- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയിൽ ഭരണപരിഷ്കാരങ്ങൾ അട്ടിമറിക്കുന്ന സംഘത്തെ മൂലക്കിരുത്താൻ ഉറച്ച് തച്ചങ്കരി; ജീവനക്കാരില്ലാത്ത ദുരവസ്ഥ ഒഴിവാക്കാൻ പൊതുസ്ഥലംമാറ്റം നടപ്പാക്കാനിരിക്കേ ഉടക്കുമായെത്തിയ യൂണിയൻ നേതാക്കളെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി; മെയ് 31നകം സ്ഥലംമാറ്റം നടുപ്പിലാക്കാൻ ഉറപ്പിച്ച് കോർപ്പറേഷൻ എംഡി
തിരുവനന്തപുരം: കെഎസ്ആർടിസിയെ ശുദ്ധീകരിക്കാൻ രംഗത്തിറങ്ങിയ എംഡി ടോമിൻ തച്ചങ്കരി ഇന്ന് കൈക്കൊണ്ടത് നിർണായക തീരുമാനങ്ങൾ. കോർപ്പറേഷനിലെ ഭരണപരിഷ്‌ക്കാരങ്ങൾ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ തൊഴിലാളി സംഘടനാ നേതാക്കളെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് തച്ചങ്കരി ഉത്തരവിറക്കി. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ കോർപ്പറേഷനിലെ ഭരണപരിഷ്‌ക്കാരങ്ങൾക്ക് ഉടക്കുമായെത്തിയ വിവിധ നേതാക്കളെയാണ് അടിയന്തരമായ പ്രാബല്യത്തോടെ എംഡി സ്ഥലം മാറ്റിയത്. ഭരണകക്ഷി പാർട്ടികളിലെ യൂണിയൻ നേതാക്കൾ അടക്കമുള്ളവരെയാണ് അദ്ദേഹം സ്ഥലം മാറ്റിയിരിക്കുന്നത്. കെഎസ്ആർടിസിയിൽ ഇൻസ്‌പെക്ടർ റാങ്കിലുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഒമ്പത് യൂണിയൻ നേതാക്കളെയാണ് സ്ഥല മാറ്റിയത്. കോർപ്പറേറ്റ് ഓഫീസിൽ ജോലി ചെയ്യുന്നവർ അടക്കമുള്ളവരെ സ്ഥലം മാറ്റിയിട്ടുണ്ട്. സ്‌റ്റേഷൻ മാസ്റ്റഖർ റാങ്കിലുള്ളവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ടൈംടേബിൾ സെൽ സ്‌റ്റേഷൻ മാസ്റ്ററായിരുന്ന കെ സന്തോഷ് കുമാറിനെ സെൻട്രൽ ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. എക്‌സിക്യൂട്ടിവ് ഡയറക്ടർ ഓപ്പറേഷൻസാണ് ഉ
തിരുവനന്തപുരം: കെഎസ്ആർടിസിയെ ശുദ്ധീകരിക്കാൻ രംഗത്തിറങ്ങിയ എംഡി ടോമിൻ തച്ചങ്കരി ഇന്ന് കൈക്കൊണ്ടത് നിർണായക തീരുമാനങ്ങൾ. കോർപ്പറേഷനിലെ ഭരണപരിഷ്‌ക്കാരങ്ങൾ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ തൊഴിലാളി സംഘടനാ നേതാക്കളെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് തച്ചങ്കരി ഉത്തരവിറക്കി. യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ കോർപ്പറേഷനിലെ ഭരണപരിഷ്‌ക്കാരങ്ങൾക്ക് ഉടക്കുമായെത്തിയ വിവിധ നേതാക്കളെയാണ് അടിയന്തരമായ പ്രാബല്യത്തോടെ എംഡി സ്ഥലം മാറ്റിയത്. ഭരണകക്ഷി പാർട്ടികളിലെ യൂണിയൻ നേതാക്കൾ അടക്കമുള്ളവരെയാണ് അദ്ദേഹം സ്ഥലം മാറ്റിയിരിക്കുന്നത്.
കെഎസ്ആർടിസിയിൽ ഇൻസ്‌പെക്ടർ റാങ്കിലുള്ളവരെയാണ് സ്ഥലം മാറ്റിയത്. ഒമ്പത് യൂണിയൻ നേതാക്കളെയാണ് സ്ഥല മാറ്റിയത്. കോർപ്പറേറ്റ് ഓഫീസിൽ ജോലി ചെയ്യുന്നവർ അടക്കമുള്ളവരെ സ്ഥലം മാറ്റിയിട്ടുണ്ട്. സ്‌റ്റേഷൻ മാസ്റ്റഖർ റാങ്കിലുള്ളവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ടൈംടേബിൾ സെൽ സ്‌റ്റേഷൻ മാസ്റ്ററായിരുന്ന കെ സന്തോഷ് കുമാറിനെ സെൻട്രൽ ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയത്. എക്‌സിക്യൂട്ടിവ് ഡയറക്ടർ ഓപ്പറേഷൻസാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതു സ്ഥലം മാറ്റം അടക്കമുള്ള പരിഷ്‌ക്കാരങ്ങൾക്ക് ഉടക്കുവെക്കുന്ന നേതാക്കൾക്കെതിരായ നടപടി എന്ന നിലയിലാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
16,000 ത്തോളം ഡ്രൈവർമാരും 16,000 ത്തോളം കണ്ടക്ടർമാരും ഉള്ളപ്പോഴും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കെഎസ്ആർടിസിയെ അലട്ടുന്ന പ്രശ്‌നമാണ്. ഇതുമൂലം നിരവധി സർവീസുകളാണ് ദിവസവും റദ്ദുചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റി നിയമിക്കുന്നത് വരെ വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ ജീവനക്കാരെ നിയോഗിച്ച് ഉത്തരവായിരുന്നു. പൊതുസ്ഥലംമാറ്റ ഉത്തരവ് 2018 മെയ് 15 നകം നൽകേണ്ടതാണ്. സ്ഥലംമാറ്റിയ ജീവനക്കാർ 2018 മെയ് 31 നകം പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കണം. വർക്കിങ് അറേഞ്ച്‌മെന്റിലൂടെ സ്ഥലംമാറ്റിയ ഉത്തരവിന്റെ പ്രാബല്യം മൂന്ന് മാസം എന്നത് ഒരുമാസമാക്കി ചുരുക്കാനും തീരുമാനമുണ്ട്. ഇത് പ്രകാരമുള്ള നടപടികൽ സുഗമമാക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റങ്ങൾ.
കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നത് 100 ഉദ്യോഗസ്ഥരാണ്. കംപ്യൂട്ടർവത്കരണവും പുനഃക്രമീകരണവും കാരണം അപ്രസക്തമായ 100 തസ്തികകളിൽ ഉദ്യോഗസ്ഥരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കു കാര്യമായ ജോലികളില്ല. അദർ ഡ്യൂട്ടിയുടെ പേരിൽ ചീഫ് ഓഫീസിൽ കുടിയേറിയ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ഒഴിവാക്കിയെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യം മാനേജ്മെന്റ് കാട്ടിയിരുന്നില്ല. ചീഫ് ഓഫീസിലെ ജോലിഭാരമില്ലാത്ത കസേരകൾ പ്രമുഖ തൊഴിലാളിസംഘടനാ നേതാക്കളും പ്രതിനിധികളും കൈയടക്കിയിരിക്കുകയാണ്. ഇതാണ് പൊളിച്ചെഴുതാൻ തച്ചങ്കരി മുന്നോട്ട വന്നത്.
ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്തിടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലിസമയം ഒരു മണിക്കൂർവീതം വർധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ഓഫീസിലെ 21 സെക്ഷനുകളിലെയും ജീവനക്കാരെ പുനർവിന്യസിക്കാൻ എം.ഡി. നിർദ്ദേശിച്ചത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. പേഴ്സണൽ സെക്ഷനിലാണ് ആദ്യം അഴിച്ചുപണി നടന്നത്. ഇവിടെനിന്ന് ഒഴിവാക്കപ്പെട്ടവർ പ്രമുഖ തൊഴിലാളി സംഘടനയുടെ പ്രതിനിധികളായിരുന്നു. ഇതോടെ എതിർപ്പും ശക്തമായി. ഉദാഹരണത്തിന് പത്ത് ജീവനക്കാരുള്ള ഒരു വിഭാഗത്തിൽ പുനഃക്രമീകരണത്തോടെ ഒരുമാസം പത്ത് ഡ്യൂട്ടി സമയം അധികം കിട്ടും. ഇതനുസരിച്ച് 21 സെക്ഷനുകളിലും ജീവനക്കാരെക്കുറച്ച് മറ്റു സ്ഥലങ്ങളിലേക്കു മാറ്റുകയാണ്.
നേരത്തെ ജോലിയെടുക്കാതെ വകുപ്പിന് നഷ്ടമുണ്ടാക്കുന്ന 141 ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു കൊണ്ടും തച്ചങ്കരി കൈയടി നേടിയിരുന്നു. വർഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. താൽക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി.
ഡ്രൈവർ, കണ്ടക്ടർ തസ്തികകൾക്കു പുറമെ മെക്കാനിക്കൽ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. 10 വർഷത്തെ പ്രവൃത്തി പരിചയവും വർഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡം വച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച 3500 ഓളം പേരിൽ 141 പേർ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ പിരിച്ചുവിടാൻ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ജീവനക്കാർ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചെങ്കിലും സുപ്രീം കോടതി മാനേജ്മെന്റ് തീരുമാനം അംഗീകരിക്കുകയായിരുന്നു.