- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ മൂക്ക് അടിച്ചുപൊട്ടിച്ച് അക്രമിസംഘം; മർദനത്തിൽ കലാശിച്ചത് വിവാഹസംഘം സന്ദർശിച്ച വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം; പ്രായം ചെന്ന ഡ്രൈവറെ കാരുണ്യമില്ലാതെ പൊതിരെ തല്ലിയത് കൗമാരം വിട്ടുമാറാത്ത ചെറുപ്പക്കാരൻ; ചോരതുപ്പിയ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിൽ: ആക്രമണ ദൃശ്യങ്ങൾ മറുനാടന്
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് ഡ്രൈവറെ ബസ് തടഞ്ഞു നിർത്തി മർദ്ദിച്ചു. പാലക്കാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർക്കാണ് മർദ്ദനമേറ്റത്. ഒരു സംഘം ആളുകൾ ചേർന്നെത്തി ബസ് തടഞ്ഞു നിർത്തിയശേഷ ഒരു യുവാവ് ഡ്രൈവിങ് സീറ്റിൽ കയറിയാണ് ഡ്രൈവറെ മർദ്ദിച്ചത്. ഡ്രൈവറെ ആക്രമി സംഘം മർദ്ദിക്കുന്ന ദൃശ്യങ്ങൾ മറുനാടൻ മലയാളിക്കും ലഭിച്ചു. പാലക്കാട് മുണ്ടൂരിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്. ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. മറ്റൊരു വാഹനത്തിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടർ മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും ആക്രമികൾ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്രൈവർ അബൂബക്കറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചോരതുപ്പിയ ഡ്രൈവറെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു കൗമാരക്കാരനാണ് ഡ്രൈവറെ മർദ്ദിക്കുന്നത്. പ്രായം ചെന്ന ഡ്രൈവറാണെന്ന് പോലും വകവെക്കാതെയാണ് കൗമാ
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് ഡ്രൈവറെ ബസ് തടഞ്ഞു നിർത്തി മർദ്ദിച്ചു. പാലക്കാട്-കോഴിക്കോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർക്കാണ് മർദ്ദനമേറ്റത്. ഒരു സംഘം ആളുകൾ ചേർന്നെത്തി ബസ് തടഞ്ഞു നിർത്തിയശേഷ ഒരു യുവാവ് ഡ്രൈവിങ് സീറ്റിൽ കയറിയാണ് ഡ്രൈവറെ മർദ്ദിച്ചത്. ഡ്രൈവറെ ആക്രമി സംഘം മർദ്ദിക്കുന്ന ദൃശ്യങ്ങൾ മറുനാടൻ മലയാളിക്കും ലഭിച്ചു.
പാലക്കാട് മുണ്ടൂരിന് സമീപത്തു വച്ചാണ് ആക്രമണം നടന്നത്. ബസ് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. മറ്റൊരു വാഹനത്തിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടർ മർദ്ദനം തടയാൻ ശ്രമിച്ചെങ്കിലും ആക്രമികൾ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിൽ ഡ്രൈവർ അബൂബക്കറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചോരതുപ്പിയ ഡ്രൈവറെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു കൗമാരക്കാരനാണ് ഡ്രൈവറെ മർദ്ദിക്കുന്നത്. പ്രായം ചെന്ന ഡ്രൈവറാണെന്ന് പോലും വകവെക്കാതെയാണ് കൗമാരം വിട്ടുമാറാത്ത പയ്യൻ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുന്നത്. ഡ്രൈവിങ് സീറ്റിൽ ഇരുന്ന അബൂബക്കറിന് പ്രതിരോധിക്കാൻ പോകും കഴിയും മുമ്പ് ആക്രമണം കഴിഞ്ഞിരുന്നു. തുടർന്ന് മൂക്കിൽ നിന്നും വായിൽ നിന്നും ചോര ചീറ്റിയൊലിക്കുന്നതും കാണാം.
വിവാഹ സംഘം സഞ്ചരിച്ച വാഹനത്തിനെ കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. ഡ്രൈവറെ മർദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി എ ഹേമചന്ദ്രൻ പാലക്കാട് എസ്‌പിക്ക് നിർദ്ദേശം നൽകി. യുവാക്കളുടെ സംഘ മദ്യലഹരിയിലായിരുന്നു എന്ന് സംശയിക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൂന്ന പേരാണ് അക്രമിച്ചതെന്നാണ് അബൂബക്കർ പറഞ്ഞത്.
മലപ്പുറം ഡിപ്പോയിലുള്ള വാഹനത്തിലെ ഡ്രൈവർക്ക് നേരെയാണ് ആക്രമണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും വ്യക്തമാക്കി. ഭരണകക്ഷി യൂണിയൻ കെഎസ്ആർടിഇഎയുടെ അംഗമാണ് അബൂബക്കർ. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ അതിവേഗം പ്രചരിച്ചതോടെ ക്രൂരതക്കെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.