- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിയൂർ പള്ളിയിലെ സഹായിയായ തങ്കമ്മ എല്ലാറ്റിന്റെയും മുഖ്യആസൂത്രക; റോബിന്റെ ദുർന്നടപ്പിനു കൂട്ടുനിന്നതും കുഞ്ഞിനെ ആശുപത്രിയിൽനിന്നു കടത്തിയതും ഇതേ സ്ത്രീ; എല്ലാ രഹസ്യങ്ങളുമായി മകൾ സി. ജെസ്മരിയക്കൊപ്പം മുങ്ങിയ തങ്കമ്മയെ വയനാട്, കണ്ണൂർ ജില്ലകളിൽ തെരഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ്
കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ ഫാ.റോബിൻ വടക്കുഞ്ചേരിയുടെ എല്ലാത്തരം ദുർന്നടപ്പിനും കൂട്ടാളിയാണ് പള്ളിയിലെ സഹായിയായ തങ്കമ്മയെന്നു നാട്ടുകാർ. പതിനാറുകാരി പ്രസവിച്ച കേസിലെ പ്രധാനതാരം തങ്കമ്മ നെല്ലിയാനിയാണത്രേ. ചോരക്കുഞ്ഞിനെ ആശുപത്രിയിൽനിന്നു കടത്തിയതും തങ്കമ്മയുടെ ഇടപെടലുകളിലൂടെയാണ്. കേസിൽ അവർ ഇപ്പോൾ രണ്ടാം പ്രതിയാണ്. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും തങ്കമ്മയെ ചോദ്യം ചെയ്താൽ അഴിയുമെന്നാണ് ഇടവകയിലെ വിശ്വാസികൾ പറയുന്നത്. തങ്കമ്മയും അവരുടെ മകളും കന്യാസ്ത്രീയുമായ ജെസ്മരിയെയും ഫാ. റോബിൻ വടക്കുഞ്ചേരി ഉൾപ്പെട്ട പീഡനക്കേസിലെ പ്രതികളാണ്. ഒരേ കേസിൽ അമ്മയും മകളും കുടുങ്ങുന്നത് ഈ സംഭവത്തിലെ ആസൂത്രണം എത്രമാത്രമാത്രമെന്നത് വെളിവാകുന്നതാണ്. ഫാ. റോബിൻ വടക്കുഞ്ചേരിയെ സഭ പനപോലെ വളർത്തിയപ്പോൾ തങ്കമ്മയും നീണ്ടുനോക്കിപള്ളിയിലെ കീരിടമണിയാത്ത റാണിയായി വാണു. ഫാദർ റോബിൻ കഴിഞ്ഞാൽ ഇടവകക്കാരുടെ ഇത്തരം പ്രശ്നങ്ങളിൽ തങ്കമ്മ തന്നെയാണ് ഇടപെടാറ് പതിവ്. അരമനരഹസ്യങ്ങളെല്ലാം അറിയുന്ന തങ്കമ്മ ഫാ. റോബിൻ വടക്കു
കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ ഫാ.റോബിൻ വടക്കുഞ്ചേരിയുടെ എല്ലാത്തരം ദുർന്നടപ്പിനും കൂട്ടാളിയാണ് പള്ളിയിലെ സഹായിയായ തങ്കമ്മയെന്നു നാട്ടുകാർ. പതിനാറുകാരി പ്രസവിച്ച കേസിലെ പ്രധാനതാരം തങ്കമ്മ നെല്ലിയാനിയാണത്രേ. ചോരക്കുഞ്ഞിനെ ആശുപത്രിയിൽനിന്നു കടത്തിയതും തങ്കമ്മയുടെ ഇടപെടലുകളിലൂടെയാണ്. കേസിൽ അവർ ഇപ്പോൾ രണ്ടാം പ്രതിയാണ്.
പള്ളിയുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും തങ്കമ്മയെ ചോദ്യം ചെയ്താൽ അഴിയുമെന്നാണ് ഇടവകയിലെ വിശ്വാസികൾ പറയുന്നത്. തങ്കമ്മയും അവരുടെ മകളും കന്യാസ്ത്രീയുമായ ജെസ്മരിയെയും ഫാ. റോബിൻ വടക്കുഞ്ചേരി ഉൾപ്പെട്ട പീഡനക്കേസിലെ പ്രതികളാണ്. ഒരേ കേസിൽ അമ്മയും മകളും കുടുങ്ങുന്നത് ഈ സംഭവത്തിലെ ആസൂത്രണം എത്രമാത്രമാത്രമെന്നത് വെളിവാകുന്നതാണ്. ഫാ. റോബിൻ വടക്കുഞ്ചേരിയെ സഭ പനപോലെ വളർത്തിയപ്പോൾ തങ്കമ്മയും നീണ്ടുനോക്കിപള്ളിയിലെ കീരിടമണിയാത്ത റാണിയായി വാണു. ഫാദർ റോബിൻ കഴിഞ്ഞാൽ ഇടവകക്കാരുടെ ഇത്തരം പ്രശ്നങ്ങളിൽ തങ്കമ്മ തന്നെയാണ് ഇടപെടാറ് പതിവ്.
അരമനരഹസ്യങ്ങളെല്ലാം അറിയുന്ന തങ്കമ്മ ഫാ. റോബിൻ വടക്കുഞ്ചേരി കേരളത്തിന് പുറത്തും വിദേശത്തും വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി അയച്ച എല്ലാ പെൺകുട്ടികളുടെയും കാര്യങ്ങൾ അറിയാവുന്ന സ്ത്രീയാണ്. അതുകൊണ്ടു തന്നെ തങ്കമ്മയെ പൊലീസ് നേരിട്ടു പിടികൂടുന്നത് തടയാൻ സഭയുടെ ഒത്താശയോടെ ഒളിവിൽ പാർപ്പിച്ചതായാണ് വിവരം. ഫാ. റോബിന്റെ കാര്യത്തിൽ സഭ തന്നെ കുറ്റം സമ്മതിച്ച അവസ്ഥയിലാണ്. തങ്കമ്മയെയും കൂട്ടുപ്രതികളായ കന്യാസ്ത്രീകളെയും എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം.
ഫാ. റോബിനെ രക്ഷിക്കാൻ ഇനിയും ശ്രമിച്ചാൽ ഇടവകയിലെ വിശ്വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധമുണ്ടായേക്കുമെന്നാണ് സൂചന. ഫാ. റോബിനെ നിയമത്തിന് മുന്നിൽ വിട്ടുകൊടുക്കുകയും എന്നാൽ തങ്കമ്മയെയും മറ്റ് കന്യാസ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്യുകയെന്ന ദൗത്യമാണ് ഇപ്പോൾ സഭാനേതൃത്വം നിർവ്വഹിക്കുന്നത്. പൊലീസിന് പിടികൊടുക്കാനാവാത്തവിധം അടുത്ത ദിവസം ഹൈക്കോടതിയിൽ നേരിട്ടു ഹാജരാവാനോ ജാമ്യഹരജി നൽകാനോ ഇവർ തയ്യാറാവും. കണ്ണൂർ, വയനാട് ജില്ലകളിൽ ഇവർക്ക് വേണ്ടി പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇവരാരും മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുന്നില്ല.
പള്ളിസഹായി തങ്കമ്മയെയും ആശുപത്രിയിലെ ഡോക്ടറെയും തള്ളിപ്പറഞ്ഞാൽ അന്വേഷണം ഉന്നതരിലേക്ക് നീങ്ങും. അത് സഭാനേതൃത്വം വരെയെത്തും. ഉളിക്കൽ പുറവയലിലെ ഭർതൃമതിയായ സ്ത്രീയുമായി മറ്റൊരു വൈദികനുണ്ടായിരുന്ന വഴിവിട്ട ബന്ധം പറഞ്ഞുതീർത്തത് ഈയിടെയാണ്. കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിയിൽ നിന്നും പതിനാറ്കാരി പ്രസവിച്ചപ്പോൾ മുലപ്പാലുപോലും നൽകാതെ ചോരക്കുഞ്ഞിനെ കടത്തിയത് തങ്കമ്മയുടെ ആസൂത്രണമായിരുന്നു. മകളും കന്യാസ്ത്രീയുമായ ജെസ്മേരിയും മറ്റൊരു കന്യാസ്ത്രീയുമാണ് കുട്ടിയെ വയനാട്ടിലേക്ക് കൊണ്ടുപോയത്. ഇവരുപേക്ഷിച്ച മാരുതി വാൻ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടവകയിലെ ജോസഫ് എന്നയാൾ ഫാ. റോബിന്റെയും സി ഡബ്ല്യു സി ചെയർമാൻ ഫാ. ജോസഫ് തോമസ് തേരകത്തിന്റെയും മറ്റ് ചില ഉന്നതരുടെയും ഫോൺകോളുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ഹരജി നൽകിയിട്ടുണ്ട്. സഭാ നേതൃത്വത്തിന്റെ കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനത്തിനെതിരെ വിശ്വാസികൾ പ്രതിഷേധിക്കുകയാണ്.