- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം വിജയിപ്പിക്കാൻ കെഎസ്ആർടിസി ബസുകൾക്ക് അള്ള് വച്ച് ജീവനക്കാർ; സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു; അള്ള് വയ്ക്കാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്ന് സംഘടാനാ നേതാക്കൾ
തിരുവനന്തപുരം: ഡ്യൂട്ടി സമ്പ്രദായത്തിൽ മാറ്റംവരുത്തിയ മാനേജ്മെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ നടത്തുന്ന സമരം വിജയിപ്പിക്കാൻ ബസുകൾ കേടാക്കുന്നതായി സംശയം. അള്ളുവച്ചാണ് വാഹനങ്ങൾ കേടാക്കുന്നതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബസുകൾ കേടാക്കുന്നതിന് പിന്നിൽ സമരക്കാരാണെന്നാണ് സൂചന. പണിമുടക്കിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കാതെ നിരവധി സർവീസുകളാണ് മുടങ്ങിയത്. വലിയ കുഴപ്പങ്ങളില്ലാത്ത ബസുകൾ നിരത്തിലിറക്കി പരമാവധി സർവസുകൾ നടത്താൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഈ നീക്കം പൊളിക്കുന്നതിന്റെ ഭാഗമായാണ് ബസുകൾ കേടാക്കുന്നതെന്നാണ് സംശയം. അതേസമയം ബസുകൾ കേടാക്കാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്നും അത്തരത്തിൽ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും സംഘടനാ നേതാക്കൾ പറയുന്നത്. രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിൾ ഡ്യൂട്ടി കൊണ്ടുവരാൻ കെഎസ്ആർ
തിരുവനന്തപുരം: ഡ്യൂട്ടി സമ്പ്രദായത്തിൽ മാറ്റംവരുത്തിയ മാനേജ്മെന്റ് തീരുമാനത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ നടത്തുന്ന സമരം വിജയിപ്പിക്കാൻ ബസുകൾ കേടാക്കുന്നതായി സംശയം. അള്ളുവച്ചാണ് വാഹനങ്ങൾ കേടാക്കുന്നതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബസുകൾ കേടാക്കുന്നതിന് പിന്നിൽ സമരക്കാരാണെന്നാണ് സൂചന.
പണിമുടക്കിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കാതെ നിരവധി സർവീസുകളാണ് മുടങ്ങിയത്. വലിയ കുഴപ്പങ്ങളില്ലാത്ത ബസുകൾ നിരത്തിലിറക്കി പരമാവധി സർവസുകൾ നടത്താൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ഈ നീക്കം പൊളിക്കുന്നതിന്റെ ഭാഗമായാണ് ബസുകൾ കേടാക്കുന്നതെന്നാണ് സംശയം.
അതേസമയം ബസുകൾ കേടാക്കാൻ ആർക്കും നിർദ്ദേശം നൽകിയിട്ടില്ലെന്നും അത്തരത്തിൽ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും സംഘടനാ നേതാക്കൾ പറയുന്നത്.
രാത്രിസമയം കൂടുതൽ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിൾ ഡ്യൂട്ടി കൊണ്ടുവരാൻ കെഎസ്ആർടിസി മാനേജ്മെന്റ് തീരുമാനിച്ചത്. എന്നാൽ, ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കൽ ജീവനക്കാരുടെ നിലപാട്. സമരത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് പ്രതിസന്ധിക്കിടെ കെഎസ്ആർടിസിയിക്കുണ്ടായിരിക്കുന്നത്.