- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമന അംഗീകാരത്തിനുള്ള ഫയൽ ധനവകുപ്പിന്റെ പരിഗണനയിലിരിക്കെ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി; മന്ത്രി നേരിട്ടു നിർദ്ദേശിച്ചപ്പോൾ അഡീഷണൽ സെക്രട്ടറി ആരുമറിയാതെ ഉത്തരവിറക്കി; പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനത്തിന് വിജിലൻസ് ക്ലിയറൻസ് വേണമെന്ന മന്ത്രിസഭാ തീരുമാനവും അട്ടിമറിച്ചു; പിതൃസഹോദരന്റെ മകന്റെ മകനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിയമിച്ച കൊച്ചാപ്പ ഊരാക്കുടുക്കിൽ; മന്ത്രി ജലീലിന്റെ ഭാവി സിപിഎം തീരുമാനിക്കും; യൂത്ത് ലീഗ് കോടതിയിലേക്കും
കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെ സിപിഎം കൈവിട്ടേക്കും. ജലീലിനെതിരെ പുതിയ പോർമുഖം തുറന്ന് യൂത്ത് ലീഗ് രംഗത്ത് വന്നത് ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. മന്ത്രി നടത്തിയ നിയമനങ്ങൾക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ കോടതിയിൽ നിന്ന് എതിർ പരാമർശങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള ചർച്ചകൾ സിപിഎം തുടങ്ഹി കഴിഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനം ഉൾപ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ പിതൃസഹോദരനായ അദീപിന് നിയമനം നൽകിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആദ്യ ആരോപണം. ഇതിനുപിന്നാലെയാണ് കുടുംബശ്രീയിൽ അടക്കം മന്ത്രിയുടെ നിർദ്ദേശപ്രകാരം അറുപതോളം നിയമനങ്ങൾ നടത്തിയതായി വാർത്ത വന്നു. ഈ സാഹചര്യത്തിലാണ് സിപിഎം വിഷയത്തെ ഗൗരവത്തോടെ കാണുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായ
കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെ സിപിഎം കൈവിട്ടേക്കും. ജലീലിനെതിരെ പുതിയ പോർമുഖം തുറന്ന് യൂത്ത് ലീഗ് രംഗത്ത് വന്നത് ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്. മന്ത്രി നടത്തിയ നിയമനങ്ങൾക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ കോടതിയിൽ നിന്ന് എതിർ പരാമർശങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള ചർച്ചകൾ സിപിഎം തുടങ്ഹി കഴിഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനം ഉൾപ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ പിതൃസഹോദരനായ അദീപിന് നിയമനം നൽകിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആദ്യ ആരോപണം. ഇതിനുപിന്നാലെയാണ് കുടുംബശ്രീയിൽ അടക്കം മന്ത്രിയുടെ നിർദ്ദേശപ്രകാരം അറുപതോളം നിയമനങ്ങൾ നടത്തിയതായി വാർത്ത വന്നു. ഈ സാഹചര്യത്തിലാണ് സിപിഎം വിഷയത്തെ ഗൗരവത്തോടെ കാണുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. പ്രതിപക്ഷവും അതിരൂക്ഷ വിമർശനങ്ങൾ ജലീലിനെതിരെ നടത്തി കഴിഞ്ഞു. ഇതിനെ പ്രതിരോധിക്കാൻ ജലീലിനും കഴിഞ്ഞില്ല. ഇതോടെയാണ് ജലീലിനെതിരെ കൂടുതൽ നടപടിയിലേക്ക് യൂത്ത് ലീഗ് നീങ്ങിയത്.
ജലീൽ ബന്ധുനിയമനം നടത്തിയതു ധനവകുപ്പ് അറിയാതെ എന്നതും സിപിഎമ്മിന്റെ അതൃപ്തിക്ക് കാരണമായി. നിയമന അംഗീകാരത്തിനുള്ള ഫയൽ ധനവകുപ്പിന്റെ പരിഗണനയിലിരിക്കെ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി (പാർട്ട് ഫയൽ) ബന്ധുവിനെ നിയമിക്കുകയായിരുന്നു. മന്ത്രി നേരിട്ടു നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഡീഷനൽ സെക്രട്ടറിയാണു കഴിഞ്ഞ ഒക്ടോബർ 8നു നിയമന ഉത്തരവിറക്കിയത്. ഒരു വിഷയത്തിലുള്ള പ്രധാന ഫയൽ കോടതി നടപടികളിലോ തിരിച്ചെടുക്കാനാകാത്ത മറ്റെന്തെങ്കിലും സാഹചര്യങ്ങളിലോ ആണെങ്കിൽ മാത്രമേ പാർട്ട് ഫയൽ ഇറക്കാവൂ എന്നാണു നിയമം. ഇതാണ് ലംഘിച്ചത്.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ സ്വയംഭരണാധികാര സ്ഥാപനമല്ലാത്തതിനാൽ പഴ്‌സനേൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. മന്ത്രിയുടെ ബന്ധു കെ.ടി.അദീബിന്റെ ഡപ്യൂട്ടേഷൻ നിയമനം പഴ്‌സനേൽ ആൻഡ് അഡ്‌മിനിസ്‌ട്രേഷൻ വകുപ്പിന്റെ ശുപാർശയ്ക്കു പോലും അയച്ചിട്ടില്ല. ഡപ്യൂട്ടേഷന് അപേക്ഷിക്കുന്നവർ അപേക്ഷയ്‌ക്കൊപ്പം തന്നെ സ്വന്തം സ്ഥാപനത്തിൽനിന്നുള്ള നിരാക്ഷേപ പത്രം സമർപ്പിക്കണമെന്നാണു നിയമം. അദീബിന് ഇതിലും ഇളവു നൽകി. ജലീലിന്റെ പിതൃസഹോദരന്റെ മകന്റെ മകനാണ് അദീപ്. ഇത് മന്ത്രി സമ്മതിക്കുകയും ചെയ്തു. നിയമനം നൽകിയത് മന്ത്രിസഭ തീരുമാനവും മറികടന്നാണെന്നും വ്യക്തമായി.
പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണമെന്ന സർക്കാർ തീരുമാനമാണ് മന്ത്രി തന്ത്രപൂർവം മറികടന്നത്. അതോടൊപ്പം നിയമനത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന സർക്കാർ തീരുമാനവും ലംഘിച്ചു. 2016 ഒക്ടോബറിന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് വായിച്ചാൽ കാര്യങ്ങൾ വ്യക്തം. പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങൾ സംബന്ധിച്ചാണ് അതീവരഹസ്യമെന്ന് രേഖപ്പെടുത്തിയ തീരുമാനമുണ്ടായത്. ഇതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കി. കൂടാതെ ദേശീയതലത്തിൽ അറിയപെടുന്ന സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയായിരിക്കണം നിയമനം നടത്തേണ്ടതെന്നും മന്ത്രിസഭ തീരുമാനിച്ചു.
ഇ.പി. ജയരാജന്് ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലായിരുന്നു സർക്കാർ തീരുമാനം. ഇത് ഒക്ടോബർ പതിനഞ്ചിന് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഉത്തരവായി ഇറക്കുകയും ചെയ്തിരുന്നു. ജലീലിനെതിരായ ബന്ധുനിയമനവിവാദം സിപിഎം പരിശോധിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ഉൾപ്പെടെയുള്ള നേതാക്കൾ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയ ശേഷം, വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും നിലപാടെടുക്കുക. എന്നാൽ പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിലേക്ക് പോകുന്നതോടെ പ്രതിരോധം തീർക്കേണ്ട ചുമതല സിപിഎമ്മിനുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ചർച്ച ചെയ്യുന്നത്.