- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയക്കു മരുന്ന് മാഫിയയ്ക്ക് കടം വരുത്തിയത് 6000 രൂപ; മോഡലും നടിയുമായ കൃതികാ ചൗധരിയുടെ മരണം മയക്കു മരുന്ന് വാങ്ങിയ പണം നൽകാത്തതിനെ തുടർന്ന്
മുംബൈ: മുംബൈയിൽ മോഡലും നടിയുമായ കൃതികാ ചൗധരി കൊല്ലപ്പെട്ടത് മയക്കു മരുന്ന് മാഫിയയുമായുള്ള പ്രശ്‌നത്തെ തുടർന്ന്. മയക്കു മരുന്ന് വാങ്ങിയ ശേഷം പണം നൽകാതിരുന്നതാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. മയക്ക് മരുന്ന് മാഫിയയ്ക്ക് 6000 രൂപയോളം നടി നൽകാനുണ്ടെന്നാണ് തിങ്കളാഴ്ച കേസിൽ അറസ്റ്റിലായവർ പറഞ്ഞത്. ഷക്കീൽ ഖാൻ (33), ബസു ദാസ് (40) എന്നിവയെയാണ് അബോളി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇവരെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. കൃതികയുടെ ശരീരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയതിനാൽ ഇവർക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. അന്ധേരിയിലെ ശ്രീ ഭൈരവനാഥ് എസ്ആർഎ സൊസൈറ്റിയിലെ വീട്ടിൽ നിന്നും ദുർഗന്ധം വരുന്നതായി അയൽക്കാർ ജൂൺ 12 ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് മുറിയുടെ ഡ്യൂപ്ളിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പൊലീസ് വാതിൽ തുറക്കുകയായിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഇടത് ചെവിയുടെ താഴെ ഒരു മുറിവ് കണ്ടെത്തി. കൊല്ലാൻ ഉപയോഗിച്ച ഉപകരണവും കണ്ടെത്തി. തുടർന്ന് നടത്തിയ പ
മുംബൈ: മുംബൈയിൽ മോഡലും നടിയുമായ കൃതികാ ചൗധരി കൊല്ലപ്പെട്ടത് മയക്കു മരുന്ന് മാഫിയയുമായുള്ള പ്രശ്‌നത്തെ തുടർന്ന്. മയക്കു മരുന്ന് വാങ്ങിയ ശേഷം പണം നൽകാതിരുന്നതാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. മയക്ക് മരുന്ന് മാഫിയയ്ക്ക് 6000 രൂപയോളം നടി നൽകാനുണ്ടെന്നാണ് തിങ്കളാഴ്ച കേസിൽ അറസ്റ്റിലായവർ പറഞ്ഞത്.
ഷക്കീൽ ഖാൻ (33), ബസു ദാസ് (40) എന്നിവയെയാണ് അബോളി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇവരെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. കൃതികയുടെ ശരീരത്തിൽ നിന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയതിനാൽ ഇവർക്കെതിരേ മോഷണക്കുറ്റവും ചുമത്തിയിട്ടുണ്ട്. അന്ധേരിയിലെ ശ്രീ ഭൈരവനാഥ് എസ്ആർഎ സൊസൈറ്റിയിലെ വീട്ടിൽ നിന്നും ദുർഗന്ധം വരുന്നതായി അയൽക്കാർ ജൂൺ 12 ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടർന്ന് മുറിയുടെ ഡ്യൂപ്ളിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പൊലീസ് വാതിൽ തുറക്കുകയായിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഇടത് ചെവിയുടെ താഴെ ഒരു മുറിവ് കണ്ടെത്തി. കൊല്ലാൻ ഉപയോഗിച്ച ഉപകരണവും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ നടിയുടെ ശരീരത്തിനടുത്തു നിന്നും മയക്കുമരുന്ന് കണ്ടെത്തി. കെട്ടിടത്തിന്റെ എതിർവശത്തുള്ള ക്ഷേത്രത്തിൽെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ജൂൺ 8 ന് ഖാനും ദാസും കെട്ടിടത്തിൽ നിന്നും പോകുന്നതിന്റെ ദൃശ്യവും കിട്ടി.
ഇവരിൽ ഒരാൾ ഖാനാണെന്ന് ഒരു സാക്ഷി തിരിച്ചറിഞ്ഞതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. രണ്ടു പേരെയും പൻവേൽ, ഗോവന്ദി എന്നിവിടങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തുകയും ചെയ്തു. തങ്ങൾക്ക് കൃതികയെ കൊല്ലണമെന്ന് താൽപ്പര്യം ഇല്ലായിരുന്നെന്നും എന്നാൽ കഴിഞ്ഞ ജൂലൈ മുതലുള്ള കടവുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും അവർ പറഞ്ഞു.