- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി കാർത്തികേയന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കെഎസ്ആർടിയുടെ പ്രത്യേക ബസിൽ; ജനകീയ നേതാവിനെ അവസാനവട്ടം കാണാൻ ആയിരങ്ങൾ
തിരുവനന്തപുരം: തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ അവസാനവട്ടം ഒരു നോക്ക് കാണാനുള്ള തയ്യാറെടുപ്പിലാണ് അരുവിക്കര നിയോജക മണ്ഡലത്തിലെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും. തിരുവനന്തപുരം നഗരത്തിന് പുറമേ ആര്യനാട്ടെ ഹൈസ്‌ക്കൂളിനും നാളെ സപീക്കർ ജി കാർത്തികേയന്റെ ഭൗതികദേഹം പൊതു ദർശനത്തിന് വെക്കും. ഇവിടേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്
തിരുവനന്തപുരം: തങ്ങളുടെ പ്രിയങ്കരനായ നേതാവിനെ അവസാനവട്ടം ഒരു നോക്ക് കാണാനുള്ള തയ്യാറെടുപ്പിലാണ് അരുവിക്കര നിയോജക മണ്ഡലത്തിലെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും. തിരുവനന്തപുരം നഗരത്തിന് പുറമേ ആര്യനാട്ടെ ഹൈസ്‌ക്കൂളിനും നാളെ സപീക്കർ ജി കാർത്തികേയന്റെ ഭൗതികദേഹം പൊതു ദർശനത്തിന് വെക്കും. ഇവിടേക്ക് വിലാപയാത്രയായി മൃതദേഹം എത്തിക്കാനുള്ള ഒരുക്കങ്ങളും തയ്യാറായി കഴിഞ്ഞു. ജനങ്ങളുടെ നേതാവായിരുന്ന സ്പീക്കർ ജി കാർത്തികേയന്റെ അവസാന വിലാപയാത്ര ഒരുക്കിയിരിക്കുന്നതും കെഎസ്ആർടിസിയിലാണ്. തിരുവനന്തപുരത്ത് ഇന്ന് വൈകീട്ട് 5.40തോടെ എത്തിച്ച മൃതദേഹം പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിയിൽ വിലാപയാത്രയായി അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചു. ഇന്ന് മുഴുവൻ മൃതദേഹം വീട്ടിൽ സൂക്ഷിക്കും.
നളെ ജി കാർത്തികേയന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടു നാളെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന വിലാപയാത്രയിൽ മൃതദേഹം വഹിക്കുന്നത് കെഎസ്ആർടിസുടെ പ്രത്യേകം തയ്യാറാക്കിയ ബസിലാണ് വിലാപയാത്ര നടക്കുക. ഇന്ന് ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം നാളെയാണ് കെപിസിസി ഓഫീസിലും നിയമസഭയുടെ ദർബാർ ഹാളിലും ആര്യനാട് ഹൈസ്‌ക്കൂളിലും പൊതുദർശനത്തിന് വെക്കും. ഇതിന് ശേഷം വൈകീട്ട് വിലാപയാത്രയായി കൊണ്ടുവന്ന് ശാന്തികവാടത്തിൽ സംസ്‌ക്കരിക്കും.
സാധാരണക്കാർക്കൊപ്പം ജീവിച്ച സ്പീക്കർ ജി കാർത്തികേയന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയും ജനകീയ വാഹനത്തിലാണ്. മുന്മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മരിക്കുമ്പോൾ വിലാപയാത്രയായി കൊണ്ടുപോകാനായി കെഎസ്ആർടിസി പ്രത്യേകം തയ്യാറാക്കിയ ബസാണ് ഇത്. മുമ്പ് മുൻ മുഖ്യമന്ത്രി കെ കരുണാകരൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വിലാപയാത്ര തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയായിരുന്നു. അന്ന് പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിയുടെ ബസാണ് ഇപ്പോൾ സ്പീക്കർ ജി കാർത്തികേയന്റെ വിലാപയാത്രയ്ക്കായും ഉപയോഗിക്കുന്നത്.
സ്പീക്കറായിരുന്ന വേളയിൽ ചക്രശ്വാസം വലിക്കുന്ന കെഎസ്ആർടിയെ രക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിവേദനങ്ങൾ അദ്ദേഹത്തിന് മുന്നിൽ ലഭിച്ചിരുന്നു. കെഎസ്ആർടിസിയെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന പക്ഷക്കാരനായിരുന്നു ജി കാർത്തികേയൻ. കെഎസ്ആർടി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമന്ന് ആദ്ദേഹം സഭയ്ക്ക് അകത്തും പുറത്തും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇങ്ങനെ കെഎസ്ആർടിസിയെ രക്ഷിക്കണമെന്ന കാഴ്‌ച്ചപ്പാടുണ്ടായിരുന്ന സ്പീക്കർക്ക് ഉചിതമായ വിലാപയാത്ര നൽകാനാണ് തീരുമാനം.
രണ്ട് വർഷം മുമ്പാണ് പിൻഭാഗവും തുറന്ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകാൻ പറ്റുന്ന വിധത്തിലുള്ള വാഹനം കെഎസ്ആർടിസി നിർമ്മിച്ചത്. പാപ്പനംകോട്ടെ കെഎസ്ആർടിസിയുടെ പ്രധാന വർക്ക് ഷോപ്പിൽ നിർമ്മിച്ച ബസാണ് സ്പീക്കർ ജി കാർത്തികേയന്റെ വിലാപയാത്രയ്ക്കായും ഉപയോഗിക്കുന്നത്. സ്പീക്കർക്ക് ഉചിതമായ യാത്രയയപ്പ് നൽകാനായി ഒരുക്കങ്ങൾ തയ്യാറാക്കി കഴിഞ്ഞു. അരുവിക്കരകാരുടെ പ്രിയങ്കരനായിരുന്ന എംഎൽഎ വിടവാങ്ങുമ്പോൾ അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ എത്തുമെന്ന കാര്യം ഉറപ്പാണ്. മണ്ഡലത്തെ ഏറെക്കാലം പ്രതിനിധീകരിച്ച ജി കാർത്തികേയൻ മണ്ഡലത്തിൽ സജീവമാകുന്നതിന് വേണ്ടി സ്പീക്കർ സ്ഥാനം ഒഴിവാക്കാനും തുനിഞ്ഞിരുന്നു.