- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുണ്ടറ പൊലീസിന്റെ വീഴ്ചകൾ ഒന്നൊന്നായി പുറത്തുവരുന്നു; രണ്ടു മാസം മുമ്പ് ആത്മഹത്യയായി എഴുതിത്ത്ത്ത്ത്തള്ളിയ കേസ് പുനരന്വേഷണത്തിൽ കൊലപാതകമായി; ഭർത്താവിനെ കഴുത്തുഞെരിച്ചു കൊന്ന ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ; മുമ്പ് കേസ് അന്വേഷിച്ചത് പത്തുവയസുകാരിയുടെ ദുരൂഹ മരണത്തിൽ വീഴ്ച വരുത്തിയ സിഐയും എസ്‌ഐയും തന്നെ
കൊല്ലം: കുണ്ടറയിൽ രണ്ടുമാസം മുൻപ് മുപ്പത്തിയാറുകാരൻ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്നു കണ്ടെത്തി. കുണ്ടറയിലെ ഷാജി (34) യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച ഷാജിയുടെ ഭാര്യ ആശയും രണ്ട് ബന്ധുക്കളും കേസിൽ പിടിയിലായി. ഷാജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പുനരന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ആത്മഹത്യയെന്നു എഴുതിത്ത്ത്ത്ത്ത്തള്ളിയ കേസാണ് പുനരന്വേഷണത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞിരിക്കുന്നത്. കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ കേസും പുനഃരന്വേഷണത്തിനെത്തിയത്. നിലവിൽ സസ്‌പെൻഷനിലുള്ള സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്. കഴുത്തുഞെരിച്ചതിനെ തുടർന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അതേക്കുറിച്ച അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. ഈ കേസിലും പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചിരുന്നു. കഴുത്ത് ഞെരിഞ്ഞാണ് ഷാജി മരി
കൊല്ലം: കുണ്ടറയിൽ രണ്ടുമാസം മുൻപ് മുപ്പത്തിയാറുകാരൻ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്നു കണ്ടെത്തി. കുണ്ടറയിലെ ഷാജി (34) യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച ഷാജിയുടെ ഭാര്യ ആശയും രണ്ട് ബന്ധുക്കളും കേസിൽ പിടിയിലായി. ഷാജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പുനരന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ആത്മഹത്യയെന്നു എഴുതിത്ത്ത്ത്ത്ത്തള്ളിയ കേസാണ് പുനരന്വേഷണത്തിൽ കൊലപാതകമാണെന്നു തെളിഞ്ഞിരിക്കുന്നത്. കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ കേസും പുനഃരന്വേഷണത്തിനെത്തിയത്. നിലവിൽ സസ്‌പെൻഷനിലുള്ള സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്. കഴുത്തുഞെരിച്ചതിനെ തുടർന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ അതേക്കുറിച്ച അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. ഈ കേസിലും പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചിരുന്നു. കഴുത്ത് ഞെരിഞ്ഞാണ് ഷാജി മരിച്ചതെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുണ്ടറ പീഡനവുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സി.ഐയും എസ്.ഐയും നിലവിൽ സസ്‌പെൻഷനിലാണ്.