- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകാൻ മന്ത്രിയുടെ പുതിയ ആശയം; സംസ്ഥാനമൊട്ടാകെ മാതൃകാ ഡിപ്പോകൾ, വരുമാനം കൂട്ടാൻ സർവീസ് മുടങ്ങുന്നത് ഒഴിവാക്കും: ബ്രേക്ക് ഡൗൺ ഉണ്ടായാൽ റിസർവ് ബസ്
പത്തനംതിട്ട: മരണക്കിടക്കിയിൽ കിടക്കുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ വകുപ്പുമന്ത്രി നൂതന ആശയങ്ങളുമായി രംഗത്ത്. പറയുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് മന്ത്രിയുടെ മനസിലുള്ളത്. പക്ഷേ, ഉദ്ദേശിച്ചതു പോലെ പദ്ധതി നടപ്പായാൽ കെ.എസ്.ആർ.ടി.സി എന്ന വെള്ളാന ചരിത്രത്തിലാദ്യമായി ലാഭത്തിലേക്ക് ഇരമ്പിക്കയറും. സംസ്ഥാനമൊട്ടാകെ കെ.എസ്.ആർ.ടി.സിയുടെ മാതൃകാ ഡിപ്പോ എന്ന പദ്ധതിയാണ് മന്ത്രി ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. പണമെറിഞ്ഞ് പണം വാരുക എന്ന നയമാണ് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുത്ത ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഇന്നലെ തുടങ്ങി. തെരഞ്ഞെടുക്കപ്പെടുന്ന ഡിപ്പോകളിലെ മുഴുവൻ സർവീസും അയയ്ക്കുക, കട്ടപ്പുറത്ത് ഒരു ബസും ഇല്ലാതിരിക്കുക, സ്‌പെയർ പാർട്‌സും ജീവനക്കാരും ആവശ്യത്തിന് എത്തിക്കുക, വഴിയിൽ കിടക്കുന്ന ബസുകൾക്ക് റിസർവ് ഏർപ്പെടുത്തുക, ഇതിനായി ഒരു ഡിപ്പോയിൽ അഞ്ച് ബസുകൾ അധികമായി നൽകുക എന്നിങ്ങനെ ഒരു ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോഴുള്ളതിന്റെ ഇ
പത്തനംതിട്ട: മരണക്കിടക്കിയിൽ കിടക്കുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ വകുപ്പുമന്ത്രി നൂതന ആശയങ്ങളുമായി രംഗത്ത്. പറയുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് മന്ത്രിയുടെ മനസിലുള്ളത്. പക്ഷേ, ഉദ്ദേശിച്ചതു പോലെ പദ്ധതി നടപ്പായാൽ കെ.എസ്.ആർ.ടി.സി എന്ന വെള്ളാന ചരിത്രത്തിലാദ്യമായി ലാഭത്തിലേക്ക് ഇരമ്പിക്കയറും.
സംസ്ഥാനമൊട്ടാകെ കെ.എസ്.ആർ.ടി.സിയുടെ മാതൃകാ ഡിപ്പോ എന്ന പദ്ധതിയാണ് മന്ത്രി ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. പണമെറിഞ്ഞ് പണം വാരുക എന്ന നയമാണ് നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുത്ത ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഇന്നലെ തുടങ്ങി. തെരഞ്ഞെടുക്കപ്പെടുന്ന ഡിപ്പോകളിലെ മുഴുവൻ സർവീസും അയയ്ക്കുക, കട്ടപ്പുറത്ത് ഒരു ബസും ഇല്ലാതിരിക്കുക, സ്‌പെയർ പാർട്‌സും ജീവനക്കാരും ആവശ്യത്തിന് എത്തിക്കുക, വഴിയിൽ കിടക്കുന്ന ബസുകൾക്ക് റിസർവ് ഏർപ്പെടുത്തുക, ഇതിനായി ഒരു ഡിപ്പോയിൽ അഞ്ച് ബസുകൾ അധികമായി നൽകുക എന്നിങ്ങനെ ഒരു ഡിപ്പോയുടെ പ്രതിദിന വരുമാനം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുകയാണ് ലക്ഷ്യം.
പത്തനംതിട്ടയിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. 88 ബസുകളാണ് ഈ ഡിപ്പോയിലുള്ളത്. ഇതിൽ എട്ടെണ്ണം ലോ ഫ്‌ളോർ ബസുകളാണ്. നിലവിൽ 60-65 സർവീസുകൾ മാത്രമാണ് പ്രതിദിനം നടത്തുന്നത്. ഇന്നു മുതൽ അത് 70 ആക്കി വർധിപ്പിക്കും. അടുത്തമാസം ഒന്ന് ആകുമ്പോഴേക്കും 88 ബസുകളും സർവീസിന് ഉണ്ടാകും. നിലവിൽ പ്രതിദിന വരുമാനം 6.50 ലക്ഷമാണ്. മുഴുവൻ ബസുകളും നിരത്തിൽ ഇറങ്ങുന്നതോടെ ഇത് 11.50 ലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. ഈ പരീക്ഷണം വിജയിച്ചാൽ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കണ്ടെത്തും. ബസുകളും വാങ്ങും.
സ്‌പെയർ പാർട്‌സ് ക്ഷാമവും പരിഹരിക്കും. ഇതിനെല്ലാം അധികപണം വേണ്ടി വരും. സർക്കാർ സഹായത്തോടെ പണം കണ്ടെത്താനാണ് നീക്കം. ഈ പദ്ധതി വിജയിച്ചാൽ വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രനും ഇടതു സർക്കാരിനും അഭിമാനിക്കാവുന്ന നേട്ടമാകും. തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.