- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്കാർ പൊളിച്ച മതിൽ ആർഎസ്എസുകാർ കെട്ടിക്കൊടുത്തിട്ടും ഗുണം ഉണ്ടാക്കിയത് സംരക്ഷണം ഒരുക്കിയ സിപിഎം; ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്തെ മതിൽ പൊളിച്ചത് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പണിയാകുമെന്ന് കരുതി ക്ഷമാപണവുമായി കുമ്മനം സഭാ ആസ്ഥാനത്ത്; ഒരു മണിക്കൂർ ചർച്ച നടത്തി വോട്ടുറപ്പിച്ചെന്ന് ആശ്വസിച്ച് ബിജെപി പ്രസിഡന്റ്; വിമർശനവുമായി അണികളും
തിരുവനന്തപുരം: കുമ്പനാട് ചർച്ച് ഓഫ് ഗോഡിൽ നടന്ന പ്രശ്‌നങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമായ മുളക്കുഴയിലെത്തി. സഭയുടെ സംസ്ഥാന ഓവർസിയർ പാ. സി. സി തോമസുമായി നടത്തിയ ഒരുമണിക്കുർ ചർച്ചയിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നയമാണ് ദേശിയ നേതൃത്വം സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കി. എന്നാൽ കുമ്പനാട്ടെ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ബിജെപിയുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും നേതൃത്വം ഇത്തരം വിഷയങ്ങളെ വളരെ ഗൗരവമായി കാണുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കുമ്മനത്തിന്റെ ഇടപെടൽ. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ കുമ്പനാട് ജങ്ഷനിലുള്ള ഇന്ത്യാ ദൈവസഭ പള്ളിക്കും കേന്ദ്ര ഓഫീസിനും നേരേ കർഷക മോർച്ചയുടെ ആക്രമണം ഏറെ ചർച്ചയായിരുന്നു. സംസ്ഥാന നേതാക്കൾ അടക്കം പ്രകടനമായി വന്ന് സഭയുടെ ഗേറ്റ് പൊളിച്ച് ബിജെപിയുടെ കൊടി പറമ്പിലും മതിലിന്മേലും നാട്ടി. ഗേറ്റ് പൂർണമായും പൊളിച്
തിരുവനന്തപുരം: കുമ്പനാട് ചർച്ച് ഓഫ് ഗോഡിൽ നടന്ന പ്രശ്‌നങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമായ മുളക്കുഴയിലെത്തി. സഭയുടെ സംസ്ഥാന ഓവർസിയർ പാ. സി. സി തോമസുമായി നടത്തിയ ഒരുമണിക്കുർ ചർച്ചയിൽ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നയമാണ് ദേശിയ നേതൃത്വം സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കി. എന്നാൽ കുമ്പനാട്ടെ പോലെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ബിജെപിയുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് നിർഭാഗ്യകരമാണെന്നും നേതൃത്വം ഇത്തരം വിഷയങ്ങളെ വളരെ ഗൗരവമായി കാണുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കുമ്മനത്തിന്റെ ഇടപെടൽ. തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ കുമ്പനാട് ജങ്ഷനിലുള്ള ഇന്ത്യാ ദൈവസഭ പള്ളിക്കും കേന്ദ്ര ഓഫീസിനും നേരേ കർഷക മോർച്ചയുടെ ആക്രമണം ഏറെ ചർച്ചയായിരുന്നു. സംസ്ഥാന നേതാക്കൾ അടക്കം പ്രകടനമായി വന്ന് സഭയുടെ ഗേറ്റ് പൊളിച്ച് ബിജെപിയുടെ കൊടി പറമ്പിലും മതിലിന്മേലും നാട്ടി. ഗേറ്റ് പൂർണമായും പൊളിച്ച് അടുക്കുകയായിരുന്നു. സർക്കാർ പുറമ്പോക്ക് ഇന്ത്യാ ദൈവസഭക്കാർ കൈയേറിയെന്ന് ആരോപിച്ച് നേരത്തേയും ഇവിടെ കർഷക മോർച്ചയും ബിജെപിയും ബിഎംഎസും അക്രമം നടത്തിയിരുന്നു. ഇതാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് വലിയൊരു പ്രശ്‌നമായി മാറാതിരിക്കാൻ കുമ്മനം നേരിട്ട് ഇടപെടൽ നടത്തുന്നത്.
കുമ്പനാട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ സിവിൽ കേസും നിലവിലുണ്ടായിരുന്നു. വിവരമറിഞ്ഞ് സഭയുടെ നേതാക്കൾ ബിജെപിയുടെ ഉന്നത നേതാക്കളുമായി ബന്ധപ്പെട്ടു. സംഭവത്തിൽ നേതാക്കൾ ഖേദം പ്രകടിപ്പിച്ചു. തുടർന്ന് വൈകിട്ട് ആർഎസ്എസ് പ്രവർത്തകർ നേരിട്ടെത്തി കൊടിനീക്കി. ഗേറ്റും പുനഃസ്ഥാപിച്ചു. പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ബിജെപി നേതാക്കൾ ഉറപ്പു കൊടുക്കുകയും ചെയ്തു. ഇതിനിടെ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സംരക്ഷണ വലയം തീർത്ത് ഇടതുപക്ഷവും എത്തി. അങ്ങനെ സഭയുടെ പിന്തുണ സിപിഎമ്മിന് കിട്ടുമെന്ന സൂചനകളെത്തി. ഇതാണ് കുമ്മനത്തെ ആസ്ഥാനത്ത് എത്തിച്ചത്. ചെങ്ങന്നൂരിൽ ബിജെപി ജയപ്രതീക്ഷയോടെയാണ് മത്സരിക്കുന്നത്. ഈ പ്രദേശത്ത് ചർച്ച് ഓഫ് ഗോഡിന് നല്ല പിന്തുണയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ഇടപെടൽ. എന്നാൽ കുമ്മനം അങ്ങോട്ട് പോയി മാപ്പു പറഞ്ഞതിൽ സംഘപരിവാറിലെ അണികൾക്ക് അമർഷവുമുണ്ട്.
1922 ൽ റോബർട്ട് എഫ്. കുക്ക് സായിപ്പാണ് ചർച്ച് ഓഫ് ഗോഡ് കേന്ദ്രസഭ ഇവിടെ സ്ഥാപിച്ചത്. അന്നു മുതൽ ഈ ഭൂമി സഭയുടെ കൈവശമാണ്. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പള്ളിക്ക് നേരെ ബിജെപി അക്രമം നടത്തിയതിന് പിന്നാലെ പള്ളി കേന്ദ്രീകരിച്ച് വീണ്ടും സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തെ നേരിടാൻ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സംരക്ഷണ വലയം തീർത്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജാഥ തിരുവല്ലയിൽ എത്തിപ്പോയ ശേഷമായിരുന്നു കുമ്പനാട്ടെ അക്രമങ്ങൾ. നാട്ടിൽ വർഗീയ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ ആഹ്വാനം ചെയ്യതതിന്റെ പ്രതിഫലനമാണ് പള്ളിക്ക് നേരെയുണ്ടായ ആക്രമമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എം വി സഞ്ജുവും സെക്രട്ടറി അഡ്വ. കെ യു ജനീഷ്‌കുമാറും ആരോപിച്ചിരുന്നു.
അന്യമതസ്തരായവരെ ഉന്മൂലനം ചെയ്യുകയെന്ന ഫാസിസ്റ്റ് തന്ത്രത്തിന്റെ ഭാഗമാണിതെന്ന ചർച്ചയും സജീവമാക്കി. ഈ സാഹചര്യത്തിലാണ് കുമ്മനം സഭാ ആസ്ഥാനത്ത് എത്തിയത്. സഭാ സ്റ്റേറ്റ് സെക്രട്ടറി പാ ജെ . ജോസഫ് , ബിലിവേഴ്‌സ് ബോർഡ് സെക്രട്ടറി മറ്റത്തുകാല, മാധ്യമ വിഭാഗം ഡയറക്ടർ പാ. സാംകുട്ടി മാത്യു, പിവൈസി സംസ്ഥാന സെക്രട്ടറി ബ്ലസിൻ ജോൺ മലയിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.പിവൈസിയുടെ കൊല്ലം ജില്ലാ പ്രവർത്തകനായ റോബിൻ കെ ജോയിയാണ് സഭാനേതൃത്വവും കുമ്മനവുമായുള്ള ചർച്ചക്ക് മുൻകൈ എടുത്തത്.
കുമ്മനത്തിന്റെ സന്ദർശന ടീമിൽ കേരളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ജസ്ടിൻ രാജ് , ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുണ്ടായിരുന്നു. ചർച്ചയോടെ ചെങ്ങന്നൂരിൽ ഈ വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് കിട്ടുമെന്നാണ് കുമ്മനത്തിന്റെ പ്രതീക്ഷ.