- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്ടർ ഡാനിയേൽ പേരക്കുട്ടിയായ പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് കഴിഞ്ഞ വേനൽ അവധിക്കാലത്ത്; ഉപദ്രവിച്ചത് അമ്മൂമ്മ സുഖമില്ലാതെ ആശുപത്രിയിൽ അഡ്മിറ്റായ വേളയിൽ; പരാതി പറഞ്ഞിട്ടും പീഡനം തുടർന്നു; ആത്മഹത്യ ചെയ്തത് മർദ്ദനവും ഭീഷണിയും തുടങ്ങിയപ്പോൾ
കൊല്ലം: കുണ്ടറയിൽ പേരക്കുട്ടിയ നരാഥമനയ മുത്തശ്ശൻ വിക്ടർ ഡാനിയേൽ ഉപദ്രവിച്ചത് കഴിഞ്ഞ വേനൽകാലത്താണ്. പിതാവ് ജോസിനെതിരെ കുണ്ടറ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷീജ മക്കളെയും കൂട്ടി തൊട്ടടുത്ത് തന്നെയുള്ള വിക്ടർ ഡാനിയേലിന്റെ വീട്ടിൽ താമസത്തിനെത്തുകയായിരുന്നു. സ്വന്തം വീട് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയത്. വിക്ടറിന്റെ സ്വഭാവ ദൂഷ്യം വ്യക്തമായറിയാമെങ്കിലും പേരക്കുട്ടിയോട് ഇയാൾ മോശമായി പെരുമാറുമെന്ന് ഷീജ കരുതിയില്ല. അമ്മൂമ്മ ലത സുഖമില്ലാതെ ആശുപത്രിയിൽ അഡ്‌മിറ്റാവുകയും ഷീജ ജോലിക്ക് പോവുകയും ചെയ്ത ഏപ്രിൽ മാസത്തിലെ ഒരു പകൽ നേരത്താണ് വിക്ടർ പെൺകുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. ഒമ്പത് വയസ് മാത്രം ഉണ്ടായിരുന്ന കുട്ടി എതിർക്കുകയും പിന്നീട് അമ്മൂമ്മയോട് പരാതി പറയുകയും ചെയ്തു. ചേച്ചിയോടും അപ്പൂപ്പൻ ഇതേപോലെ പെരുമാറിയതോടെയാണ് അമ്മയോട് പരാതി പറഞ്ഞത്. എന്നാൽ വിക്ടർ വീട്ടിലുള്ള എല്ലാവരെയും ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും പെൺകുട്ടികളെ പീഡിപ്പിക്കുമ്പോൾ അമ്മയ
കൊല്ലം: കുണ്ടറയിൽ പേരക്കുട്ടിയ നരാഥമനയ മുത്തശ്ശൻ വിക്ടർ ഡാനിയേൽ ഉപദ്രവിച്ചത് കഴിഞ്ഞ വേനൽകാലത്താണ്. പിതാവ് ജോസിനെതിരെ കുണ്ടറ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷീജ മക്കളെയും കൂട്ടി തൊട്ടടുത്ത് തന്നെയുള്ള വിക്ടർ ഡാനിയേലിന്റെ വീട്ടിൽ താമസത്തിനെത്തുകയായിരുന്നു. സ്വന്തം വീട് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയത്. വിക്ടറിന്റെ സ്വഭാവ ദൂഷ്യം വ്യക്തമായറിയാമെങ്കിലും പേരക്കുട്ടിയോട് ഇയാൾ മോശമായി പെരുമാറുമെന്ന് ഷീജ കരുതിയില്ല. അമ്മൂമ്മ ലത സുഖമില്ലാതെ ആശുപത്രിയിൽ അഡ്‌മിറ്റാവുകയും ഷീജ ജോലിക്ക് പോവുകയും ചെയ്ത ഏപ്രിൽ മാസത്തിലെ ഒരു പകൽ നേരത്താണ് വിക്ടർ പെൺകുട്ടിയെ ആദ്യമായി ഉപദ്രവിച്ചത്. ഒമ്പത് വയസ് മാത്രം ഉണ്ടായിരുന്ന കുട്ടി എതിർക്കുകയും പിന്നീട് അമ്മൂമ്മയോട് പരാതി പറയുകയും ചെയ്തു.
ചേച്ചിയോടും അപ്പൂപ്പൻ ഇതേപോലെ പെരുമാറിയതോടെയാണ് അമ്മയോട് പരാതി പറഞ്ഞത്. എന്നാൽ വിക്ടർ വീട്ടിലുള്ള എല്ലാവരെയും ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും പെൺകുട്ടികളെ പീഡിപ്പിക്കുമ്പോൾ അമ്മയും അമ്മൂമ്മയും നേരിൽ കണ്ടതായും പൊലീസിന് മൊഴി നൽകി. വിക്ടറിനെ ഭയന്ന് എതിർക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഇവർ പറഞ്ഞത്. കുട്ടികളോടുള്ള ഉപദ്രവം കൂടി വന്നപ്പോൾ ഷീജ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഇവിടെ താഴത്തെനില വാടകയ്ക്ക് കൊടുക്കുകയും മുകളിൽ ഷീജയും മക്കളും താമസിക്കുകയും ചെയ്തു. എന്നാൽ വിക്ടർ ഇവിടെ എത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു.
ജനുവരി 15ന് രാവിലെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് പെൺകുട്ടി കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തത്. സഹോദരി നോക്കി നിൽക്കെയായിരുന്നു ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നും പൊലീസ് പറഞ്ഞു. ജനലഴിയിൽ തൂങ്ങി മരിച്ച അനിലയുടെ മൃതദേഹം സാധാരണ ആത്മഹത്യയെന്ന തരത്തിൽ പൊലീസ് എഴുതിത്ത്ത്തള്ളുകയും ചെയ്തു. എന്നാൽ കേസ് വീണ്ടും കുത്തിപ്പൊക്കിയതോടെ വിക്ടറിന്റെ ക്രൂരതകൾ പുറത്ത് വരികയായിരുന്നു.
വീട്ടിലെ ജനൽകമ്പിയിൽ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടപ്പോൾ മുതൽ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പിറ്റേന്ന് ഉച്ചകഴിഞ്ഞ് സംസ്‌ക്കാരവും നടത്തി. കുണ്ടറ സി.ഐയുടെ ചുമതല വഹിക്കുന്ന എഴുകോൺ സി.ഐ ബിനുവിന്റെ നേതൃത്വത്തിൽ കുണ്ടറ പൊലീസ്, സയന്റിഫിക്-ഫോറൻസിക് വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
സ്‌കൂളിലെ മിടുക്കി കുട്ടി, നല്ല കാര്യപ്രാപ്തി, കൈയക്ഷരം പോലും അസൂയാവഹം. മറിച്ചൊന്ന് പറയാൻ ബന്ധുക്കൾക്കോ, നാട്ടുകാർക്കോ, സഹപാഠികൾക്കോ, അദ്ധ്യാപകർക്കോ ഇല്ല. ഇങ്ങനെയൊരു കുട്ടി എന്തിനാണ് ഇത് ചെയ്തത്. സ്വസ്ഥമായി ജീവിക്കാൻ കഴിയില്ലെന്ന് അനില എഴുതിവച്ചതായി കരുതുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു. ആ കുറിപ്പും ഇപ്പോൾ സംശയത്തിന് ഇടവരുത്തിയിരിക്കുകയാണ്. കത്ത് കുട്ടിയല്ല എഴുതിയിരിക്കുന്നതെന്ന സംശയം ബലപ്പെട്ടതോടെ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.
പെൺകുട്ടിയുടെ മരണത്തിൽ ജോസിനെ കുറ്റക്കാരനാക്കിയാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്. കുട്ടിയുടെ മാതാവും ബന്ധുക്കളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഷീജയുടെ ബന്ധുക്കൾ വീട് ആക്രമിച്ചതുൾപ്പടെയുള്ള കേസ് ഉണ്ടായി. അനിലയെ തൂങ്ങിമരിച്ച നിലയിൽ കണ്ട ജനൽ വരെ അടിച്ച് തകർക്കുന്നിടംവരെ കാര്യങ്ങൾ എത്തി. തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതിൽ ജോസ് പലരോടും പരാതി പറഞ്ഞിരുന്നു. കേസിൽ മറ്റ് പലരുടെയും സാന്നിദ്ധ്യം ജോസ് പറഞ്ഞെങ്കിലും കുറ്റാരോപിതന്റെ വാക്കുകൾക്ക് ആരും വില കൽപ്പിച്ചില്ല. പൊലീസ് ജോസിനെ ചോദ്യം ചെയ്തില്ലെങ്കിലും മകളെ പീഡിപ്പിച്ചയാൾ എന്ന പേരുദോഷവുമായി രണ്ട് മാസമായി ജോസ് നീറി നീറി ജീവിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയത്. അതിന്റെ സാരാംശം ഒരു ഡോക്ടറുടെ സഹായത്തോടെ മനസിലാക്കിയ ജോസ് അടങ്ങിയിരുന്നില്ല. പിതാവിന്റെ കർത്തവ്യം ഏറ്റെടുത്തു. നാട്ടിൽ പീഡന പരമ്പരകൾ അരങ്ങേറുന്ന കാലമായതിനാൽ നേരെ മാധ്യമ പ്രവർത്തകരോട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെയാണ് കേസിന് വഴിത്തരിവായത്.