- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതൃത്വത്തിൽ സംശയം തോന്നിയപ്പോൾ 50 ദിവസം പ്രായമുള്ള മകനെ കാലിൽ തൂക്കി താഴേക്കിട്ടു; കൊതുകുവല നീക്കിയപ്പോൾ കൈതട്ടി വീണതാണെന്ന് കള്ളം പറഞ്ഞു; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സത്യം തെളിഞ്ഞു: എട്ടുമാസത്തിന് ശേഷം കൊലപാതകത്തിന് പിതാവ് അറസ്റ്റിൽ: ദാരുണസംഭവം കോയിപ്രത്ത് നിന്ന്
പത്തനംതിട്ട: ജനിച്ച് 50 ദിവസം മാത്രം പ്രായമായ മകനെ, പിതൃത്വത്തിൽ സംശയിച്ച് കാലിൽ തൂക്കിപ്പിടിച്ച് നിലത്തേക്കിട്ടു കൊന്നു. ബന്ധുക്കളോടെ കൊതുകുവല നീക്കിയപ്പോൾ കൈതട്ടി വീണതാണെന്ന് കളവ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സത്യം പുറത്തായപ്പോൾ വളർത്താൻ നിർവാഹമില്ലാത്തതു കൊണ്ട് കൊന്നതാണെന്ന് പൊലീസിനോട് പറഞ്ഞു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ കൂസലില്ലാതെ പിതൃത്വം സംശയിച്ചാണ് കൊലയെന്ന് വെളിപ്പെടുത്തൽ, അതും ദാരുണ കൃത്യം നടത്തി എട്ടുമാസത്തിന് ശേഷം. നാടിനെ നടുക്കിയ കൊലപാതക കഥ നടന്നത് പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം കോയിപ്രം പൊലീസ് സ്റ്റേഷനിൽ. അറസ്റ്റിലായത് പുല്ലാട് വരയന്നൂർ താഴത്തേതിൽ പ്രദീപ് കുമാർ (രാജൻ-45) ആണ് അറസ്റ്റിലായത്. പ്രദീപകുമാർ-അശ്വതി ദമ്പതികൾക്ക് ഏഴും അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്. അഞ്ചുവർഷത്തിന് ശേഷം ഉണ്ടായ മൂന്നാമൻ മകൻ അഭിജിത്തിനെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. പൊലീസ് പറയുന്ന കഥ ഇങ്ങനെ: കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 ന് രാവിലെ ആറിനാണ് പ്രദീപ് കുഞ്ഞിനെ കൊലപ്പെടുത്താൻ വേണ്
പത്തനംതിട്ട: ജനിച്ച് 50 ദിവസം മാത്രം പ്രായമായ മകനെ, പിതൃത്വത്തിൽ സംശയിച്ച് കാലിൽ തൂക്കിപ്പിടിച്ച് നിലത്തേക്കിട്ടു കൊന്നു. ബന്ധുക്കളോടെ കൊതുകുവല നീക്കിയപ്പോൾ കൈതട്ടി വീണതാണെന്ന് കളവ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സത്യം പുറത്തായപ്പോൾ വളർത്താൻ നിർവാഹമില്ലാത്തതു കൊണ്ട് കൊന്നതാണെന്ന് പൊലീസിനോട് പറഞ്ഞു. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ കൂസലില്ലാതെ പിതൃത്വം സംശയിച്ചാണ് കൊലയെന്ന് വെളിപ്പെടുത്തൽ, അതും ദാരുണ കൃത്യം നടത്തി എട്ടുമാസത്തിന് ശേഷം. നാടിനെ നടുക്കിയ കൊലപാതക കഥ നടന്നത് പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം കോയിപ്രം പൊലീസ് സ്റ്റേഷനിൽ. അറസ്റ്റിലായത് പുല്ലാട് വരയന്നൂർ താഴത്തേതിൽ പ്രദീപ് കുമാർ (രാജൻ-45) ആണ് അറസ്റ്റിലായത്. പ്രദീപകുമാർ-അശ്വതി ദമ്പതികൾക്ക് ഏഴും അഞ്ചും വയസുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്.
അഞ്ചുവർഷത്തിന് ശേഷം ഉണ്ടായ മൂന്നാമൻ മകൻ അഭിജിത്തിനെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. പൊലീസ് പറയുന്ന കഥ ഇങ്ങനെ: കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 ന് രാവിലെ ആറിനാണ് പ്രദീപ് കുഞ്ഞിനെ കൊലപ്പെടുത്താൻ വേണ്ടി കാലിൽ തൂക്കി കൈയിൽ ഉയർത്തിപ്പിടിച്ച് താഴേക്കിട്ടത്. ഈ സമയം മാതാവ് അശ്വതി കുഞ്ഞിനെ പാൽ കൊടുത്ത് ഉറക്കി കട്ടിലിൽ കിടത്തിയ ശേഷം ചായ ഇടുന്നതിനായി അടുക്കളയിലേക്ക് പോയതായിരുന്നു. കൊതുകുവല എടുത്തു മാറ്റുന്നതിനിടെ അബദ്ധത്തിൽ കൈതട്ടി കുഞ്ഞ് വീണുവെന്നായിരുന്നു പ്രദീപ് വീട്ടുകാരോട് പറഞ്ഞിരുന്നത്.
കോഴഞ്ചേരിയിലെ മുത്തൂറ്റ്, പൊയ്യാനിൽ തുടങ്ങിയ ആശുപത്രികളിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് നാലുമണിയോടെ കുട്ടി മരിച്ചു. കട്ടിലിൽ നിന്ന് വീണാണ് കുഞ്ഞ് മരിച്ചത് എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രദീപിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു. വളരെ ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം. പ്രദീപിന്റെ മാതാവ് മരിച്ചതിന്റെ മൂന്നാം നാളായിരുന്നു കൊലപാതകത്തിനായി തെരഞ്ഞെടുത്തത്. ഈ സമയം അവിടെ ബന്ധുക്കളും മറ്റുമായി നിരവധി പേരുണ്ടായിരുന്നു. ആളു കൂടുതൽ ഉള്ളതിനാൽ തന്നെ സംശയിക്കില്ലെന്നായിരുന്നു പ്രദീപ് കരുതിയിരുന്നത്.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മറവു ചെയ്തതോടെ താൻ സുരക്ഷിതനായി എന്ന് കരുതുകയും ചെയ്തു. പോസ്റ്റുമോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ പൊലീസ് സർജൻ ഡോ. രവികുമാറിന്റെ റിപ്പോർട്ടാണ് കണക്കു കൂട്ടൽ തെറ്റിച്ചത്. ജില്ലയിലെ അസ്വഭാവിക മരണങ്ങളന്വേഷിക്കുവാൻ ജില്ലാ പൊലീസ് മേധാവി നൽകിയ ഉത്തരവിനെ തുടർന്നാണ് ഈ കേസ് റീ ഓപ്പൺ ചെയ്തത്. 45 സെന്റീമീറ്റർ മാത്രം ഉയരത്തിലുള്ള കട്ടിലിൽ നിന്നും വീണാൽ കുഞ്ഞിന്റെ ഉച്ചിയിൽ ഇത്രയും ആഴത്തിൽ മുറിവുണ്ടാകില്ലെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇത് പിടിവള്ളിയാക്കിയായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യൽ.
തെളിവു നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അയാൾ കാര്യങ്ങൾ പറഞ്ഞു. ഈ കുട്ടി തന്റേതല്ലെന്നായിരുന്നു പ്രദീപിന്റെ സംശയം. ഗർഭം അലസിപ്പിക്കുന്നതിനായി അയാൾ ചികിൽസിക്കുന്ന ഡോക്ടറെ സമീപിച്ചു. കുട്ടിക്ക് വളർച്ച എത്തിയതിനാൽ കഴിയില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് സ്വന്തം നിലയിൽ മെഡിക്കൽ സ്റ്റോറിൽ ചെന്ന് വിവരം പറഞ്ഞ് ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് വാങ്ങി ഭാര്യയ്ക്ക് കൊടുത്തു. മറ്റെന്തോ മരുന്നാണ് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അശ്വതി ഇത് കഴിച്ചില്ല. പിന്നെ പ്രസവം നടന്നു. ഏതുവിധേനെയും കുഞ്ഞിനെ നശിപ്പിക്കുക എന്നതായി പിന്നീടുള്ള ലക്ഷ്യം. ഒടുവിൽ അയാൾ കാര്യം സാധിക്കുകയും ചെയ്തു. പുല്ലാട് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രദീപ് കുമാർ.
ജില്ലാ പൊലീസ് മേധാവി ബി. അശോകന്റെ നേതൃത്വത്തിൽ ഡിവൈ.എസ്‌പി. കെഎ വിദ്യാധരൻ, കോഴഞ്ചേരി സിഐ അനിൽ റാവുത്തർ, എസ്ഐമാരായ ജി പ്രൈജു (കോയിപ്രം), ബി രമേശൻ(കീഴ്‌വായ്പൂര്) എന്നിവരാണ് കേസ് അന്വേഷിച്ചത്.