- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കൈപ്പിടിയിൽ ഒതുങ്ങുമെന്ന് ഉറപ്പില്ല..! കോവൂർ കുഞ്ഞുമോനെ എൻസിപിയിൽ എത്തിച്ച് മന്ത്രിയാക്കുന്നതിന് ശരദ് പവാർ പച്ചക്കൊടി കാട്ടി; മന്ത്രിക്കസേരയിൽ കുഞ്ഞുമോനെ തൽക്കാലികമായി വാഴിച്ച് ആദ്യം കുറ്റവിമുക്തനായി വരുന്ന ശശീന്ദ്രനോ ചാണ്ടിക്കോ കസേര വെച്ചു മാറാനും നീക്കം; മന്ത്രിക്കൊതി മൂത്ത് മറുകണ്ടം ചാടുമെന്ന വിമർശനം കേൾക്കേണ്ടി വരുമെന്ന് ഭയന്ന് മനസു തുറക്കാതെ ആർഎസ്പി ലെനിനിസ്റ്റ് നേതാവും
കണ്ണൂർ: എൻ.സി.പി.യുടെ മന്ത്രി സഭാ പ്രവേശം ഉടൻ നടന്നില്ലെങ്കിൽ ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ ബദൽ നിർദ്ദേശത്തിന് അണിയറയിൽ ചർച്ച തുടങ്ങി. ആർ.എസ്. പി. ലെനിനില്റ്റ് നേതാവായ കോവൂർ കുഞ്ഞുമോനെ എൻ.സി.പി.യിലെത്തിച്ച് മന്ത്രിയാക്കാനാണ് പാർട്ടിയുടെ പ്രഥമ പരിഗണന. ഈ നീക്കത്തിന് എൻ.സി.പി. ദേശീയ പ്രസിഡണ്ട് ശരത് പവാർ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. എൻ.സി.പി.ക്ക് ഒരു മന്ത്രി എന്ന സംസ്ഥാന ഘടകത്തിന്റെ നീക്കത്തിന് അദ്ദേഹം ശക്തമായി പിൻതുണക്കുകയും കുഞ്ഞുമോനായാലും മന്ത്രിയാക്കുക എന്ന നിർദ്ദേശത്തിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ഘടകത്തിന് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും പവാർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം മന്ത്രിയായ എ.കെ. ശശീന്ദ്രനും തുടർന്ന് മന്ത്രി സ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്കും അടുത്തൊന്നും മന്ത്രി പദവിയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന വസ്തുത എൻ.സി.പി. നേതൃത്വത്തിനും അണികൾക്കും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പാർട്ടിയിൽ ശശീന്ദ്രനും തോമസ് ചാണ്ടിയും രണ്ടു തട്ടിലാണെ
കണ്ണൂർ: എൻ.സി.പി.യുടെ മന്ത്രി സഭാ പ്രവേശം ഉടൻ നടന്നില്ലെങ്കിൽ ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ ബദൽ നിർദ്ദേശത്തിന് അണിയറയിൽ ചർച്ച തുടങ്ങി. ആർ.എസ്. പി. ലെനിനില്റ്റ് നേതാവായ കോവൂർ കുഞ്ഞുമോനെ എൻ.സി.പി.യിലെത്തിച്ച് മന്ത്രിയാക്കാനാണ് പാർട്ടിയുടെ പ്രഥമ പരിഗണന. ഈ നീക്കത്തിന് എൻ.സി.പി. ദേശീയ പ്രസിഡണ്ട് ശരത് പവാർ പച്ചക്കൊടി കാട്ടിയിട്ടുണ്ട്. എൻ.സി.പി.ക്ക് ഒരു മന്ത്രി എന്ന സംസ്ഥാന ഘടകത്തിന്റെ നീക്കത്തിന് അദ്ദേഹം ശക്തമായി പിൻതുണക്കുകയും കുഞ്ഞുമോനായാലും മന്ത്രിയാക്കുക എന്ന നിർദ്ദേശത്തിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന ഘടകത്തിന് തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും പവാർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം മന്ത്രിയായ എ.കെ. ശശീന്ദ്രനും തുടർന്ന് മന്ത്രി സ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്കും അടുത്തൊന്നും മന്ത്രി പദവിയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന വസ്തുത എൻ.സി.പി. നേതൃത്വത്തിനും അണികൾക്കും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പാർട്ടിയിൽ ശശീന്ദ്രനും തോമസ് ചാണ്ടിയും രണ്ടു തട്ടിലാണെങ്കിലും നിലവിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാൻ രണ്ടു പേരും നിലപാട് സ്വീകരിച്ചിട്ടുണ്ട്. എം.എൽ. എ. യായ ഗണേശ് കുമാറിനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ ഭൂരിപക്ഷവും എതിരു നിന്ന സാഹചര്യത്തിലാണ് കോവൂർ കുഞ്ഞുമോനെ തേടിയെത്താൻ എൻ.സി.പി. നേതൃത്വം നിർബന്ധിതരായത്.
കുഞ്ഞുമോൻ എൻ.സി.പി.യിൽ വരുന്നതും മന്ത്രിയാവുന്നതും പാർട്ടിയിൽ വലിയ എതിർപ്പില്ല. കുഞ്ഞുമോൻ വന്നാൽ കാര്യങ്ങൾ എളുപ്പമാണ്. പെട്ടെന്നു തന്നെ മന്ത്രിക്കസേകരയിൽ അദ്ദേഹത്തെ വാഴിക്കാം. എൻ.സി.പി.യിൽ ചേരുക മാത്രമേ വേണ്ടു. ഒരേ ഒരു നിബന്ധന മാത്രമേ യുള്ളൂ. എ. കെ. ശശീന്ദ്രനോ തോമസ് ചാണ്ടിയോ ആരാണ് ആദ്യം കുറ്റ വിമുക്തനാവുന്നത് അപ്പോൾ മന്ത്രി പദവി തിരിച്ചു നൽകണം. ചെറിയ കാലത്തായാൽ പോലും കുഞ്ഞുമോന് മന്ത്രിക്കസേരയിൽ ഇരിക്കാൻ ലഭിച്ച സൗഭാഗ്യമാണിത്. അത് തട്ടിക്കളയുമെന്ന് തോന്നുന്നില്ല. എന്നാൽ കുഞ്ഞുമോൻ എൻ.സി.പി.യിൽ വന്നില്ലെങ്കിൽ മറ്റൊരു വഴി കൂടി പാർട്ടിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഒരു മന്ത്രിക്ക് പകരം രണ്ട് കോർപ്പറേഷൻ ചെയർമാൻ പദവി എന്നതാണ് ബദൽ നിർദ്ദേശം. ഇങ്ങിനെ വന്നാൽ എൽ.ഡി.എഫ് ഭരണത്തിലെ പങ്കാളിത്തം എന്ന അവസ്ഥയിലേക്ക് പാർട്ടി എത്തും. അതിലും അല്പം വിട്ടുവീഴ്‌ച്ചക്ക് എൻ.സി.പി. തയ്യാറാണ്. ഗുരുവായൂർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ പദവും മറ്റൊരു കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനവും ആവാം. ശശീന്ദ്രൻ കേസ് അയഞ്ഞിട്ടുമില്ല. തോമസ് ചാണ്ടി കൂടുതൽ കുരുക്കിലേക്ക് ആവുന്ന അവസ്ഥയിലുമാണ്.
ഇതോടെയാണ് എൻ.സി.പി.യുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ ഇത്തരമൊരു ധാരണയിലേക്ക് എത്തിച്ചേരുന്നത്. 27 ാം തീയ്യതി തോമസ് ചാണ്ടി സംസ്ഥാനത്തെത്തുന്നുണ്ട്. അതോടെ ഇക്കാര്യത്തിൽ ഏകദേശ ധാരണ ഉരുത്തിരിയും. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പാകേയും എൽ.ഡി.എഫിനും എൻ.സി.പി. നേതൃത്വം ഓദ്യോദികമായി തന്നെ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന.