തിരുവനന്തപുരം: കടക്കെണിയിലാണ് കെ എസ് ആർ ടി സി. രണ്ടായിരത്തിയഞ്ഞൂറു കോടി രൂപയുടെ ബാധ്യത. നടപടി ക്രമങ്ങളിലെ നൂലാമാലകൾ പോലും ടയർ വാങ്ങാൻ പോലും കഴിയാതെ കട്ടപ്പുറത്ത് അയിരത്തോളം ബസുകൾ ഉണ്ട്. ജെൻ റം ബസുകൾ പോലും നേരെ കൊണ്ടു പോകാനുള്ള സംവിധാനമില്ല. ഉള്ള ബസുകൾ ഓടിക്കാൻ ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും കഴിയുന്നില്ല. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനം നടത്തുന്നവരും മാനേജ്‌മെന്റ് കെടുകാര്യസ്ഥതയുമാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. പുതിയ ബസല്ല ഉള്ളത് നേരെയാക്കുകയെന്നതാണ് കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി ലക്ഷ്യമിടുന്നത്. എന്നാൽ മന്ത്രിയുടെ മനസ്സിലുള്ളത് മറ്റ് ചിലതാണ്.

ആയിരത്തിലധികം ബസുകൾ കട്ടപ്പുറത്തുണ്ട്. അതിനിടെ 900 ബസുകൾ വാങ്ങാനാണ് മന്ത്രിയുടെ മോഹം. സർക്കാർ അനുമതി നൽകിയിട്ടും കെ.എസ്.ആർ.ടി.സിക്ക് മെല്ലെപ്പോക്ക് സമീപനമാണെന്നാണ് മന്ത്രിയുടെ പരാതി. 900 പുതിയ ബസുകൾ വാങ്ങുന്നതിനാണ് സർക്കാർ ഭരണാനുമതി നൽകിയത്. ഇത്രയും ബസുകൾക്കുള്ള പണവും കിഫ്ബി വഴി സർക്കാർ നൽകും. എന്നാൽ ടെൻഡർ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ വിഷയത്തിൽ പുതിയ ബസുകൾ വാങ്ങുന്ന കാര്യത്തിൽ ഉടൻ നടപടിയുണ്ടാകും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറയുന്നു. അതായത് കെ എസ് ആർ ടി സിയെ കൂടുതൽ കടക്കണയിലേക്ക് തള്ളിവിടാനാണ് മന്ത്രിയുടെ ആഗ്രഹം. പത്ത് ബസിന് ഒരു ബസ് കമ്മീഷനായി കിട്ടുന്നതായിരുന്നു മുമ്പത്തെ രീതി. ഇതിലേക്ക് ആവേശത്തോടെ എടുത്തുചാടിയ ചില മന്ത്രിമാരാണ് കെ എസ് ആർ ടി സിയെ കടക്കണയിലേക്ക് തള്ളിവിട്ടത്. സംസ്ഥാനത്തെ പ്രൈവറ്റ് ബസ് വ്യവസായത്തെ പുതിയ തലത്തിലേക്ക് എത്തിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ നീക്കം ചർച്ചയാകുന്നത്. ബാങ്ക് കൺസോർഷ്യം വായ്പാ നടപടികൾ പൂർത്തിയായ ശേഷം ബസ് വാങ്ങുന്ന കാര്യത്തിലേക്ക് കടക്കാമെന്ന വിശദീകരണമാണ് നേരത്തെ കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് സർക്കാരിനെ അറിയിച്ചിരുന്നത്. ബാങ്ക് കൺസോർഷ്യത്തിൽ നിന്നുള്ള ദിർഘകാല വായ്പ ഒരു മാസം മുമ്പു തന്നെ യാഥാർത്ഥ്യമായി. അതിനിടെയാണ് കെ.എസ്.ആർ.ടി.സി മേധാവിക്ക് സ്ഥാന ചലനമുണ്ടായത്. പുതിയ എംഡിയായി തച്ചങ്കരി എത്തി. എങ്ങനേയും കെ എസ് ആർ ടി സിയെ രക്ഷിക്കുകയെന്ന ദൗത്യമാണ് തച്ചങ്കരി ഏറ്റെടുത്തത്. വിപ്ലവകരമായ തീരുമാനം പലതും എടുത്തു. അദർ ഡ്യൂട്ടി ഇല്ലാതാക്കിയതും സ്ഥലമാറ്റത്തിലൂടെ എല്ലാ ഡിപ്പോയിലും ജീവനക്കാരെ എത്തിക്കാനുമാണ് തച്ചങ്കരിയുടെ ശ്രമം. ഇതിനോട് യൂണിയനുകൾ എല്ലാം എതിർപ്പുമായെത്തി. പണിയെടുക്കാത്ത യൂണിയൻ ജീവനക്കാരെ ജോലി എടുപ്പിക്കാൻ ആരു ശ്രമിച്ചാലും സമ്മതിക്കില്ലെന്ന നിലപാടിലാണ് അവർ.

പരാതി പറയാൻ മുഖ്യമന്ത്രിയേയും തൊഴിലാളി നേതാക്കൾ കണാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. ഇതോടെയാണ് ബസ് വാങ്ങൽ ചർച്ചയ്ക്ക് മന്ത്രിയും യൂണിയൻ നേതാക്കളും തുടക്കമിടുന്നത്. സർക്കാർ നിർദ്ദേശം തച്ചങ്കരി നടപ്പാക്കുന്നില്ലെന്നും പരിഷ്‌കാരങ്ങളോട് മുഖം തിരിക്കുന്നുവെന്നും വരുത്താനാണ് ശ്രമം. ബസ് വാങ്ങുന്നതിനു മുമ്പ് കോർപറേഷനിലെ മറ്റ് ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അവസാനമായി 16 ബസുകൾ പുറത്തിറക്കിയിരുന്നു-ഇതാണ് വിഷയത്തോടെ തച്ചങ്കരിക്ക് പറയാനുള്ളത്. ഈ കാര്യങ്ങൾ ചെയ്തു തീർക്കാതെ ബസ് വാങ്ങിയാൽ വായ്പാ തിരിച്ചടവിന് പോലും കഴിയില്ലെന്നതാണ് വസ്തുത.

നിലവിൽ 11 കോടിയാണ് ദിവസത്തെ ചെലവ്. കിട്ടുന്നത് എട്ട് കോടിയും. ആറക്കോടിയായിരുന്ന വരുമാനം തച്ചങ്കരി എത്തിയ ശേഷം ക്രമേണ ഉയരുകയായിരുന്നു. സർവ്വീസ് മുടങ്ങാതെ നോക്കിയാണ് ഇത് സാധ്യമാക്കിയത്. സ്വകാര്യ ബസ് സമരം നടന്നപ്പോൾ കെ.എസ്.ആർ.ടി.സിക്ക് വരുമാനം കൂടുതൽ ഉണ്ടായി. എന്നാൽ സ്വകാര്യബസുകൾ ഓടുന്ന റൂട്ടുകളിലെല്ലാം സർവീസ് നടത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് കൂടുതൽ ബസെന്ന വിചിത്ര ന്യായമാണ് മന്ത്രിയും കൂട്ടരും ചർച്ചയാക്കുന്നത്. സമരമില്ലാത്ത കാലത്ത് 1000 ബസുകൾ കൂടി വാങ്ങുന്നതിലൂടെ വരുമാനം കൂടില്ല. രേഖകൾ പ്രകാരം 5735 ഷെഡ്യൂളുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. എന്നാൽ മിക്ക ദിവസങ്ങളിലും അയ്യായിരത്തിനു താഴെ ബസുകളെ നിരത്തിലിറങ്ങുന്നുള്ളു. ഇതിന് കാരണം ഉദ്യോഗസ്ഥ നിസ്സഹകരണമാണ്.

അതിന് കാരണം യൂണിയൻ നേതാക്കളും മറ്റും ബസിലെ ഡ്യൂട്ടിക്ക് പോകാൻ മടിച്ച് ഓഫീസിൽ കുത്തിയിരിക്കുന്നതാണ്. ചീഫ് ഓഫീസിലെ മിക്കവാറും ജീവനക്കാർക്കും ജോലിയില്ല. ബസുകൾ ആവശ്യത്തിന് കെ എസ് ആർ ടി സിയിൽ ഉണ്ട്. ഇത് ഓടിച്ചാൽ തന്നെ ലാഭത്തിലേക്ക് എത്തും. അതിന് ശേഷം പുതിയ ബസ് എന്നതാണ് എംഡിയുടെ നിലപാട്. ഏതായാലും ബ്‌സ് വാങ്ങിയേ മതിയാകൂവെന്ന മന്ത്രിയുടെ നിലപാട് പ്രശ്‌നങ്ങൾ രൂക്ഷമാക്കാനാണ് സാധ്യത.