- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്; പെൻഷൻ വിതരണം ചെയ്യാൻ കായംകുളം, ഏറ്റുമാനൂർ ഡിപ്പോകൾ പണയംവച്ച് ട്രാൻസ്പോർട്ട് കോർപ്പറേഷൻ; അമ്പതുകോടി വായ്പയെടുത്തിട്ടും ഇനിയും നാലുമാസത്തെ പെൻഷൻ ബാക്കി
തിരുവനന്തപുരം: പെൻഷൻ വിതരണം ചെയ്യാൻ കെഎസ്ആർടിസി രണ്ട് ഡിപ്പോകൾ പണയം വച്ച് വായ്പയെടുത്തു. കായംകുളം, ഏറ്റുമാനൂർ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കിൽ പണയംവച്ചത്. വ്യാഴാഴ്ചയാണ് കൊല്ലം സഹകരണ ബാങ്കിൽനിന്നുള്ള വായ്പ കെഎസ്ആർടിസിക്ക് ലഭിച്ചത്. 12 ശതമാനം പലിശയ്ക്കാണ് വായ്പ. സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുത്തതെന്നും പെൻഷൻ പൂർണമായി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു. വായ്പയായി ലഭിച്ച 50 കോടി രൂപകൊണ്ട് പെൻഷൻ നൽകിയെങ്കിലും ഇനി നാലുമാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. ഏതാനും വർഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുവകകളും ബാങ്കുകളിൽ പണയം വച്ചാണ് കെഎസ്ആർടിസി ശമ്പളത്തിനും പെൻഷനും പണം കണ്ടെത്തുന്നത്. ഇതുവരെ 1,300 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയായി എടുത്തിട്ടുള്ളത്. സഞ്ചിത നഷ്ടം 8,031 കോടിയാണ്. കെഎസ്ആർടിസിയെ ഭരിച്ച എൻസിപി മന്ത്രിമാർ ഓരോരുത്തരായി മാറി ഒടുവിൽ മുഖ്യമന്ത്രിയുടെ ചുമതലയിലാണ് വകുപ്പ്. എന്നാൽ കെഎസ്ആർടിസിയെ രക്ഷിക്കാൻ അവർതന്നെ ശ്രമിക്കണമെന്ന നിലപാടാണ്
തിരുവനന്തപുരം: പെൻഷൻ വിതരണം ചെയ്യാൻ കെഎസ്ആർടിസി രണ്ട് ഡിപ്പോകൾ പണയം വച്ച് വായ്പയെടുത്തു. കായംകുളം, ഏറ്റുമാനൂർ ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കിൽ പണയംവച്ചത്. വ്യാഴാഴ്ചയാണ് കൊല്ലം സഹകരണ ബാങ്കിൽനിന്നുള്ള വായ്പ കെഎസ്ആർടിസിക്ക് ലഭിച്ചത്.
12 ശതമാനം പലിശയ്ക്കാണ് വായ്പ. സർക്കാർ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുത്തതെന്നും പെൻഷൻ പൂർണമായി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു. വായ്പയായി ലഭിച്ച 50 കോടി രൂപകൊണ്ട് പെൻഷൻ നൽകിയെങ്കിലും ഇനി നാലുമാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്.
ഏതാനും വർഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുവകകളും ബാങ്കുകളിൽ പണയം വച്ചാണ് കെഎസ്ആർടിസി ശമ്പളത്തിനും പെൻഷനും പണം കണ്ടെത്തുന്നത്. ഇതുവരെ 1,300 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയായി എടുത്തിട്ടുള്ളത്. സഞ്ചിത നഷ്ടം 8,031 കോടിയാണ്. കെഎസ്ആർടിസിയെ ഭരിച്ച എൻസിപി മന്ത്രിമാർ ഓരോരുത്തരായി മാറി ഒടുവിൽ മുഖ്യമന്ത്രിയുടെ ചുമതലയിലാണ് വകുപ്പ്.
എന്നാൽ കെഎസ്ആർടിസിയെ രക്ഷിക്കാൻ അവർതന്നെ ശ്രമിക്കണമെന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. ആദ്യം സ്വയം നന്നാകാൻ ശ്രമിച്ചു തുടങ്ങൂ എന്നും എന്നിട്ടാവാം സർക്കാരിന്റെ സഹായമെന്നും നയം വ്യക്തമാക്കി ഐസക് ഫേസ്‌ബുക്ക ്‌പോസ്റ്റുമിട്ടു.
എന്നാൽ മന്ത്രിയുടെ ഉപദേശം കേൾക്കാനൊന്നും നിൽക്കാതെ ഉള്ള ആസ്തികൾ ശമ്പളത്തിനും പെൻഷനുമായി പണയംവച്ച് മുന്നോട്ടു നീങ്ങാനാണ് ഇപ്പോഴും കോർപ്പറേഷന്റെ ശ്രമം. വായ്പകൾക്ക് ബാങ്കുകൾ ഉയർന്ന പലിശ ഈടാക്കുന്നതിനാൽ കെഎസ്ആർടിസി കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലായി.
തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ് പലതിലും. ബാങ്കുകളുടെ കൺസോർഷ്യം നൽകാമെന്നേറ്റിരിക്കുന്ന 3,000 കോടി രൂപയിലാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. എന്നാൽ അപ്പോഴും ലാഭവും നഷ്ടവുമില്ലാത്ത നിലയിലേക്ക് സ്ഥാപനം എത്താതെ രക്ഷയില്ലെന്നതാണ് സ്ഥിതി.
കൂടിയ പലിശനിരക്കിലും കുറഞ്ഞ കാല തിരിച്ചടവിലും എടുത്തിട്ടുള്ള വായ്പകൾ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യത്തിലേക്ക് മാറ്റാനുള്ള ചർച്ചകളാണ് നടക്കുന്നത്. ബാങ്കുകൾ കുറഞ്ഞ പലിശനിരക്കിൽ ദീർഘകാല വായ്പ അനുവദിക്കുകയാണെങ്കിൽ തിരിച്ചടവ് തുകയിൽ ഒരു മാസം 60 കോടിരൂപ ലാഭിക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. ഇതു നടന്നില്ലെങ്കിൽ ആസന്നഭാവിയിൽ തന്നെ ഇപ്പോൾ ഈടുനൽകിയ പല ആസ്തികളും ബാങ്കുകൾ കൊണ്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയേക്കും.