തിരുവനന്തപുരം: ഭരണപക്ഷത്തെ തൊഴിലാളി യൂണിയന്റെ പിന്തുണയുണ്ടെങ്കിൽ എന്തുമാകാമെന്ന ധാർഷ്യത്തിലായിരുന്നു കെഎസ്ഇബിയിലെ ഓഫീസേഴ്‌സ് അസോസിയേഷൻ. സന്നദ്ധ സംഘടനയായാണ് പ്രവർത്തന അനുമതിയെങ്കിലും ദിവസവും പതിനായിരം രൂപയിൽ അധികം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മയുടെ പ്രവർത്തനം ട്രേയ്ഡ് യൂണിയനുകളെയും വെല്ലുവിളിക്കുന്ന വിധത്തിലായിരുന്നു. നഷ്ടത്തിലായ വൈദ്യുതി ബോർഡിനെ മുന്നോട്ടു നയിക്കാൻ ചെയർമാൻ ബി അശോകിന് മുന്നിൽ തടസ്സമായിരുന്നതും ഈ സംഘടനയിലെ തലപ്പത്തുള്ളവരുടെ താൻപോരിമയായിരുന്നു.

സൂപ്പർമന്ത്രി ചമയാൻ അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ പ്രസിന്റ് സുരേഷ് കുമാർ ശ്രമിച്ചപ്പോൾ അത് വകവെച്ചു കൊടുക്കാൻ അശോക് തയ്യാറായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പച്ചക്കൊടി കാണിച്ചതോടെ അദ്ദേഹം പരിഷ്‌ക്കരണങ്ങളുമായി മുന്നോട്ടു പോകുമെന്ന തീരുമാനത്തൽ ഉറച്ചു നിന്നു. മറുവശത്ത് പാർട്ടിയുടെ അനുമതിയോടെ അസോസിയേഷൻ സമരവുമായി മുന്നോട്ടു പോകുകയും ചെയ്തു. ഇരു കൂട്ടരും ഇ്‌പ്പോഴും പോരടിച്ചു മുന്നോട്ടു പോകുകയാണ്.

തർക്കം തീർക്കാൻ ഇന്ന് ഓഫിസർമാരുടെ സംഘടനകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ചർച്ച നടത്തും. ഇതിനു മുന്നോടിയായി അദ്ദേഹം ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബോർഡിന്റെ നിരോധന ഉത്തരവു ലംഘിച്ചു കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ ഇന്നലെ വൈദ്യുതി ഭവൻ വളഞ്ഞു. സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

അതേസമയം, കഴിഞ്ഞ 5നു നടന്ന സമരത്തിന്റെ ഭാഗമായി ബോർഡ് റൂമിലേക്കു തള്ളിക്കയറിയ 18 പേർക്കു കുറ്റപത്രം നൽകി ശിക്ഷാനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബോർഡ്. മറുപടിയെന്ന നിലയിൽ വരുംദിവസങ്ങളിലെ സമര പരിപാടികൾ അസോസിയേഷനും പ്രഖ്യാപിച്ചു. 2 മേഖലാ ജാഥകളും അവ തിരുവനന്തപുരത്തു സമാപിക്കുമ്പോൾ മെയ്‌ 16 മുതൽ ചട്ടപ്പടി സമരവും നിരാഹാര സത്യഗ്രഹവുമാണു പ്രഖ്യാപിച്ചത്.

സിപിഎം നേതൃത്വവുമായുള്ള ആശയവിനിമയത്തിനു ശേഷമാണ് മന്ത്രി ഇന്നു ചർച്ച നടത്തുന്നത്. നേതാക്കളുടെ അനുമതി വാങ്ങിയ ശേഷമാണ് സംഘടനയും സമരത്തിന് ഇറങ്ങിയത്. സമരവുമായി ബന്ധപ്പെട്ട 2 ഹർജികൾ ഹൈക്കോടതി 22നും 26നും പരിഗണിക്കാൻ മാറ്റി. കോടതിയുടെ ഇടപെടലാകും ഈ സംഭവത്തിൽ ഇനി നിർണായകമാകുക.

പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നിൽക്കുന്ന പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത് തന്നെ ഉദ്യോഗസ്ഥർക്കെതിരെ ജനവികാരം ഉയർന്നതോടെയാണ്. അതേ സമയം നിലപാടിൽ ഉറച്ചു നിൽക്കുന്ന ചെയർമാൻ ബി അശോക്, കൂടുതൽ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ്. മുന്നണിയും നേത്വത്വവും കൈവിട്ടതോടെയാണ് തത്ക്കാലം രണ്ട് ചുവട് പിന്നോട്ട് നീങ്ങാൻ അസോസിയേഷൻ നിർബന്ധിതമായത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും.

സർവ്വീസ് ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയർമാന്റെ ഉത്തരവ് തള്ളി, ആയിരത്തളം പേരെ അണിനിരത്തി ഓഫീസേഴ്‌സ് അസോസിയേഷൻ ഇന്നലെ വൈദ്യുതി ഭവൻ വളഞ്ഞിരുന്നു. നാളെ ഓഫീസർമാരുടെ എല്ലാ സംഘടനകളുമായും ചർച്ച നടത്താമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്. അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതും സമരം തത്കാലത്തേക്ക് അവസാനിപ്പിക്കാൻ കാരണമായി.

അതേ സമയം ഓഫീസേഴ്‌സ് അസോസിയേഷനെതിരെ കൂടുതൽ അച്ചടക്ക നടപിടക്ക് കെഎസ്ഇബി ഒരുങ്ങുകയാണ്. ഏപ്രിൽ 5 ന് സത്യഗ്രഹ സമരത്തിന്റെ ഭാഗമായി ബോർഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലൻസ് ഓഫീസറാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഇക്കാര്യത്തിൽ ബോർഡ് തീരുമാനം ഉടനുണ്ടാകും. ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ പ്രക്ഷോഭത്തിന്റെ സാഹചര്യത്തിലാണ് മന്ത്രി ചർച്ച നടത്തുന്നത്. നേതാക്കളുടെ സ്ഥലം മാറ്റം പിൻവലിക്കുന്ന കാര്യത്തിൽ നാളത്തെ യോഗത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയില്ല.