- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുണ്ടറയിലെ ആ കാമവെറിയനായ മുത്തശ്ശനെ പച്ചത്തെറി വിളിച്ചും കൈയേറ്റം ചെയ്തും നാട്ടുകാർ; രോഷാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്; മകളുടേത് ആത്മഹത്യയല്ല, കൊലപ്പെടുത്തിയത് തന്നെയെന്ന് പെൺകുട്ടിയുടെ പിതാവ്; ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചത്; നുണ പരിശോധന ഭയന്നാണ് വിക്ടർ കുറ്റം സമ്മതിച്ചതെന്നും പിതാവ്
കൊല്ലം: കൊല്ലം കുണ്ടറയിൽ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മുത്തശ്ശൻ വിക്ടറിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉണ്ടായത്. പച്ചത്തെറിവിളിച്ച് നാട്ടുകാർ ഇയാൾക്ക് നേരെ ആക്രോശിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ആളുകൾ ഇയളെ മർദ്ദിച്ചത്. വൻ ജനാവലി ത്‌നനെയാണ് കുണ്ടറയിൽ പ്രതിയെ എത്തിക്കുമെന്ന് അറിഞ്ഞ് തടിച്ചു കൂടിയത്. സ്വന്തം പേരക്കുട്ടിയിൽ കാമം തീർത്ത ക്രൂരനായ പിതാവിനെ ഞങ്ങൾക്ക് വിട്ടു തരണം എന്ന് പറഞ്ഞാണ് ജനക്കൂട്ടം കാത്തു നിന്നത്. നിയന്ത്രണം വിട്ട ജനക്കൂട്ടം വിക്ടറിനെ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയതോടെ പൊലീസും നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു. വിക്ടറിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായി. നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കും. അതിനിടെ മകളെ മുത്തചഛന്റെ പീഡനത്തിനിരയാക്കിയതിൽ മകൾ ആത്മഹത്യ ചെയ
കൊല്ലം: കൊല്ലം കുണ്ടറയിൽ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ മുത്തശ്ശൻ വിക്ടറിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ കടുത്ത പ്രതിഷേധമാണ് പ്രദേശത്ത് ഉണ്ടായത്. പച്ചത്തെറിവിളിച്ച് നാട്ടുകാർ ഇയാൾക്ക് നേരെ ആക്രോശിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ആളുകൾ ഇയളെ മർദ്ദിച്ചത്. വൻ ജനാവലി ത്‌നനെയാണ് കുണ്ടറയിൽ പ്രതിയെ എത്തിക്കുമെന്ന് അറിഞ്ഞ് തടിച്ചു കൂടിയത്. സ്വന്തം പേരക്കുട്ടിയിൽ കാമം തീർത്ത ക്രൂരനായ പിതാവിനെ ഞങ്ങൾക്ക് വിട്ടു തരണം എന്ന് പറഞ്ഞാണ് ജനക്കൂട്ടം കാത്തു നിന്നത്.
നിയന്ത്രണം വിട്ട ജനക്കൂട്ടം വിക്ടറിനെ കൈയേറ്റം ചെയ്യാൻ ഒരുങ്ങിയതോടെ പൊലീസും നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു. വിക്ടറിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായി. നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു പൊലീസ്. പ്രതിയെ കോടതിയിൽ ഹാജരാക്കും. അതിനിടെ മകളെ മുത്തചഛന്റെ പീഡനത്തിനിരയാക്കിയതിൽ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞു കൊണ്ട് പിതാവ് രംഗത്തെത്തി. സംഭവം കൊലപാതകം തന്നെയാണെന്നാണ് പിതാവ് പറയുന്നത്.
മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മകൾക്ക് പഴയലിപി അറിയില്ല. മുത്തച്ഛൻ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. തന്നെ പ്രതിയാക്കിയ കേസിൽ കുട്ടിയെ കൗൺസിലിങ് നടത്തിയില്ലെന്നും കൗൺസിലിങ് നടത്തിയിരുന്നെങ്കിൽ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ഞായറാഴ്ചയാണ് മരിച്ച പെൺകുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ അച്ഛനാണ് പിടിയിലായ വിക്ടർ. പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിയുടെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
കേസിൽ പ്രതിയായ വിക്ടർ കൊല്ലത്തെ പ്രമുഖ ക്രിമിനൽ വക്കീലിന്റെ ഗുമസ്തനായി വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന ആളാണ്. വിക്ടറിനെയും കുട്ടിയുടെ അമ്മ ഷീജയേയും നുണപരിശോധനയ്ക്ക് വിധേയനാക്കാനിരിക്കെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അനിലയുടെ മുത്തശ്ശിയുടേയും സഹോദരിയുടേയും മൊഴിയാണ് കേസിൽ നിർണായകമായത് വിക്ടടറിന്റെ വഴിവിട്ട പെരുമാറ്റത്തെക്കുറിച്ച് മകളും പേരക്കുട്ടിയും പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് വെളിപ്പെടുത്തി.
ആദ്യം മുതൽ തന്നെ വിക്ടർ സംശയമുനയിലായിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, മുത്തശിയും അനിലയുടെ സഹോദരിയും നൽകിയ മൊഴി വിക്ടറാണ് പ്രതിയെന്ന സംശയം ഉറപ്പിക്കാൻ പൊലീസിന് സഹായകമായി. കുണ്ടറ സ്വദേശി ജോസിന്റെയും ഷീജയുടെയും മകളാണ് ജനുവരി 15നാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് മാസമായിട്ടും അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതും ഒടുവിൽ പ്രതിയെ പിടികൂടിയതും.