- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിച്ച മുഖവുമായി 6.15ഓടെ ഫാ. തേരകം എത്തി; പ്രസന്നവതികളായി ആറരയോടെ സിസ്റ്റർ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റർ ഒഫീലിയയും; ഇനി പൊലീസിന് പിടികൊടുക്കാനുള്ളത് നാല് കന്യാസ്ത്രീകൾ; ചോരക്കുഞ്ഞിനെ ഒളിപ്പിച്ചതിലെ ആസൂത്രക തങ്കമ്മയും ഒളിവിൽ; കൊട്ടിയൂർ പീഡനത്തിൽ നാണംകെടുന്നത് സഭ തന്നെ
പേരാവൂർ: കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ.തോമസ് ജോസഫ് തേരകവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റർ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റർ ഒഫീലിയും കീഴടങ്ങി രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലാത്തതിനാൽ. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുർ സിഐ സുനിൽ കുമാറിന്റെ മുന്നിലാണ് ഇവർ കീഴടങ്ങിയത്. രാവിലെ 6.15 ഓടെ ഫാ.തേരകമാണ് ആദ്യം എത്തിയത്. പിന്നീട് ആറരയോടെ സിസ്റ്റർ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റർ ഒഫീലിയയും എത്തി. ആരുടേയും മുഖത്ത് ആശങ്കയുടെ മുഖഭാവമൊന്നും ഇല്ലായിരുന്നു. ഫാ. തോമസ് തേരകം ഉൾപ്പെടെ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ ഹൈക്കോടതി ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഫാ. തോമസ് തേരകത്തിനു പുറമേ സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ബെറ്റി ജോസ്, തങ്കമ്മ എന്നിവരോടാണ് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിൽ സഭയുടെ ഭാഗമായിട്ടുള്ളവരാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ നിയമത്തിന് മുമ്പിലെത്ത
പേരാവൂർ: കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് വയനാട് ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ ഫാ.തോമസ് ജോസഫ് തേരകവും ശിശുക്ഷേമസമിതി അംഗമായിരുന്ന ഡോ.സിസ്റ്റർ ബെറ്റി ജോസും അനാഥാലയ മേധാവി സിസ്റ്റർ ഒഫീലിയും കീഴടങ്ങി രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലാത്തതിനാൽ. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുർ സിഐ സുനിൽ കുമാറിന്റെ മുന്നിലാണ് ഇവർ കീഴടങ്ങിയത്. രാവിലെ 6.15 ഓടെ ഫാ.തേരകമാണ് ആദ്യം എത്തിയത്. പിന്നീട് ആറരയോടെ സിസ്റ്റർ ബെറ്റിയും ഏഴു മണിയോടെ സിസ്റ്റർ ഒഫീലിയയും എത്തി. ആരുടേയും മുഖത്ത് ആശങ്കയുടെ മുഖഭാവമൊന്നും ഇല്ലായിരുന്നു.
ഫാ. തോമസ് തേരകം ഉൾപ്പെടെ നാലു പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകാൻ ഹൈക്കോടതി ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഫാ. തോമസ് തേരകത്തിനു പുറമേ സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ബെറ്റി ജോസ്, തങ്കമ്മ എന്നിവരോടാണ് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിൽ സഭയുടെ ഭാഗമായിട്ടുള്ളവരാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ നിയമത്തിന് മുമ്പിലെത്തുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും എണ്ണം നാലായി. ഇനി തലശ്ശേരി ക്രിസ്തുരാജാ ആശുപത്രിയുമായി ബന്ധപ്പെട്ട കന്യാസ്ത്രീകളും പൊലീസിന് കീഴടങ്ങാനുണ്ട്. ഈ കേസിൽ മുഖ്യ പ്രതി ഫാ റോബിൻ വടക്കംഞ്ചേരിക്കൊപ്പം ആറു കന്യാസ്ത്രീകളാണ് പ്രതിയായത്. ഫാ തേരകവും കുടുങ്ങി. ഇതു ഏറ്റവും വലിയ വെല്ലുവിളിയായത് കത്തോലിക്കാ സഭയ്ക്കാണ്. മാനന്തവാടി, തലശ്ശേരി രൂപതകളാണ് പ്രതിസന്ധിയിലായത്.
ശിശുക്ഷേമസമിതി അംഗമായിരുന്നു ശിശുരോഗവിദഗ്ധയായ സിസ്റ്റർ ബെറ്റി ജോസ്. വൈത്തിരി ഹോളി ഇൻഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് സിസ്റ്റർ ഒഫീലിയ. ഇവിടത്തെ സഹായിയാണ് തങ്കമ്മ. കുഞ്ഞിനെ കൊണ്ടുവന്നതുൾപ്പെടെയുള്ള വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിൽ എത്തിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വയനാട് ശിശുക്ഷേമസമിതി ചെയർമാൻ ഫാ.തോമസ് ജോസഫ് തേരകത്തിനും മറ്റ് കന്യാസ്ത്രീകൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നത്. കുഞ്ഞിനെ ഏറ്റെടുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വയനാട് സി.ഡബ്ലു.സിയെ സർക്കാർ പിരിച്ച വിട്ട് പുതിയ നേതൃത്വത്തെ നിയോഗിച്ചിരുന്നു.
ഒന്നാം പ്രതിയായ വൈദികൻ റോബിൻ വടക്കഞ്ചേരിയെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയ ഏഴുപേരെ കൂടിയാണ് പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കൊട്ടിയൂർ പള്ളിയിലെ മാതൃവേദി പ്രവർത്തക നെല്ലിയാനി തങ്കമ്മയാണ് രണ്ടാം പ്രതി. തങ്കമ്മ, കേസിൽ ആറാം പ്രതി വയനാട് തോണിച്ചാലിലെ ക്രിസ്തുരാജാ കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ എന്നിവരാണ് പെൺകുട്ടിയെ പ്രസവത്തിന് കൂത്തുപറമ്പ് ക്രിസ്തുരാജാ ആശുപത്രിയിലും തുടർന്ന് വൈത്തിരിയിലെ ദത്തെടുക്കൽ കേന്ദ്രത്തിലുമത്തെിക്കുന്നതിന് സഹായികളായതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി പ്രസവിച്ച കൂത്തുപറമ്പ് ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സിസ്റ്റർ ടെസി ജോസ്, ഡോ. ഹൈദരാലി, ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ സിസ്റ്റർ ആൻസി മാത്യു തുടങ്ങിയവർ കേസിൽ യഥാക്രമം മൂന്ന്, നാല്, അഞ്ച് പ്രതികളാണ്. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്ത വൈത്തിരി കോൺവെന്റിലെ സിസ്റ്റർ ഒഫീലിയയാണ് കേസിൽ എട്ടാം പ്രതി. ഇതിന് ശേഷമാണ് ഫാ തോമസ് തേരകത്തേയും ബെറ്റി ജോസിനേയും കേസിൽ പ്രതികളാക്കിയത്. പ്രതികൾക്കെതിരെ പോക്‌സോ നിയമം ചുമത്തിയാണ് കേസെടുത്തത്. എങ്കിലും ഹൈക്കോടതിയുടെ നിർദ്ദേശമുള്ളതിനാൽ ഇന്ന് കീഴടങ്ങിയവർക്ക് ഉടൻ ജാമ്യം ലഭിക്കും. അതിനിടെ മാനന്താവാടി രൂപതയിലെ ഉന്നതർ ഈ കേസിൽ സഹായം ചെയ്തുവെന്ന വാദവും ശക്തമാണ്. ബിഷപ്പ് അടക്കമുള്ളവർക്കെതിരെ ആരോപണമുണ്ട്.
ഈ സാഹചര്യത്തിലാണ് കേസിലെ പ്രതികളെല്ലാം കീഴടങ്ങുന്നത്. അന്വേഷണം ഇവരിലേക്ക് മാത്രം ചുരുങ്ങുമെന്നാണ് സൂചന. ഇതിനുള്ള ധാരണകൾ ഉണ്ടായതായും സൂചനയുണ്ട്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പ്രസവത്തെ കുറിച്ച് ഫാ റോബിൻ ബിഷപ്പിനെ അറിയിച്ചിരുന്നു. എന്നാൽ നടപടിയൊന്നും എടുത്തില്ലെന്നാണ് ആരോപണം.