- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സംരക്ഷണയിൽ നിന്നും പെൺകുട്ടിയെ മാറ്റാനുള്ള ശ്രമം സജീവം; ജാമ്യത്തിനുള്ള ശ്രമം അനുവദിക്കാതെ കോടതി; ഇരയെ സ്വാധീനിച്ച് കൊട്ടിയൂർ പീഡനക്കേസ് അട്ടിമറിക്കാൻ നീക്കം സജീവം
തലശ്ശേരി: ഡിഎൻഎ പരിശോധനാ ഫലവും പുറത്തുവന്നതോടെ കൊട്ടിയൂർ പീഡനക്കേസിൽ നിന്ന് രക്ഷപ്പെടാൻ റോബിൻ വടക്കുംചേരി പുതിയ നീക്കം തുടങ്ങി. ഇരയെ സ്വാധീനിച്ച് കൂടെ നിർത്തി കാര്യങ്ങൾ അനുകൂലമാക്കാനാണ് ശ്രമം. പെൺകുട്ടിയെ സർക്കാർ സംരക്ഷണയിൽ നിന്ന് മാറ്റാനാണ് നീക്കം. അതിന് ശേഷം മൊഴികൾ അനുകൂലമാക്കാനാണ് ശ്രമം. അതിനിടെ വൈദികനായിരുന്ന റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാൽ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞു. പെൺകുട്ടിയെയും കുഞ്ഞിനെയും സർക്കാറിന്റെ സംരക്ഷണയിൽനിന്ന് മാറ്റാൻ ശ്രമം നടക്കുന്നതായി കോടതിയെ അറിയിച്ചത് പ്രോസിക്യൂഷൻ തന്നെയാണ്. ഇതു കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതുസംബന്ധിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടുൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. സാക്ഷികളെ മാറ്റാൻവരെ നീക്കംനടക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു. ജാമ്യാപേക്ഷയിൽ ഒര
തലശ്ശേരി: ഡിഎൻഎ പരിശോധനാ ഫലവും പുറത്തുവന്നതോടെ കൊട്ടിയൂർ പീഡനക്കേസിൽ നിന്ന് രക്ഷപ്പെടാൻ റോബിൻ വടക്കുംചേരി പുതിയ നീക്കം തുടങ്ങി. ഇരയെ സ്വാധീനിച്ച് കൂടെ നിർത്തി കാര്യങ്ങൾ അനുകൂലമാക്കാനാണ് ശ്രമം. പെൺകുട്ടിയെ സർക്കാർ സംരക്ഷണയിൽ നിന്ന് മാറ്റാനാണ് നീക്കം. അതിന് ശേഷം മൊഴികൾ അനുകൂലമാക്കാനാണ് ശ്രമം. അതിനിടെ വൈദികനായിരുന്ന റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാൽ ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞു.
പെൺകുട്ടിയെയും കുഞ്ഞിനെയും സർക്കാറിന്റെ സംരക്ഷണയിൽനിന്ന് മാറ്റാൻ ശ്രമം നടക്കുന്നതായി കോടതിയെ അറിയിച്ചത് പ്രോസിക്യൂഷൻ തന്നെയാണ്. ഇതു കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതുസംബന്ധിച്ച് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടുൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. സാക്ഷികളെ മാറ്റാൻവരെ നീക്കംനടക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ അഭിപ്രായപ്പെട്ടിരുന്നു. ജാമ്യാപേക്ഷയിൽ ഒരുതവണ വിധിപറയാൻ തീരുമാനിച്ചശേഷം മാറ്റിവെക്കുകയായിരുന്നു. പിന്നീട് തള്ളുകയും ചെയ്തു.
നിരാംലബരെയും പീഡിതരെയും പാവങ്ങളെയും താഴ്ന്നനിലയിലുള്ളവരെയും സംരക്ഷിക്കേണ്ട വൈദികനാണ് ഇതുപോലൊരു കുറ്റംചെയ്തത്. ഇതിൽ കോടതിക്ക് കണ്ണുതുറക്കാതിരിക്കാനാവില്ല. ജാമ്യം അനുവദിച്ചാൽ അത് തെറ്റായ കീഴ്‌വഴക്കമാകും. പ്രതിയായ വൈദികൻ ഒറ്റയ്ക്ക് താമസിക്കുന്ന മുറിയിൽ പെൺകുട്ടിയെത്തിയതിലും കുറ്റകരമായ പ്രേരണയുള്ളതായി കോടതി നിരീക്ഷിച്ചു. പിന്നീട് വീണ്ടും വാദംകേട്ടശേഷമാണ് ഇപ്പോൾ വിധിപറഞ്ഞത്. പ്രതിക്ക് ജാമ്യം നൽകിയാൽ കേസിന്റെ തുടരന്വേഷണത്തെയും പ്രോസിക്യൂഷൻ നടപടിയെയും ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
നിലവിൽ വൈദികന്റെ റിമാൻഡ് കാലാവധി ഞായറാഴ്ച വരെയാണ്. ഡി.എൻ.എ. പരിശോധനയിൽ വൈദികനാണ് കുഞ്ഞിന്റെ പിതാവെന്ന് കണ്ടെത്തിയിരുന്നു. പീഡനം സംബന്ധിച്ച് പത്തുപേർക്കെതിരെയാണ് കേസ്. മുഴുവൻ പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ഡിഎൻഎ പരിശോധനാ ഫലം എതിരായതിനാൽ റോബിന് ശിക്ഷ കിട്ടുമെന്നും ഏതാണ്ട് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് കേസ് അട്ടിമറിക്കാൻ പുതിയ നീക്കങ്ങൾ നടത്തുന്നത്. കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ വികാരിയായിരുന്നു റോബിൻ. പള്ളിയിൽ ആരാധനക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് റോബിൻ അറസ്റ്റിലായത്.
നേരത്തെ റോബിൻ വടക്കുംചേരിയെ ജയിലിൽ നിന്നും മർദ്ദനമേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണൂർ സബ് ജയിലിൽ നിന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മറ്റു പ്രതികൾ കൈകൊണ്ടു മർദ്ദിച്ച നിലയിലാണ് ജയിൽവാർഡർമാർ ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച ആളാണല്ലേ എന്ന് ചോദിച്ചാണത്രെ മർദ്ദിച്ചത്. മെഡിക്കൽ കോളജ് സർജറി വിഭാഗം ഡോക്ടർ പരിശോധിച്ചു. പിന്നീട് ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്തു.
കൊട്ടിയൂരിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് റോബിൻ വടക്കുംചേരി തന്നെയെന്ന് ഡിഎൻഎ പരിശോധനാഫലം സ്ഥിരീകരിച്ചിരുന്നു. പരിശോധനയുടെ റിപ്പോർട്ട് അന്വേഷണ സംഘത്തിനും കേസ് കൈകാര്യം ചെയ്യുന്ന തലശ്ശേരിയിലെ ജില്ലാ അഡീഷണൽ സെഷൻസ് കോടതിക്കും കൈമാറി. കേസിലെ മുഴുവൻ പ്രതികളും പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയർന്ന നസാഹചര്യത്തിലായിരുന്നു ഡിഎൻഎ പരിശോധന നടത്തിയത്. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞിനെ മാറ്റാൻ വൈദികൻ നിർദ്ദേശം കൊടുക്കുകയും വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ്.
ഡിഎൻഎ പരിശോധനാഫലം കേസിൽ നിർണ്ണായക തെളിവായി മാറുമെന്നാണ് സൂചന. തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലായിരുന്നു പരിശോധന. നേരത്തെ കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതേ തുടർന്ന് കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഹോളി ഇൻഫാന്റ് മേരി ഫോണ്ട്ലിങ് ഹോമിലെത്തി പൊലീസ് കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.