- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണുമായി സ്‌കൂട്ടറിൽ രക്ഷപ്പെട്ട മോഷ്ടാവിനെ കുങ്ഫു സ്റ്റൈലിൽ തൊഴിച്ചിട്ടു കീഴ്‌പ്പെടുത്തി; സംഭവം ചൈനയിലെ ഗ്യാംഗ്ദോംഗിൽ; സിനിമാസ്റ്റൈൽ ആക്രമണത്തിന്റെ വീഡിയോ കാണാം
ബെയ്ജിങ്: റോഡുവക്കിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽനിന്ന് മൊബൈൽ അടിച്ചെടുത്ത മോഷ്ടാവ് ഇത്തരത്തിലൊരു പണി പ്രതീക്ഷിച്ചിരുന്നില്ല. സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കുങ്ഫു സ്റ്റൈലിൽ ചാടിത്തൊഴിച്ചു കീഴ്‌പ്പെടുത്തി ട്രക്ക് ഡ്രൈവർ. ചൈനയിലെ ഗ്യാംഗ്‌ദോംഗ് പ്രവിശ്യയിലാണ് സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള രംഗങ്ങൾ അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വൈറലായിക്കഴിഞ്ഞു. റോഡിനു സമീപം ട്രക് പാർക് ചെയ്തശേഷം പുറത്തിറങ്ങി നിൽക്കുകയായിരുന്നു ഡ്രൈവർ. ഇതിനിടെ സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ട്രക്കിന്റെ കാബിൻ തുറന്ന് മൊബൈൽ അടിച്ചെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചു. സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് യുടേൺ എടുത്തുവരുമ്പോൾ ഡ്രൈവർ ഓടി മുന്നിലെത്തി. തുടർന്ന് സ്‌കൂട്ടറിനു മുകളിലേക്ക് ചവിട്ടിക്കയറി മോഷ്ടാവിനെ തൊഴിച്ചിടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച മോഷ്ടാവ് ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി.
ബെയ്ജിങ്: റോഡുവക്കിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽനിന്ന് മൊബൈൽ അടിച്ചെടുത്ത മോഷ്ടാവ് ഇത്തരത്തിലൊരു പണി പ്രതീക്ഷിച്ചിരുന്നില്ല. സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കുങ്ഫു സ്റ്റൈലിൽ ചാടിത്തൊഴിച്ചു കീഴ്‌പ്പെടുത്തി ട്രക്ക് ഡ്രൈവർ. ചൈനയിലെ ഗ്യാംഗ്‌ദോംഗ് പ്രവിശ്യയിലാണ് സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള രംഗങ്ങൾ അരങ്ങേറിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ വൈറലായിക്കഴിഞ്ഞു.
റോഡിനു സമീപം ട്രക് പാർക് ചെയ്തശേഷം പുറത്തിറങ്ങി നിൽക്കുകയായിരുന്നു ഡ്രൈവർ. ഇതിനിടെ സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് ട്രക്കിന്റെ കാബിൻ തുറന്ന് മൊബൈൽ അടിച്ചെടുത്തു രക്ഷപ്പെടാൻ ശ്രമിച്ചു. സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവ് യുടേൺ എടുത്തുവരുമ്പോൾ ഡ്രൈവർ ഓടി മുന്നിലെത്തി. തുടർന്ന് സ്‌കൂട്ടറിനു മുകളിലേക്ക് ചവിട്ടിക്കയറി മോഷ്ടാവിനെ തൊഴിച്ചിടുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച മോഷ്ടാവ് ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി.