൂറുമാറിയത് പൊലീസിന് തലവേദനയായിരുന്നു. തങ്ങൾക്ക് കേസിൽ മുഖ്യപ്രതിയായ ഫാ.റോബിൻ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ ജനന തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നും അമ്മ മൊഴി നൽകി. കേസിന്റെ വിചാരണ തുടങ്ങിയ ദിവസമാണ് പെൺകുട്ടി മൊഴിമാററിയത്. ഇതിന് പിന്നാലെ അമ്മയും തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴ മാറ്റി.
കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷൻ സമർപ്പിച്ച പെൺകുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളിൽ ഉള്ളതും പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതിയല്ല. പെൺകുട്ടി ജനിച്ചത് 1997ലാണ്. എന്നാൽ രേഖകളിലുള്ളത് 1999 എന്നാണ്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെൺകുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. തുടർന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികൻ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും, അപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും, വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. റോബിൻ വടക്കാഞ്ചേരിയെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു.
1997ൽ ജനിച്ചാൽ പെൺകുട്ടിക്ക് 18 വയസ് കഴിയും. ഇതോടെ പ്രായപൂർത്തിയായി. അതിനാൽ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാകില്ല. ഈ സാഹചര്യത്തിൽ കോടതി റോബിനെ വെറുതെ വിടും. ഇതിന് വേണ്ടിയായിരുന്നു അമ്മ അതിവിദഗ്ധമായി കോടതിയിൽ നിലപാട് എടുത്തത്. ലൈവ് ബെർത്തി റിപ്പോർട്ട് കിട്ടിയതോടെ കുട്ടിക്ക് 16 വയസ്സേ പീഡന സമയത്തുണ്ടായിരുന്നുള്ളൂവെന്നാണ് വ്യക്തമാകുന്നത്. 16 വയസുള്ള കുട്ടിയെ സമ്മത പ്രകാരം പീഡിപ്പിക്കുന്നതും കുറ്റകരമാണ്. പോക്‌സോ പ്രകാരം ശിക്ഷ ഉറപ്പ്. പ്ലസ് വൺ വിദ്യാർത്ഥിനിയായതു കൊണ്ട് തന്നെ 18 വയസ് കഴിഞ്ഞെന്ന് തെറ്റിധരിച്ചാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന വാദവും നിലനിൽക്കില്ല. അതായത് എല്ലാ അർത്ഥത്തിലും റോബിൻ വടക്കാഞ്ചേരിക്ക് ശിക്ഷ ഉറപ്പാണെന്നാണ് പ്രോസിക്യൂഷൻ ഈ ഘട്ടത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്.
കേസിൽ പ്രതികളായിരുന്ന സിസ്റ്റർ ടെസ്സി, സിസ്റ്റർ ആൻസി മാത്യു, ഡോ. ഹൈദരാലി എന്നിവരെ സുപ്രീംകോടതി പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇവർക്കെതിരെ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന തോമസ് തേരകം, സിസ്റ്റർ ബെറ്റി ജോസ് എന്നിവർ വിചാരണ നേരിടുന്നുണ്ട്. മൊത്തം 54 സാക്ഷികളാണ് കേസിലുള്ളത്. കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനാണ് ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന ഫാ. തേരകം ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുഞ്ചേരി കാനഡയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വഴിമധ്യേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
ഈ കേസിൽ കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിനെ രക്ഷിക്കാൻ കള്ളക്കളികൾ ഏറെ നടന്നു. തന്റെ സമ്മതത്തോടെയാണ് ഫാ.റോബിൻ വടക്കുഞ്ചേരിയുമായി ബന്ധപ്പെട്ടതെന്ന് പെൺകുട്ടി കോടതിയിൽ പറഞ്ഞു. പെൺകുട്ടി ജനനതീയതിയും മാറ്റിപ്പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ഫാദർ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും അദ്ദേഹവുമായി വിവാഹ ജീവിതം നയിക്കാൻ താത്പര്യമുണ്ടെന്നുമാണ് പെൺകുട്ടിയുടെ മൊഴി. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദർ റോബിൻ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ തനിക്ക് പ്രായപൂർത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇത് ഇനി റോബിന് വിനയാകും. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന് തെളിയിക്കാൻ ഈ മൊഴിയും സഹായകമാകും.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോൾ അതിനാടകീയമായാണ് പെൺകുട്ടി തന്റെ മൊഴി മാറ്റിയത്. ബാഹ്യപ്രേരണയാലെന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു പെൺകുട്ടിയുടെ മൊഴി. തുടർന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. പിന്നാലെ അമ്മയും കൂറുമാറി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ ഡി.എൻ.എ പരിശോധനയിൽ കുട്ടിയുടെ പിതാവ് ഫാ. റോബിൻ വടക്കുംചേരിയാണെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധനയിലായിരുന്നു ഇതു സംബന്ധിച്ച സ്ഥിരീകരണം വന്നത്. കുഞ്ഞിന്റെയും അമ്മയുടെയും ഫാ.റോബിന്റെയും ഡിഎൻഎ സാംപിളുകളാണ് പരിശോധന നടത്തിയത്. പെൺകുട്ടി പ്രസവശേഷം കുഞ്ഞിനെ തൊക്കിലങ്ങാടി ആശുപത്രിയിൽനിന്ന് മാറ്റിയെന്ന ആരോപണത്തെ തുടർന്നാണ് അമ്മയുടെ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് സ്ഥിരീകരണം നടത്തിയത്.
അതിനിടെ കേസ് അട്ടിമറിക്കാൻ റോബിൻ അച്ചൻ നടത്തിയ ഇടപെടലുകൾ കത്തോലിക്കാ സഭയെ വെട്ടിലാക്കുന്നുണ്ട്. ജയിൽ മോചിതനായാലും സഭയുമായി സഹകരിക്കാൻ റോബിൻ അച്ചന് കഴിയില്ല. ഈ പെൺകുട്ടിയെ വിവാഹം ചെയ്ത് കഴിയേണ്ടി വരും. കുമ്പസാരവും കന്യാസ്ത്രീ പീഡനവുമെല്ലാം ചർച്ചയാകുമ്പോഴാണ് പെൺകുട്ടിയുടെ മൊഴിമാറ്റം പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നത്.
പ്രയപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായ ഫാ. റോബിൻ വടക്കുഞ്ചേരിയുടെ കൂടുതൽ കഥകൾ പുറത്തു വന്നിരുന്നു. കൊട്ടിയൂരിൽ 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലും അവസാനനിമിഷം വരെ എല്ലാവരേയും വടക്കാഞ്ചേരി നിശബ്ദനാക്കിയിരുന്നു. എന്നാൽ ചില സംശയങ്ങൾ കാരണം സത്യം പുറത്തുവന്നു. ഇതോടെയാണ് ഒത്തുതീർപ്പ് ശ്രമം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ പെൺകുട്ടിയുടെ കുടുംബം ഉറച്ച നിലപാട് എടുത്തു. ഇതോടെ ഫാദർ അറസ്റ്റിലായി. എന്നാൽ സഭയിലെ ഉന്നത നേതൃത്വവുമായി വടക്കാഞ്ചേരിക്ക് അടുത്ത ബന്ധമുണ്ട്. ഇതുപയോഗിച്ചാണ് പെൺകുട്ടിയുടെ അച്ഛനേയും അമ്മയേയും വടക്കാഞ്ചേരി സ്വാദീനിച്ചത്. സഭയ്ക്ക് നാണക്കേടുണ്ടാകുമെന്ന വാദമുയർത്തിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് പെൻകുട്ടിയുടെ മൊഴിമാറ്റമെന്നാണ് വിലയിരുത്തൽ.
പീഡന കേസിൽ പ്രതിയായതിനെ തുടർന്ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. റോബിൻ വടക്കഞ്ചേരിയെ തൽസ്ഥാനത്തുനിന്ന് രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം സസ്പെൻഡ് ചെയ്തിരുന്നു.കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണ കുറ്റം ചുമത്തി കേസെടുത്ത സാഹചര്യത്തിലായിരുന്നു് നടപടി. വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും വചന പ്രഘോഷണത്തിനും രൂപതാധ്യക്ഷൻ വിലക്ക് ഏർപ്പെടുത്തി. ആരോപണത്തെക്കുറിച്ച് അന്വേഷണങ്ങൾക്കായി സഭ പ്രത്യേക കമ്മിറ്റിയെയും നിയമിച്ചിട്ടുണ്ട്. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് വ്യക്തമായതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടാലും അച്ചന് സഭയിൽ തിരിച്ചെത്താനാകില്ല.