- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ മിനിറ്റിലും ഓരോ സാധാരണ ബസ്; രണ്ട് മിനിറ്റിൽ ഓരോ എസി ബസ്; മണ്ഡല-മകരവിളക്ക് കാലത്ത് നിലയ്ക്കൽ-പമ്പ റൂട്ടിൽ കെഎസ്ആർടിസി ഓടിക്കുന്നത് 250 ബസുകൾ; സാദാ യാത്രയ്ക്ക് 40രൂപയും എസിക്ക് 75 രൂപയും നിരക്ക്; ബസ് ഓടിക്കുന്നത് കണ്ടക്ടർമാരില്ലാതെ; ഓൺലൈൻ വഴി ബുക്ക് ചെയ്തു യാത്ര ഉറപ്പാക്കാം; ശബരിമലയ്ക്ക് വേണ്ടി ഒരുങ്ങി കെ എസ് ആർ ടി സിയും
തിരുവനന്തപുരം: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ശബരിമല തീർത്ഥാടനകാലത്ത് പമ്പ - നിലയ്ക്കൽ പാതയിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസിൽ നിന്നും കണ്ടക്ടർമാരെ ഒഴിവാക്കും. നിലയ്ക്കലിൽ നിന്ന് ബസ് എടുത്താൽ പിന്നെ പമ്പയിലേ നിർത്തൂ. ഈ സാഹചര്യത്തിലാണ് കണ്ടക്ടർമാരെ ഒഴിവാക്കുന്നത്. ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ ബസിൽ കയറ്റും. യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുക്കാൻ കഴിയുന്ന കിയോസ്‌കുകളും ഉണ്ടാകും. ക്യു.ആർ. കോഡ് ഉള്ള ടിക്കറ്റ് സംവിധാനമാണ് സജ്ജീകരിക്കുന്നത്. പമ്പയിലും നിലയ്ക്കലിലും 15 ടിക്കറ്റ് കൗണ്ടറുകൾ പുതിയതായി തുടങ്ങും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് എടുക്കാൻ കഴിയുമെന്ന് എം.ഡി. ടോമിൻ തച്ചങ്കരി അറിയിച്ചു. മുൻകൂർ ടിക്കറ്റെടുത്ത് ബസിൽ കയറാം. ഇൻസ്പെക്ടർമാർ ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ കയറ്റി അയയ്ക്കും. ആദ്യ ഇലക്ട്രിക് ബസുകളും പമ്പയിൽ ഓടിത്തുടങ്ങും. പത്ത് ഇലക്ട്രിക് ബസുകളാണ് എത്തിക്കുന്നത്. എ.സി, നോൺ എ.സി. ബസുകൾ രണ്ട് മിനിട്ട് ഇടവിട്ട് തുടർച്ചായി പമ്പ-നിലയ്ക്കൽ പാതയിൽ ഓടിക്കും. എ.സി ബസുക
തിരുവനന്തപുരം: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ശബരിമല തീർത്ഥാടനകാലത്ത് പമ്പ - നിലയ്ക്കൽ പാതയിൽ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസിൽ നിന്നും കണ്ടക്ടർമാരെ ഒഴിവാക്കും. നിലയ്ക്കലിൽ നിന്ന് ബസ് എടുത്താൽ പിന്നെ പമ്പയിലേ നിർത്തൂ. ഈ സാഹചര്യത്തിലാണ് കണ്ടക്ടർമാരെ ഒഴിവാക്കുന്നത്. ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ ബസിൽ കയറ്റും. യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുക്കാൻ കഴിയുന്ന കിയോസ്‌കുകളും ഉണ്ടാകും. ക്യു.ആർ. കോഡ് ഉള്ള ടിക്കറ്റ് സംവിധാനമാണ് സജ്ജീകരിക്കുന്നത്. പമ്പയിലും നിലയ്ക്കലിലും 15 ടിക്കറ്റ് കൗണ്ടറുകൾ പുതിയതായി തുടങ്ങും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി ടിക്കറ്റ് എടുക്കാൻ കഴിയുമെന്ന് എം.ഡി. ടോമിൻ തച്ചങ്കരി അറിയിച്ചു. മുൻകൂർ ടിക്കറ്റെടുത്ത് ബസിൽ കയറാം. ഇൻസ്പെക്ടർമാർ ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ കയറ്റി അയയ്ക്കും.
ആദ്യ ഇലക്ട്രിക് ബസുകളും പമ്പയിൽ ഓടിത്തുടങ്ങും. പത്ത് ഇലക്ട്രിക് ബസുകളാണ് എത്തിക്കുന്നത്. എ.സി, നോൺ എ.സി. ബസുകൾ രണ്ട് മിനിട്ട് ഇടവിട്ട് തുടർച്ചായി പമ്പ-നിലയ്ക്കൽ പാതയിൽ ഓടിക്കും. എ.സി ബസുകൾക്ക് 70 രൂപയാണ് നിരക്ക്. ശബരിമല ബസുകളിൽ ജി.പി.എസ്. സംവിധാനവും ഏർപ്പെടുത്തും. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാൻ പമ്പയിൽ ക്ലോക്ക് റൂമും സജ്ജീകരിക്കും. നിലയ്ക്കലിൽ നിന്നും കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാണ് പമ്പയിലേക്കുള്ളത്. ഈ സാഹചര്യത്തിലാണ് പരീക്ഷണങ്ങൾക്ക് കെ എസ് ആർ ടി സി ശ്രമം നടത്തുന്നത്. പുട്ടപർത്തി ഉൾപ്പെടെയുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് മറ്റു കോർപ്പറേഷനുകൾ ഇതേ മാതൃകയിൽ കണ്ടക്ടറില്ലാത്ത നോൺസ്റ്റോപ്പ് ബസുകൾ ഓടിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവാണ് നഷ്ടമുണ്ടാക്കുന്നത്. ഇതിന് പരിഹാരമൊരുക്കാനാണ് ചെക്കർമാരുടെ സേവനം ഉപയോഗിച്ചുള്ള ബസ് എത്തുന്നത്.
അതായത് ചെക്കിംങ് ഇൻസ്‌പെടർമാരെ മുഴുവൻ ശബരിമലയിലേക്ക് നിയോഗിക്കാനാണ് നീക്കം. പമ്പയിൽ നിന്നും നിലയ്ക്കലിലേക്കുള്ള ബസുകൾക്ക് ഇടയ്ക്ക് സ്റ്റോപ്പില്ല. വഴിയിൽ നിന്നും യാത്രക്കാരെ കയറ്റാറുമില്ല. ടിക്കറ്റ് മുൻകൂട്ടി നൽകുകയാണെങ്കിൽ കണ്ടക്ടറുടെ ആവശ്യമുണ്ടാകില്ല. മണ്ഡല, മകരവിളക്ക് കാലത്തെ ബസ് സർവീസുകൾ പൂർണ്ണമായും ഓൺലൈൻ ടിക്കറ്റ് വിതരണ സംവിധാനത്തിലേക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ട്. പൊലീസിന്റെ വിർച്വൽ ക്യൂ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി.യുടെ ഓൺലൈൻ ടിക്കറ്റ് സംവിധാനവും പ്രവർത്തിക്കുന്നത്. കെ.എസ്.ആർ.ടി.സി. ഓൺലൈൻ ടിക്കറ്റ് എടുക്കുന്നവർക്ക് ദർശനത്തിനുള്ള പൊലീസിന്റെ വിർച്വൽ ടിക്കറ്റും ലഭിക്കും. തിരക്ക് കണക്കിലെടുക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയും. ബസുകളുടെ അറ്റകുറ്റപ്പണിക്കും പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 800 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്.
ബസുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം 29 ന് തുടങ്ങും.യാത്രക്കാർക്കു നേരിട്ട് ടിക്കറ്റെടുക്കാനുള്ള കൗണ്ടറുകളുമുണ്ടാകുമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. ശബരിമല യുവതീപ്രവേശ വിഷയത്തിൽ പ്രതിഷേധമുണ്ടായ സാഹചര്യത്തിൽ തീർത്ഥാടകർക്കൊപ്പം പ്രതിഷേധക്കാർ തമ്പടിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്തുണ്ട്. സന്നിധാനത്ത് 1 ദിവസത്തിനപ്പുറം ആരെയും വിരിവയ്ക്കാൻ അനുവദിക്കേണ്ടെന്നാണ് തീരുമാനം. 1 ദിവസത്തിനപ്പുറം മുറികളും നൽകില്ല.നിലയ്ക്കൽ മുതൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇപ്പോൾ പമ്പ മുതലാണ് ഭക്തരെ നിയന്ത്രിക്കുന്നത്.
ഇതെല്ലാം മനസ്സിലാക്കി ശബരിമലയിൽ ക്രിയാത്മ ഇടപെടലിന് കെ എസ് ആർ ടി സി തയ്യാറെടുക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആർ ടി സിയുടെ ബസിൽ എത്തുന്ന ഭക്തർക്ക് സാധാനങ്ങൾ സൂക്ഷിക്കാൻ ക്ലോക് റൂം കെ എസ് ആർ ടി സി സജ്ജമാക്കും. നിലവിൽ ശബരിമലയിൽ ഒരിടത്തും ക്ലോക് റൂമില്ല. അതുകൊണ്ട് തന്നെ കൊണ്ടു വരുന്ന എല്ലാ സാധനങ്ങളുമായി ഭക്തർ മലകയറുകയാണ് പതിവ്. ഇത് മൂലം ഏറെ ബുദ്ധിമുട്ടുകൾ ഭക്തർക്ക് ഉണ്ടാകാറുണ്ട്. കുട്ടികളുമായെത്തുന്നവരെയാണ് അധിക ലഗേജുമായി മല കയറുക ഏറെ ബാധിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കെ എസ് ആർ ടി സി ഇടപെടലിന് എത്തുന്നത്. ഇത്തവണ പമ്പയിലേക്ക് ഒരു വാഹനവും കടത്തി വിടില്ല. നിലയ്ക്കലിലാണ് ബേസ് ക്യാമ്പ്. അവിടെ നിന്ന് കെ എസ് ആർ ടി സി ബസിലാവണം പമ്പയിലേക്ക് പോകേണ്ടത്. അങ്ങനെ വരുമ്പോൾ പല വസ്തുക്കളും വരുന്ന വാഹനങ്ങളിൽ സൂക്ഷിച്ചിട്ട് പോകേണ്ടിവരും. ഇത് സുരക്ഷിതമാകില്ല. ഇത് മനസ്സിലാക്കിയാണ് കെ എസ് ആർ ടി സിയുടെ ഇടപെടൽ. കെ എസ് ആർ ടി സി ബസ് ടിക്കറ്റുള്ള ആർക്കും ഈ സംവിധാനം ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
ശബരിമലയിൽ എത്തുന്ന ഏവർക്കും ഇത്തവണ കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യേണ്ടിവരും. കാരണം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള 24 കിലോമീറ്റർ കെ എസ് ആർ ടി സി ബസിനെ മാത്രമേ ഭക്തർക്ക് ആശ്രയിക്കാൻ കഴിയൂ. ഈ സാഹചര്യത്തിൽ എല്ലാവർക്കും കെ എസ് ആർ ടി സിയിൽ ടിക്കറ്റ് എടുക്കേണ്ടി വരും. ഈ ടിക്കറ്റുപയോഗിച്ച് ക്ലോക് റൂം ആർക്കും ഉപയോഗിക്കാനാകും. പമ്പയിലും നിലയ്ക്കലിലും ക്ലോക്ക് റൂം കെ എസ് ആർ ടി സി സജ്ജമാകും. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമേ ഭക്തരെ കൊണ്ടു പോകാൻ കഴിയൂ. അവിടെ നിന്നും ഇരുമുടികെട്ടുമായി മാത്രം സന്നിധാനത്തേക്ക് പോകാനും ഭക്തരുടെ മറ്റ് ലഗേജുകൾ പ്രസ്തുത ക്ലോക്ക് റൂമുകളിൽ ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കുവാനും ഈ ക്ലോക്ക് റൂം ഉപകരിക്കുന്നതാണെന്ന് കെ എസ് ആർ ടി സി സിഎംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. ഓരോ ബാഗ് സൂക്ഷിക്കാനും 24 മണിക്കൂറിന് നിശ്ചിത തുക ഈടാക്കും. അതിന് ശേഷം വരുന്ന ഓരോ ദിവസത്തിനും അധിക തുക നൽകേണ്ടി വരും.
ചരിത്രത്തിൽ ആദ്യമായി കെ എസ് ആർ ടി സി ഒരുക്കുന്ന ഈ സംവിധാനം ഭക്തർക്ക് ആയാസരഹിതമായി മലകയറുന്നതിനും പുണ്യ ദർശനത്തിനും സഹായകരമാകും എന്ന് കോർപ്പറേഷൻ വിശ്വസിക്കുന്നതായി കെ എസ് ആർ ടി സി എം ഡി തച്ചങ്കരി അറിയിച്ചു.