- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5000 ജീവനക്കാർക്ക് വീടിനടുത്തേക്ക് സ്ഥലം മാറ്റം നൽകിയുള്ള ഉത്തരവിൽ അഹ്ലാദിച്ച് കെ എസ് ആർ ടി സി ജീവനക്കാർ; പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം; ഗതാഗത സെക്രട്ടറി ഒരു വശത്ത് അട്ടിമറി നീക്കം നടത്തുമ്പോഴും ഇക്കുറിയും ശമ്പളം മുടങ്ങാതെ കാത്ത എംഡിയുടെ പുതിയ പരിഷ്കാരത്തിനും കൈയടി; പണിയെടുപ്പിച്ച ശേഷം കൂലി കൊടുത്തും സൗകര്യങ്ങൾ ഒരുക്കിയും ജീവനക്കാരെ കാക്കാൻ തച്ചങ്കരി ശ്രമിക്കുമ്പോൾ ആനവണ്ടിയെ അട്ടിമറിക്കാൻ രംഗത്തുള്ളത് മെയ്യനങ്ങാതെ ജീവിക്കാൻ ശ്രമിക്കുന്ന നേതാക്കൾ മാത്രം
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ടോമിൻ ജെ തച്ചങ്കരിയെ പുറത്താക്കാനുള്ള നീക്കങ്ങളുമായി ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു പരസ്യമായി തന്നെ രംഗത്തുണ്ട്. അപ്പോഴും കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനുള്ള കർശന നടപടികളിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് തച്ചങ്കരി ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇതിനിടെയിലാണ് തച്ചങ്കരിയെ തകർക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ കളികളുമായെത്തിയത്. എസ് ബി ഐ കൺസോർഷ്യത്തിന് ദിവസവും കിട്ടുന്ന തുക തച്ചങ്കരി അറിയാതെ വകമാറ്റാനും ശ്രമിച്ചു. എങ്ങനേയും ശമ്പളം മുടക്കുകയായിരുന്നു ലക്ഷ്യം. ഡീസൽ വില അനുദിനം ഉയരുന്നതും കെ എസ് ആർ ടി സിക്ക് പ്രതിസന്ധിയാണ്. ഇതിനിടെയിലും ഈ മാസത്തെ ശമ്പളവും മാസാവസാനം തന്നെ തച്ചങ്കരി ജീവനക്കാർക്ക് കൊടുത്തു. ഇതിനൊപ്പം ഡ്രൈവർമാർക്കെല്ലാം വീട്ടിന് അടുത്തേക്ക് സ്ഥലം മാറ്റവും. ഇതോടെ ജീവനക്കാർ വീണ്ടും തച്ചങ്കരി പക്ഷത്ത് നിലയുറപ്പിക്കുകയാണ്. യൂണിയനുകളെ തള്ളിപ്പറയാൻ തുടങ്ങുകയാണ് അവർ വീണ്ടും. സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണത്തോടെ കുറച്ച് ജീവനക്കാർക്ക് തച്ചങ്
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്നും ടോമിൻ ജെ തച്ചങ്കരിയെ പുറത്താക്കാനുള്ള നീക്കങ്ങളുമായി ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു പരസ്യമായി തന്നെ രംഗത്തുണ്ട്. അപ്പോഴും കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനുള്ള കർശന നടപടികളിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് തച്ചങ്കരി ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇതിനിടെയിലാണ് തച്ചങ്കരിയെ തകർക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ കളികളുമായെത്തിയത്. എസ് ബി ഐ കൺസോർഷ്യത്തിന് ദിവസവും കിട്ടുന്ന തുക തച്ചങ്കരി അറിയാതെ വകമാറ്റാനും ശ്രമിച്ചു. എങ്ങനേയും ശമ്പളം മുടക്കുകയായിരുന്നു ലക്ഷ്യം. ഡീസൽ വില അനുദിനം ഉയരുന്നതും കെ എസ് ആർ ടി സിക്ക് പ്രതിസന്ധിയാണ്. ഇതിനിടെയിലും ഈ മാസത്തെ ശമ്പളവും മാസാവസാനം തന്നെ തച്ചങ്കരി ജീവനക്കാർക്ക് കൊടുത്തു. ഇതിനൊപ്പം ഡ്രൈവർമാർക്കെല്ലാം വീട്ടിന് അടുത്തേക്ക് സ്ഥലം മാറ്റവും. ഇതോടെ ജീവനക്കാർ വീണ്ടും തച്ചങ്കരി പക്ഷത്ത് നിലയുറപ്പിക്കുകയാണ്. യൂണിയനുകളെ തള്ളിപ്പറയാൻ തുടങ്ങുകയാണ് അവർ വീണ്ടും.
സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണത്തോടെ കുറച്ച് ജീവനക്കാർക്ക് തച്ചങ്കരിയോട് അതൃപ്തി ഉണ്ടായിരുന്നു. ഇത് മറികടക്കാനാണ് വീട്ടിന് അടുത്തുള്ള സ്ഥലം മാറ്റം. എല്ലാവരും ജോലിയെടുത്താൽ കെ എസ് ആർ ടി സി രക്ഷപ്പെടുമെന്നാണ് തച്ചങ്കരി പറയുന്നത്. ഇതിന് വേണ്ടി കൃത്യസമയത്ത് ശമ്പളവും മറ്റും നൽകും. ഈ വർഷം ബോണസും കൊടുത്തു. പ്രതിസന്ധിക്ക് ഇടയിലും പ്രഥമ പരിഗണന ജീവനക്കാർക്കാണ് തച്ചങ്കരി നൽകുന്നത്. അതുകൊണ്ടാണ് ഇത്തവണയും കൃത്യസമയത്ത് ശമ്പളം കൊടുക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞത്. കെഎസ്ആർടിസിയുടെ പണയത്തിലുള്ള 59 ഡിപ്പോകളിലെ മുഴുവൻ വരുമാനവും വായ്പാതിരിച്ചടവിന് ഉപയോഗിക്കണമെന്നു ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ ഉത്തരവ് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. സെക്രട്ടറിയുടെ ഉത്തരവു നടപ്പാക്കരുതെന്നാവശ്യപ്പെട്ടു കെഎസ്ആർടിസി എംഡി: ടോമിൻ തച്ചങ്കരി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കത്തു നൽകുകയും ചെയ്തു.
കെഎസ്ആർടിസിക്ക് 3100 കോടി രൂപയുടെ ദീർഘകാലവായ്പ നൽകിയ കൺസോർഷ്യത്തിനു ദിവസവിഹിതം നൽകുന്നതിനു പുറമെ കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനു (കെടിഡിഎഫ്‌സി) നൽകാനുള്ള കുടിശികയായ 480 കോടി ദിവസവരുമാനത്തിൽ നിന്ന് ഈടാക്കണമെന്ന സർക്കാർ ഉത്തരവിനെതിരെയാണു തച്ചങ്കരി കത്തു നൽകിയത്. 480 കോടി രൂപ തിരിച്ചടയ്ക്കാനില്ലെന്നാണു കെഎസ്ആർടിസിയുടെ നിലപാട്. ഇത്രയും ഡിപ്പോകളിൽ നിന്നുള്ള പണം മുഴുവൻ തിരിച്ചടച്ചാൽ ഡീസൽ അടിക്കാൻ പോലും പണമില്ലാതെ കെഎസ്ആർടിസി സർവീസുകൾ നിർത്തേണ്ടി വരും. ആകെ 93 ഡിപ്പോകളാണ് കെഎസ്ആർടിസിക്കുള്ളത്. 59 ഡിപ്പോകളിലെ ദിവസ വരുമാനം രണ്ടുകോടിയിലേറെ രൂപ വരും. സർക്കാർ ഉത്തരവിനു പിന്നാലെ പണം ഈടാക്കാൻ എസ്‌ബിഐ നടപടി തുടങ്ങിയിരുന്നു. ഇത്തരം അട്ടിമറി നീക്കങ്ങൾക്കിടെയാണ് ഇത്തവണയും കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകിയത്. കെ എസ് ആർ ടി സിയിലേക്കുള്ള വരുമാനം കുറച്ച് തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാനാണ് ഈ നീക്കങ്ങൾ.
ഇതിനിടെയാണ് കെ.എസ്.ആർ.ടി.സി.യിലെ 5000 ഡ്രൈവർ, കണ്ടക്ടർ ജീവനക്കാർക്ക് വീടിനടുത്തുള്ള യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റം നൽകാനുള്ള തീരുമാനം എടുത്തത്. ഇതിനായുള്ള കരടുപട്ടിക പ്രസിദ്ധീകരിച്ചു. സിംഗിൾ ഡ്യൂട്ടി സംവിധാനത്തിന്റെ ഭാഗമായി ജീവനക്കാർ ആഴ്ചയിൽ ആറുദിവസവും ജോലിക്ക് എത്തേണ്ടിവരുന്നുണ്ട്. ഇതിന് സഹായകരമായ ക്രമീകരണമാണ് സ്ഥലംമാറ്റത്തിലൂടെ നടത്തുന്നത്. എന്നാൽ ഇതിനെ പ്രതികാര നടപടിയുടെ ഭാഗമായുള്ള സ്ഥലം മാറ്റായും ചിത്രീകരിക്കാൻ ശ്രമം നടന്നു. ഇതോടെ കൃത്യമായ വിശദീകരണവുമായി കെ എസ് ആർ ടി സി രംഗത്ത് വന്നു. വീട്ടിനടുത്തേക്കുള്ള സ്ഥലം മാറ്റത്തെ ഏവരും സ്വാഗതം ചെയ്യുകയും ചെയ്തു. കെ.എസ്.ആർ.ടി.സി.യുടെ ചരിത്രത്തിലാദ്യമായാണ് ഈ നീക്കം. പൊതുസ്ഥലംമാറ്റ പട്ടികയുടെ മാതൃകയിലാണ് നടപടിക്രമം. ആക്ഷേപങ്ങൾ 10 വരെ സമർപ്പിക്കാം. അതിനുശേഷം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. അച്ചടക്കനടപടി നേരിടുന്നവരെ പട്ടികയിൽ ഒഴിവാക്കിയിട്ടുണ്ട്.
ക്രമക്കേടുകാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ജീവനക്കാർക്ക് നിർദ്ദേശിക്കാം. എല്ലാ യൂണിറ്റുകളിലും നോട്ടീസ് ബോർഡിൽ കരടുപട്ടിക പ്രസിദ്ധീകരിക്കണമെന്ന് തച്ചങ്കരി കർശന നിർദ്ദേശം നൽകി. മാതൃയൂണിറ്റിലേക്ക് മാറ്റംനൽകിയിട്ടുണ്ടെങ്കിലും മറ്റുയൂണിറ്റുകളിലേക്ക് മാറാൻ ആഗ്രഹമുള്ളവർക്ക് വീണ്ടും അപേക്ഷിക്കാം. ജീവനക്കാരുടെ പുനർവിന്യാസത്തിന് മാനേജ്മെന്റ് ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നു. കണ്ടക്ടർമാരിൽ ഭൂരിഭാഗം തെക്കൻ ജില്ലക്കാരും ഡ്രൈവർമാരിൽ ഭൂരിപക്ഷം വടക്കൻ ജില്ലക്കാരുമാണ്. ഇവരെ ഫലപ്രദമായി വിന്യസിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കാലങ്ങളായി തൊഴിലാളിസംഘടനകളാണ് സ്ഥലംമാറ്റം നിയന്ത്രിച്ചിരുന്നത്. യൂണിയൻ ഓഫീസുകളിൽനിന്ന് സ്ഥലംമാറ്റപ്പട്ടിക തയ്യാറാക്കുന്ന സ്ഥിതിക്കാണ് അവസാനമായത്. ഇതും യൂണിയനുകളെ അലോസരപ്പെടുത്തുന്നുണ്ട്. കെ എസ് ആർ ടി സി ഭരണത്തിൽ യൂണിയനുകൾക്ക് ഒരു പങ്കും ഇല്ലെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്തിയാണ് തച്ചങ്കരിയുടെ മുന്നോട്ട് പോക്ക്.
അതിനിടെ ഇടത്-വലത് യൂണിയനുകളുടെ സംയുക്തസമരസമിതി ചൊവ്വാഴ്ച പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ സംഘടനാപ്രതിനിധികളുമായി ഞായറാഴ്ച വീണ്ടും ചർച്ച നടത്തും. എം.ഡി. ടോമിൻ തച്ചങ്കരിയും ചർച്ചയിൽ പങ്കെടുക്കും. ഇത് രണ്ടാംവട്ടമാണ് ചർച്ച നടക്കുന്നത്. പണിമുടക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് കാര്യമാക്കുന്നില്ലെന്നും പ്രഖ്യാപനത്തിൽ മാറ്റമില്ലെന്നും സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയൻ എന്നീ സംഘടനകളാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനമെടുത്തിട്ടുള്ളത്. കെഎസ്ആർടിസി അവശ്യ സർവീസ് ആണെന്നും നടപടിക്രമം പാലിക്കാതെയാണ് തൊഴിലാളി സംഘടനകളുടെ നീക്കമെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പണിമുടക്ക് സ്റ്റേ ചെയ്തത്.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സർവീസ് റദ്ദാക്കൽ അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയൻ സമരസമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംഡി ടോമിൻ തച്ചങ്കരിയുടെ ഭരണപരിഷ്‌കാരങ്ങളിലും ഭരണ-പ്രതിപക്ഷ യൂണിയനുകൾക്ക് കടുത്ത അതൃപ്തിയുണ്ട്. പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി മുൻകൈയെടുത്ത് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും കോടതി വിധി ലംഘിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും തച്ചങ്കരി വ്യക്തമാക്കിയിട്ടുണ്ട്.