- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരിയെ പീഡിപ്പിച്ചത് രണ്ട് കൊല്ലം മുമ്പ്; പെൺകുട്ടിയുടേയും ബന്ധുവിന്റേയും അടി കിട്ടിയത് കേസിൽ വിധി വരാനിരിക്കെയും; ഓട്ടോയിൽ കയറ്റിയുള്ള മർദ്ദനത്തിന് പിന്നാലെ ആത്മഹത്യ: പെരുമ്പാവൂരിലെ കുഞ്ഞപ്പന്റെ മരണത്തിന് പിന്നിൽ സദാചാര പൊലീസ്
പെരുമ്പാവൂർ: പീഡനക്കേസ്സിൽ കോടതി നടപടി നേരിടുന്ന ഐമുറി സ്വദേശിയുടെ ആത്മഹത്യക്ക് വഴിയൊരുക്കിയത് സദാചാരപൊലീസിന്റെ അമിത ഇടപെടലെന്ന് പൊലീസിന് സംശയം. ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുന്നതിനാണ് കോടനാട് പൊലീസിന്റെ നീക്കം. ഐമുറി മോളത്ത് വീട്ടിൽ പാപ്പു എന്നു കുഞ്ഞപ്പന്റെ(64 )ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ വിവരങ്ങൾ കണക്കിലെടുത്താണ് പൊലീസന്വേഷണം മുന്നേറുന്നത്. ബന്ധുവിന്റെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതായി ആരോപിച്ച് പ്രദേശവാസിയായ ബാബു വർഗീസും മൂന്ന് സൂഹൃത്തുക്കളും ചേർന്ന് കുഞ്ഞപ്പനെ തല്ലിച്ചതച്ചതായി മക്കൾ നൽകിയ മൊഴിപ്രകാരം പൊലീസ് അടിപിടിക്ക് കേസെടുത്തിരുന്നു. ഈ മാസം പതിനാറിന് നടന്ന ഓണാഘോഷ പരിപാടിക്കിടെ കുഞ്ഞപ്പൻ പതിനാറുകാരിയെ അപമാനിക്കാൻ ശ്രമിച്ചെന്നും ഇതേത്തുടർന്നുള്ള കശപിശയിൽ പെൺകുട്ടിയുടെ ബന്ധു ഉൾപ്പെടുന്ന നാലംഗ സംഘം കുഞ്ഞപ്പനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഈ സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടില്ല
പെരുമ്പാവൂർ: പീഡനക്കേസ്സിൽ കോടതി നടപടി നേരിടുന്ന ഐമുറി സ്വദേശിയുടെ ആത്മഹത്യക്ക് വഴിയൊരുക്കിയത് സദാചാരപൊലീസിന്റെ അമിത ഇടപെടലെന്ന് പൊലീസിന് സംശയം.
ഇതുസംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുന്നതിനാണ് കോടനാട് പൊലീസിന്റെ നീക്കം. ഐമുറി മോളത്ത് വീട്ടിൽ പാപ്പു എന്നു കുഞ്ഞപ്പന്റെ(64 )ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ വിവരങ്ങൾ കണക്കിലെടുത്താണ് പൊലീസന്വേഷണം മുന്നേറുന്നത്. ബന്ധുവിന്റെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതായി ആരോപിച്ച് പ്രദേശവാസിയായ ബാബു വർഗീസും മൂന്ന് സൂഹൃത്തുക്കളും ചേർന്ന് കുഞ്ഞപ്പനെ തല്ലിച്ചതച്ചതായി മക്കൾ നൽകിയ മൊഴിപ്രകാരം പൊലീസ് അടിപിടിക്ക് കേസെടുത്തിരുന്നു.
ഈ മാസം പതിനാറിന് നടന്ന ഓണാഘോഷ പരിപാടിക്കിടെ കുഞ്ഞപ്പൻ പതിനാറുകാരിയെ അപമാനിക്കാൻ ശ്രമിച്ചെന്നും ഇതേത്തുടർന്നുള്ള കശപിശയിൽ പെൺകുട്ടിയുടെ ബന്ധു ഉൾപ്പെടുന്ന നാലംഗ സംഘം കുഞ്ഞപ്പനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഈ സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിട്ടില്ലെന്നും ബാബു വർഗീസിന്റെയും കൂട്ടാളികളുടെയും പരിധി വിട്ടുള്ള പൊലീസ് ചമയൽ അംഗീകരിക്കാനാവില്ലെന്നും കുഞ്ഞപ്പൻ ആത്മഹത്യചെയ്ത സാഹചര്യത്തിൽ കേസിന്റെ ഗതിതന്നെ മാറിയേക്കാമെന്നുമാണ് പൊലീസ് വെളിപ്പെടുത്തൽ.
കഴിഞ്ഞ തിങ്കളാഴ്ച മകനും മരുമകളും വീട്ടിലുള്ള സമയത്ത് മുറിയിൽ കയറി കതകടച്ചശേഷം കുഞ്ഞപ്പൻ വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ കുഞ്ഞപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വ്യാഴാഴ്ച രാത്രി മരണടഞ്ഞു. കുഞ്ഞപ്പനെ മർദിച്ച ജോർജ് പാറപ്പുറം, സാജു പാറപ്പുറം, ടിനു, ബാബു വർഗീസ് എന്നിവർക്കെതിരേ കോടനാട് പൊലീസ് കേസെടുത്തു. മരണ മൊഴി രേഖപ്പെടുത്താൻ കഴിയാത്തതിനാൽ കുഞ്ഞപ്പന്റെ മക്കളുടെ മൊഴി പ്രകാരമാണു കേസെടുത്തിട്ടുള്ളത്.
2014ൽ 14 വയസായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കുഞ്ഞപ്പൻ. കേസിന്റെ വിധി അടുത്തുതന്നെ പുറത്തുവരാനിരിക്കെയാണു കുഞ്ഞപ്പൻ ആത്മഹത്യ ചെയ്തത്. കേസിന്റെ വിധിയെ ഭയന്നാകാം ആത്മഹത്യ ചെയ്തതെന്നും പൊലീസ് സംശയിക്കുന്നു. പരിശോധനകൾക്കു ശേഷം മൃതദേഹം സംസ്‌കരിച്ചു. കുഞ്ഞപ്പന്റെ ഭാര്യ കാർത്തു. മക്കൾ ശ്രീജേഷ്, ശ്രീജ, ശ്രീജി, ശ്രീരാജി. മരുമക്കൾ മധു, ഷിജു, സതീശ്.