- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയെ പൂർണമായും കയ്യൊഴിയാൻ സർക്കാർ; സമരം പാടില്ലെന്ന ഉറപ്പ് ലംഘിച്ചു സമരത്തിന് ഇറങ്ങിയതോടെ ശമ്പളം വീണ്ടും വൈകും; കെഎസ്ആർടിസി ശമ്പളത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി; 100 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണ് കെഎസ്ആർടിസിയെന്നും ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസിയെ പൂർണായും കയ്യൊഴിയാൻ സംസ്ഥാന സർക്കാർ. ശമ്പളക്കാര്യത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കാ. സമരത്തിന് പോകരുതെന്ന വ്യവസ്ഥയിലാണ് പത്താം തീയതി ശമ്പളം നൽകാമെന്ന് സർക്കാർ പറഞ്ഞത്. എന്നാൽ അഞ്ചാം തീയതി സമരം നടത്തിയതോടെ സർക്കാരിന്റെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി എന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ വാക്ക് വിശ്വാസത്തിലെടുക്കാത്ത സാഹചര്യത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. ഇനി സമരക്കാരും മാനേജ്മെന്റും തീരുമാനിക്കട്ടെ. സർക്കാരിന്റെ കീഴിലുള്ള 100 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നു മാത്രമാണ് കെഎസ്ആർടിസിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ഏപ്രിൽ മാസത്തെ ശമ്പളം ലഭിച്ചേക്കില്ലെന്നാണ് സൂചന. സർക്കാർ പതിവായി നൽകുന്ന മുപ്പത് കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്.
ഇന്ന് അർദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കൾ പറയുന്നത്. കൂലി കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ