- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കടലിൽനിന്ന് ഒരു വെട്ടിമാറ്റിയ കൈ കിട്ടി; തൊട്ടടുത്ത ദിവസം മറ്റൊരു കൈ ചാലിയം തീരത്ത് കരക്കടിഞ്ഞു; ഒരാഴ്ചക്കകം റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം; കോഴിക്കോട്ടെ വെട്ടിമുറിച്ച മൃതദേഹം പൊലീസിനെ കുഴക്കുന്നു; തീവ്രവാദ ബന്ധവും പരിശോധിക്കുന്നു
കോഴിക്കോട്: സിനിമാക്കഥകളെവെല്ലുന്ന രീതിയിൽ പീസ് പീസാക്കിയ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട് ജില്ലയുടെ വിവധ ഭാഗങ്ങളിൽനിന്ന് കണ്ടെടുത്ത കേസിൽ അന്വേഷണം എങ്ങുമെത്തിക്കാനാവതെ പൊലീസ് കുഴങ്ങുന്നു. ചാലിയം കടപ്പുറത്ത് കൈകൾ കരക്കടിയുകയും തുടർന്ന് മുക്കത്തിനടുത്ത് കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് കാണാതായവരെ കേന്ദ്രീകരിച്ച്. എങ്ങനെയാണ് കടലിൽനിന്ന് മനുഷ്യകരം കരക്കടിഞ്ഞതെന്ന് വിശദീകരിക്കാൻ അധികൃതർക്ക് ആവുന്നില്ല. സംഭവത്തിൽ തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. നേരത്തെ മാറാട് കലാപത്തിന്റെ സമയത്ത് ചരക്കുകപ്പലുകളുമായി ബദ്ധപ്പെട്ട ചില വിഷയങ്ങൾ അധികൃതരുടെ കൈയിലുണ്ടായിരുന്നു.ശത്രുക്കളെ കപ്പലിൽകൊണ്ടുപോയി വകവരുത്തിയതാണോ എന്നും സംശയമുണ്ട്. ഈ മാസം ആറിനാണ് കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മൽ റോഡിൽ ചാക്കിൽകെട്ടിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.ഇതിന് മുന്നോടിയായി ജൂൺ 28നും ജൂലൈ ഒന്നിനുമായി ചാലിയം തീരത്തുനിന്ന് വെട്ടിമാറ്റിയ കൈകളും കണ്ടെത്തിയിരുന്നു. ഇതുരണ്
കോഴിക്കോട്: സിനിമാക്കഥകളെവെല്ലുന്ന രീതിയിൽ പീസ് പീസാക്കിയ മൃതദേഹാവശിഷ്ടങ്ങൾ കോഴിക്കോട് ജില്ലയുടെ വിവധ ഭാഗങ്ങളിൽനിന്ന് കണ്ടെടുത്ത കേസിൽ അന്വേഷണം എങ്ങുമെത്തിക്കാനാവതെ പൊലീസ് കുഴങ്ങുന്നു. ചാലിയം കടപ്പുറത്ത് കൈകൾ കരക്കടിയുകയും തുടർന്ന് മുക്കത്തിനടുത്ത് കൈകാലുകളും തലയും വെട്ടിമാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് കാണാതായവരെ കേന്ദ്രീകരിച്ച്.
എങ്ങനെയാണ് കടലിൽനിന്ന് മനുഷ്യകരം കരക്കടിഞ്ഞതെന്ന് വിശദീകരിക്കാൻ അധികൃതർക്ക് ആവുന്നില്ല. സംഭവത്തിൽ തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. നേരത്തെ മാറാട് കലാപത്തിന്റെ സമയത്ത് ചരക്കുകപ്പലുകളുമായി ബദ്ധപ്പെട്ട ചില വിഷയങ്ങൾ അധികൃതരുടെ കൈയിലുണ്ടായിരുന്നു.ശത്രുക്കളെ കപ്പലിൽകൊണ്ടുപോയി വകവരുത്തിയതാണോ എന്നും സംശയമുണ്ട്.
ഈ മാസം ആറിനാണ് കാരശ്ശേരി ഗേറ്റുംപടി തൊണ്ടിമ്മൽ റോഡിൽ ചാക്കിൽകെട്ടിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.ഇതിന് മുന്നോടിയായി ജൂൺ 28നും ജൂലൈ ഒന്നിനുമായി ചാലിയം തീരത്തുനിന്ന് വെട്ടിമാറ്റിയ കൈകളും കണ്ടെത്തിയിരുന്നു. ഇതുരണ്ടും ഒരാളുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
മൃതദേഹ അവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ നൽകിയ സൂചനകളാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്താൻ സഹായിച്ചത്. കൈകളിലെയും ദേഹത്തിലെയും വെട്ടിയ പാടുകളാണ് ഇതിലേക്ക് സൂചന നൽകുന്നത്. അതേസമയം, തലയും കാലുകളും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൈകളുടെയും ശരീരത്തിന്റെയും സാമ്പിളുകൾ പൊലീസ് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് അടുത്തദിവസം തിരുവനന്തപുരത്തേക്ക് ഡി.എൻ.എ പരിശോധനക്ക് അയക്കുമെന്നും അതിന്റെ ഫലം വന്നാലേ ഇവ ഒരാളുടേതാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവൂ എന്ന് കേസ് അന്വേഷിക്കുന്ന കൊടുവള്ളി സി.ഐ എൻ. ബിശ്വാസ് പറഞ്ഞു. മൃതദേഹം പൊതിഞ്ഞ ചാക്കിനു പുറത്ത് കർണാടകയിലെ നഞ്ചൻകോട് ബന്നാരി അമ്മൻ ഷുഗർ ഫാക്ടറി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിലക്ക് നടത്തിയ അന്വേഷണത്തിൽ ഈ സ്ഥാപനം
കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ പഞ്ചസാര എത്തിക്കുന്നുണ്ട്. മെയ് 30നും ജൂൺ 20നും ഇടയിലാണ് അവസാനമായി പഞ്ചസാര എത്തിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്. മാലിന്യമെന്ന് കരുതി ജൂൺ 22ന് രാവിലെ മൃതദേഹം അടങ്ങിയ ചാക്കിന്റെ ഫോട്ടോ എടുത്ത് സമീപവാസി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
ഇദ്ദേഹത്തിൽനിന്ന് മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിൽ, ജൂൺ 21ന് രാത്രിയോ 22ന് പുലർച്ചെയോ ആണ് മൃതദേഹം ഇവിടെ തള്ളിയതെന്നാണ് സൂചന ലഭിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ വയറ്റിൽ ചോറിന്റെയും തക്കാളിയുടെയും മറ്റും അവശിഷ്ടം ദഹിക്കാത്ത നിലയിൽ ലഭിച്ചിട്ടുണ്ട്.
അതിനാൽ ഭക്ഷണം കഴിച്ച് നാല് മണിക്കൂറിനുള്ളിലാണ് കൊല നടന്നതെന്നും സൂചനയുണ്ട്. കൊല്ലപ്പെട്ടയാൾക്ക് എത്രപ്രായം കാണുമെന്ന കാര്യത്തിൽ ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷമേ വ്യക്തതവരൂ എന്നും അദ്ദേഹം പറഞ്ഞു. കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോടിന് പുറമെ വയനാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ വിവിധ സ്‌റ്റേഷനുകളുമായി അന്വേഷണസംഘം ബന്ധപ്പെട്ടിട്ടുണ്ട്.