- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ഇനി റെഡ്ബസിലും; മെയ് 21 മുതൽ റെഡ്ബസ് വഴി ടിക്കറ്റുകൾ ലഭ്യമാകും; കോർപ്പറേഷന്റെ നിലവിലെ വെബ്സൈറ്റ് വഴിയുള്ള ബുക്കിങ് സംവിധാനവും തുടരും; ദ്വീർഘദൂര ബസ് സർവീസുകളിൽ സീറ്റുകൾ കാലികാതിരിക്കാൻ നവീകരണ പദ്ധതിയുമായി എം ഡി ടോമിൻ തച്ചങ്കരി; ഓൺലൈൻ റിസർവേഷന് 20 രൂപ ഫീസായി ഈടാക്കുമ്പോഴും കോർപ്പറേഷന് തുച്ഛമായ തുക ലഭിക്കുന്ന അവസ്ഥ ഒഴിവാക്കാനും നടപടി
തിരുവനന്തപുരം: കെഎസ്ആർടിസി നവീകരണ പദ്ധതിയുടെ ഭാഗമായി ഒരു പരിഷ്‌ക്കരണം കൂടി ഏർപ്പെടുത്തി എംഡി ടോമിൻ തച്ചങ്കരി. കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ നിലവിൽ ബുക്ക് ചെയ്തിരുന്ന അവസ്ഥ പരിഷ്‌ക്കരിച്ചു കൊണ്ടാണ് നഷ്ടത്തിലോടുന്ന ആനവണ്ടിയെ കരകയറ്റാൻ വേണ്ടി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ഇനി മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിങ് സേവനദാതാക്കളായ റെഡ് ബസിലും(redbsu) ലഭ്യമാകും. ഇത് സംബന്ധിച്ച കോർപ്പറേഷനും റെഡ് ബസും തമ്മിൽ കരാറായി. മെയ് 21 മുതൽ കെഎസ്ആർടിസി ടിക്കറ്റുകൾ റെഡ് ബസിൽ ലഭ്യമായി തുടങ്ങും. കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കെഎസ്ആർടിസിയുടെ സേവനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്് വേണ്ടിയാണ് റെഡ്ബസുമായി കൈകോർക്കുന്നത്. ഇതിനോടകം 20 സംസ്ഥാനങ്ങലിലെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിങ്ങുകൾ റെഡ്ബസുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്. റെഡ്ബസിന് പുറമേ കെഎസ്ആർടിസിയുടെ നിലവിലെ വെബ്‌സൈറ്റ് (www.ksrtconline.com) വഴിയും ബുക്കു ചെയ
തിരുവനന്തപുരം: കെഎസ്ആർടിസി നവീകരണ പദ്ധതിയുടെ ഭാഗമായി ഒരു പരിഷ്‌ക്കരണം കൂടി ഏർപ്പെടുത്തി എംഡി ടോമിൻ തച്ചങ്കരി. കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ നിലവിൽ ബുക്ക് ചെയ്തിരുന്ന അവസ്ഥ പരിഷ്‌ക്കരിച്ചു കൊണ്ടാണ് നഷ്ടത്തിലോടുന്ന ആനവണ്ടിയെ കരകയറ്റാൻ വേണ്ടി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ഇനി മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ യാത്രാ ടിക്കറ്റ് ബുക്കിങ് സേവനദാതാക്കളായ റെഡ് ബസിലും(redbsu) ലഭ്യമാകും. ഇത് സംബന്ധിച്ച കോർപ്പറേഷനും റെഡ് ബസും തമ്മിൽ കരാറായി.
മെയ് 21 മുതൽ കെഎസ്ആർടിസി ടിക്കറ്റുകൾ റെഡ് ബസിൽ ലഭ്യമായി തുടങ്ങും. കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കെഎസ്ആർടിസിയുടെ സേവനം കൂടുതൽ വ്യാപിപ്പിക്കുന്നതിന്് വേണ്ടിയാണ് റെഡ്ബസുമായി കൈകോർക്കുന്നത്. ഇതിനോടകം 20 സംസ്ഥാനങ്ങലിലെ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അണ്ടർടേക്കിങ്ങുകൾ റെഡ്ബസുമായി കൈകോർത്ത് പ്രവർത്തിക്കുന്നുണ്ട്. റെഡ്ബസിന് പുറമേ കെഎസ്ആർടിസിയുടെ നിലവിലെ വെബ്‌സൈറ്റ് (www.ksrtconline.com) വഴിയും ബുക്കു ചെയ്യാനുള്ള അവസരം ലഭ്യമാകുന്നതാണ്.
റെഡ്ബസുമായി കരാറിൽ ഏർപ്പെടുന്നത് വഴി 'makemy trip', 'goibibo' സൈറ്റുകൾ വഴിയും ഇനി കെഎസ്ആർടിസി ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാൻ കഴിയുന്നതാണ്. യാത്രക്കാർക്ക് ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
റെഡ് ബസുമായി കരാറിൽ ഏർപ്പെടുമ്പോൾ മുൻകൂറായി അവർക്ക് റീച്ചാർജ്ജ് വൗച്ചർ നൽകുന്നത് വഴി കെഎസ്ആർടിസിക്ക് പണം സ്വരൂപിക്കാൻ സാധിക്കും. റെഡബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് 4.5 ശതമാനം സർവീസ് ചാർജ്ജ് ഈടാക്കും. നിലവിൽ കെഎസ്ആർടിസി ഓൺലൈൻ വഴി ബുക്ക് ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് 20 രൂപ സർവീസ് ചാർജ്ജ് ഈടാക്കുന്നുണ്ട്. എന്നാൽ, ഇതിൽ 5.50 രൂപ മാത്രമാണ് മറ്റു തുക വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്ത കെൽട്രോണിനാണ് ലഭിക്കുന്ന്. കെട്രോൺട്രോണിൽ നിന്നും ഊരാളുങ്കൽ സൊസൈറ്റി ഉപകരാർ എടുക്കുകയും റേഡിയന്റ് എന്ന കമ്പനിയെ ഏൽപ്പിക്കുകുമാണ് ചെയ്തിരിക്കുന്നത്. ഓൺലൈൻ ബുക്കിങ് വ്യാപകമായതോടെ കെൽട്രോണുമായുള്ള കരാർ കോർപ്പറേഷന് വലിയ നഷ്ടമാണ് സമ്മാനിച്ചിരുന്നത്.
കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സഹായകമാകുമെന്ന രീതിയിൽ തുടങ്ങിയതാണ് ഓൺലൈൻ റിസർവേഷൻ. എന്നാൽ ഇതിന്റെ മൊത്തം ഗുണം കെഎസ്ആർടിസിക്ക് ലഭിക്കുന്നില്ലെന്നതാണ് സത്യം. ദീർഘദൂര യാത്രക്കായി റിസർവേഷൻ നടത്തുന്നതിൽ നിന്നും 20 രൂപ
റിസർവേഷൻ ഫീസായി ഈടാക്കുമ്പോൾ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. വെറും 5 രൂപ 50 പൈസ മാത്രമാണ്. ബാക്കി തുക ലഭിക്കുന്നത് ഓൺലൈൻ റിസർവേഷൻ നടത്തുന്ന ഏജൻസിക്കാണ്. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഓൺലൈൻ റിസർവേഷൻ ചുമതല നൽകിയത്.
എന്തുകൊണ്ട് സ്വന്തം നിലയ്ക്ക് വെബ്സൈറ്റ് തുടങ്ങിക്കൂടെന്ന സംശയം കെഎസ്ആർടിസിയിലെ പലരും അന്ന് തന്നെ ഉന്നയിച്ചിരുന്നു. പൊതുമേഖല സ്ഥാപനമെന്ന ന്യായം പറഞ്ഞാണ് കെൽട്രോണിന് കരാർ നൽകിയത്. പിന്നീട് അവർ അത് മറ്റൊരു ഏജൻസിക്ക് നൽകുകയായിരുന്നു. ഓൺലൈൻ റിസർവ്വേന്റെ വെബ്സൈറ്റാകട്ടെ പല ദിവസങ്ങളിലും പണിമുടക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. ഇതിലും വേണ്ടത്ര ലാഭമുണ്ടാക്കാനുള്ള സാധ്യത ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റ് യാത്രാ ടിക്കറ്റ് ബുക്കിങ് ഏജൻസികളുമായി കോർപ്പറേഷൻ കൈകോർക്കുന്നത്.
റെഡ്ബസ് വഴി ബുക്കിങ് നടത്തുന്നത് ഭാവിയിൽ കെഎസ്ആർടിസിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. റെഡ്ബസ് വഴി സ്വകാര്യ ബസുകളുടെ ടിക്കറ്റുകൾ വലിയ തോതിൽ വിറ്റഴിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ ഈ സേവനം ഉപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദ്വീർഘദൂര സർവീസുകൾ നടത്തുന്ന ബസുകളിൽ സീറ്റുകൾ കാലിയായി ഓടാതിരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കെൽട്രോണുമായുള്ള കരാർ അവസാനിക്കുന്ന പക്ഷം സ്വന്തമായ വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്യാനുള്ള ആലോചനയും കോർപ്പറേഷനുണ്ട്.