- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബറോഡ മഹാരാജ സായാജി റാവു സർവകലാശാലയിൽ നിന്ന് ബിടെക്കും സ്വർണമെഡലോടെ എംടെക്കും പൂർത്തിയാക്കി; അമൃതയിൽ ഗവേഷണത്തിന് എത്തിയത് മെരിറ്റിലും; ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകിയ ഗൈഡാണ് ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന് ബന്ധുക്കളും; കൃഷണകുമാരിയുടെ ജീവനൊടുക്കൽ ചർച്ചയാകുമ്പോൾ
പാലക്കാട്: എഞ്ചിനിയറിങ് ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമൃത യൂണിവേഴ്സിറ്റി അധികൃതർക്കും ഗൈഡ് ഡോ. എൻ. രാധികയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കൃഷ്ണകുമാരിയുടെ ബന്ധുക്കൾ. നിരന്തരം കൃഷ്ണകുമാരിയെ അധിക്ഷേപിച്ചിരുന്നെന്നും ഇരുപത് വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് കൃഷ്ണകുമാരിയെ ഗൈഡ് അധിക്ഷേപിച്ചിരുന്നെന്നും കുടുംബം ആരോപിച്ചു.
ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സർവകലാശാലയിൽ നിന്ന് ബിടെക്കും സ്വർണമെഡലോടെ എംടെക്കും പൂർത്തിയാക്കിയ കൃഷ്ണകുമാരി 2016 മുതലാണ് കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽ ഗവേഷക വിദ്യാർത്ഥിയായത്. പബ്ലിഷിങ്ങിന് വിട്ട പ്രബന്ധമാണ് ഗൈഡ് തടഞ്ഞതെന്ന് സഹോദരി രാധിക ആരോപിച്ചു. ബ്ലൂ വെയ്ൽ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക് നൽകി ഒടുവിൽ ആത്മഹത്യ ചെയ്യുന്നതിലേക്ക് എത്തിച്ചു. ഇതിൽ ഡോക്ടർ എൻ രാധികയും അവർക്കൊപ്പമുള്ള ബാലമുരുകൻ എന്നയാളുമാണെന്നും സഹോദരി പറഞ്ഞു.
പ്രബന്ധം ഓരോ തവണയും അംഗീകാരത്തിനു നൽകുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞു തള്ളുമായിരുന്നു. ഗവേഷണം പൂർത്തിയാക്കാൻ നിരന്തരം തടസങ്ങൾ ഉണ്ടായതിൽ കൃഷ്ണകുമാരി കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും കുടുംബം ആരോപിച്ചു. അതേസമയം മാനസിക പീഡനം നടത്തിയിട്ടില്ലെന്നും പ്രബന്ധത്തിൽ തിരുത്തൽ വേണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളുവെന്നുമാണ് ഗൈഡ് പറയുന്നത്. പയ്യലൂർമൊക്ക് ഓഷ്യൻ ഗ്രേയ്സിൽ വിമുക്തഭടൻ കൃഷ്ണൻകുട്ടിയുടെയും രമാദേവിയുടെയും മകളാണ് മരിച്ച കെ.കൃഷ്ണകുമാരി.
33കാരിയായ കൃഷ്ണ കുമാരി കൊയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ 5 ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക്കൽ എഞ്ചനിയറിങ്ങിൽ ഗവേഷണം നടത്തി വരികയായിരുന്നു. കൃഷ്ണകുമാരിയുടെ ഗവേഷണ പ്രബന്ധം കഴിഞ്ഞ ദിവസം കോളേജ് അധികൃതർ നിരസച്ചതിന്റെ പിന്നാലെയായിരുന്നു ആത്മഹത്യ. ബന്ധുക്കൾ പരാതി മാധ്യമങ്ങളിലൂടെ ഉന്നയിച്ചിട്ടും അന്വേഷണമൊന്നും ആരും നടത്തുന്നില്ലെന്നും സൂചനയുണ്ട്.
മെറിറ്റിലാണ് കൃഷ്ണകുമാരി സ്വകാര്യ യൂണിവേഴ്‌സിറ്റിയായ അമൃതയിൽ ഗവേഷണത്തിന് ചേരുന്നത്. ഏകദേശം അഞ്ച് വർഷത്തോളമായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ എഞ്ചിനിയറങ്ങിൽ ഗവേഷണം നടത്തുകയായിരുന്നു കൃഷ്ണകുമാരി. ഡോ. എൻ രാധികയുടെ കീഴിലായിരുരന്നു കൃഷ്ണകുമാരി തന്റെ ഗവേഷണം നടത്തിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ