തിരുവനന്തപുരം: കെഎസ്ആർടിസി നന്നാകുമെന്ന് സ്വപ്‌നം കണ്ടവർക്കൊക്കെ തിരിച്ചടി. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങൾക്കെതിരെ ശക്തമായ എതിർപ്പുമായി യൂണിയനുകളും രംഗത്ത് വന്നതോടെയാണ് കെഎസ്ആർടിസി വീണ്ടും രക്ഷപ്പെട്ടേക്കുമെന്ന മോഹത്തിന് മേൽ കരിനിഴൽ വീണിരിക്കുന്നത്. കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഒക്ടോബർ രണ്ടുമുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.

സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അനുവദിക്കില്ല. പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകൾ സമരത്തിനിറങ്ങുന്നത്. ഇന്നലെ ഇവർ ഈ ആവശ്യവുമായി ഇന്നലെ എംഡി ടോമിൻ തച്ചങ്കരിയുമായി നടത്തിയ ചർച്ച നടത്തിയിരുന്നു. എന്നാൽ സർക്കാർ പ്രത്യേക ഫണ്ട് അുവദിക്കാതെ ഇത് രണ്ടും നടക്കില്ലെന്ന് ടോമിൻ തച്ചങ്കരി യൂണിയനുകളോട് തീർത്തു പറയുകയാ.യിരുന്നു. ചർച്ചയിൽ തീരുമാനമൊന്നുമുണ്ടാവാതെ അലസി പിരിഞ്ഞതോടെയാണ് യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷൻ സംഘടനകൾ ഒന്നിച്ചാണ് സമര നോട്ടിസ് നൽകിയത്. അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കാരം പിൻവലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിവയാണു മറ്റു പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് എംഡി ചർച്ച നടത്തിയത്. ചർച്ചയ്ക്കു മുൻപു തന്നെ യൂണിയനുകൾ നോട്ടിസ് നൽകി.

സർക്കാരിൽ നിന്നു സാമ്പത്തികസഹായം ലഭിക്കാതെ താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന നിലപാടിൽ തച്ചങ്കരി ഉറച്ചുനിന്നു. തന്റെ തീരുമാനവുമായി മുന്നോട്ട് പോകാൻ തന്നെയാണ് എംഡിയായ തച്ചങ്കരിയുടെ തീരുമാനം. അതേസമയം കെഎസ്ആർടിസിയുടെ അപേക്ഷ ധനവകുപ്പ് തള്ളി. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഇക്കാര്യം ഉന്നയിക്കാമെന്നു ഗതാഗതമന്ത്രി അറിയിച്ചിരിക്കുന്നത്.

സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏർപ്പെടുത്തിനയിതെനിതെര ജീവനക്കാരിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഹൈക്കോടതി വിധിയുടെയും പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിന്റയും അടിസ്ഥാനത്തിലാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയത്. പുതിയ രീതിയിൽ ജീവനക്കാർക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലിക പ്രതിഭാസം മാത്രമാണ്.

വിദൂര ഡിപ്പോകളിൽ ജോലിനോക്കുന്ന ജീവനക്കാർക്ക് സ്വന്തം വീടിനടുത്തുള്ള ഡിപ്പോകളിലേയ്ക്ക് സ്ഥലംമാറ്റം നൽകാമെന്ന വാഗ്ദാനവും ടോമിൻ തച്ചങ്കരി ജീവനക്കാർക്ക് എഴുതിയ തുറന്ന കത്തിൽ വാഗ്ദാനം ചെയ്തിരുന്നു എന്നാൽ ദിവസവും മണിക്കൂറുകളോളം ജോലി നോക്കേണ്ടി വരുന്ന സമ്പ്രദായത്തിനെതിരെ ജവനക്കാർ ഒറ്റക്കെട്ടായി യൂണിയനുകൾക്ക് കീഴിൽ നിൽക്കുകയാണ്.