- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമർശകർക്ക് വായടക്കാം കുമ്മനം മിസോറാം ഗവർണറായി ചുമതലയേറ്റു; സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത് മിസോറാമിന്റെ ഇരുപത്തി മൂന്നാം ഗവർണറായി; വക്കം പുരുഷോത്തമന് ശേഷം മിസോറാം ഗവർണറാകുന്ന മലയാളി; പ്രതിഷേധവുമായി ക്രൈസ്തവ സംഘടന
വിമർശകർക്കും ട്രോളുകാർക്കും അല്പം വിശ്രമിക്കാം മിസോറാം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ലഫ്. ജനറൽ (റിട്ട )നിർഭയ ശർമ വിരമിക്കുന്ന ഒഴിവിലാണ് ബിജെപിയുടെ കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചത്. മിസോറാമിന്റെ 23-ാം ഗവർണറും രണ്ടാം മലയാളി ഗവർണറുമാണ് കുമ്മനം രാജശേഖരൻ. 2011 മുതൽ 2014 വരെ വക്കം പുരുഷോത്തമനാണ് ഇവിടെ ഗവർണറായിരുന്നു മറ്റൊരു മലയാളി.അതേസമയം കുമ്മനം രാജശേഖരനെ ഗവർണർ ആക്കുന്നതിൽ മിസോറാമിൽ പ്രതിഷേധമുയർന്നു. മിസോറാമിലെ ക്രൈസ്തവ സംഘടനയായ ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് (ജിസിഎസ്‌ഐ), മിസോറാമിന്റ സത്യത്തിനും പദവിക്കും വേണ്ടി നിലകൊള്ളുന്ന ജനകീയ കൂട്ടായ്മയായ പ്രിസം എന്നിവയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കുമ്മനം രാഖശേഖരനെ മാറ്റ
വിമർശകർക്കും ട്രോളുകാർക്കും അല്പം വിശ്രമിക്കാം മിസോറാം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ലഫ്. ജനറൽ (റിട്ട )നിർഭയ ശർമ വിരമിക്കുന്ന ഒഴിവിലാണ് ബിജെപിയുടെ കേരള സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവർണറായി നിയമിച്ചത്.
മിസോറാമിന്റെ 23-ാം ഗവർണറും രണ്ടാം മലയാളി ഗവർണറുമാണ് കുമ്മനം രാജശേഖരൻ. 2011 മുതൽ 2014 വരെ വക്കം പുരുഷോത്തമനാണ് ഇവിടെ ഗവർണറായിരുന്നു മറ്റൊരു മലയാളി.
അതേസമയം കുമ്മനം രാജശേഖരനെ ഗവർണർ ആക്കുന്നതിൽ മിസോറാമിൽ
പ്രതിഷേധമുയർന്നു. മിസോറാമിലെ ക്രൈസ്തവ സംഘടനയായ ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് (ജിസിഎസ്‌ഐ), മിസോറാമിന്റ സത്യത്തിനും പദവിക്കും വേണ്ടി നിലകൊള്ളുന്ന ജനകീയ കൂട്ടായ്മയായ പ്രിസം എന്നിവയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
കുമ്മനം രാഖശേഖരനെ മാറ്റി ഭേദപ്പെട്ട മനസ്സുള്ള ഒരാളെ ഗവർണറായി നിയമിക്കണമെന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. തീവ്ര ഹിന്ദുവാദിയും സജീവരാഷ്ട്രീയക്കാരനുമായ ഒരാളെയാണ് ഗവർണറാക്കിയതെന്ന് പ്രിസം കുറ്റപ്പെടുത്തി.പദവിയേറ്റെടുക്കുന്നതിൽ വൈമുഖ്യമില്ലെന്നും സ്ഥാനലബ്ധിയിൽ സന്തോഷമുണ്ടെന്നുമാണ് കുമ്മനം മിസോറാമിലേക്ക് പോകും മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്.
പഞ്ചായത്തംഗം പോലും ആകാത്ത തനിക്ക് ഭരണപരിചയം ഇല്ലെന്നും ഗവർണർ പദവി വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിചേർത്തിരുന്നു. ജന്മഭൂമി ഡൽഹി ബ്യൂറോയിലെത്തിയ കുമ്മനം മിസോറാം സർക്കാരിന്റെ ഓദ്യോഗിക വാഹനത്തിൽ മിസോറാം ഭവനിലെത്തി. വിമാനമാർഗം ഗുവാഹത്തിയിലേക്കും അവിടെനിന്നുമാണ് ഐസോളിലേക്കും എത്തിയത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേരോട്ടമുറപ്പിക്കാൻ യത്‌നിക്കുന്ന ബിജെപി.ക്ക് മിസോറം നിർണായകസംസ്ഥാനമാണ്. കോൺഗ്രസിന്റെ കൈവശമിരിക്കുന്ന മിസോറമിൽ മോദിയും അമിത് ഷായും കണ്ണുവെച്ചിട്ടുണ്ട്. കുമ്മനത്തെ അവിടെ നിയോഗിക്കാനുള്ള തീരുമാനത്തിനുപിന്നിൽ ഇതുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയാലോചനകൾക്കും സാധ്യതയുണ്ട്.
അതേസമയം ബിജെപി കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളുടെ ലേഖകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അമിത് ഷാ.
കുമ്മനത്തെ മാറ്റിയതിന് സംസ്ഥാന അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിന് ബന്ധമില്ലെന്നും ഗവർണർ പദവി പൈട്ടന്ന് നികത്തേണ്ടി വന്നതുകൊണ്ടാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനിടയിൽ തന്നെ ചുമതല ഏൽപിച്ചതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും പ്രസിഡൻറിനെ പ്രഖ്യാപിക്കുകയെന്ന് സംഘടന സെക്രട്ടറി രാം ലാൽ അറിയിച്ചു.