മുംബൈ: ഇനി പ്രണയം പറയുമ്പോ പെൺകുട്ടിക്ക് പതിനെട്ട് തികഞ്ഞിട്ട് പറയണം അല്ലാതെ പറഞ്ഞാൽ ഈ ചെറുപ്പക്കാരന് സംഭവിച്ചത് പോലെ സംഭവിക്കും. മുംബൈയിലെ കുർള റെയിൽവേ സ്‌റ്റേഷനിലാണ് പ്രണയകഥ ദുരന്തകഥയായി മാറിയത്.കുർള റെയിൽവേ സ്‌റ്റേഷനിൽ വെച്ച് തന്റെ പ്രണയം 23 വയസ്സുകാരൻ ഉച്ചത്തിലായിരുന്നു പെൺകുട്ടിയോട് വിളിച്ച് പറഞ്ഞത്.

എന്നാൽ ഇത് കണ്ട യാത്രക്കാർ യുവാവിനെ കയ്യേറ്റം ചെയ്യുകയും യുവാവിനെ പൊലീസിന് ഏൽപ്പിക്കുകയും ചെയ്തു. യുവാവിന്റെ പെട്ടന്നുള്ള ശബ്ദത്തിൽ ഉള്ള പ്രണയാഭ്യർഥന കേട്ട് പെൺകുട്ടി പേടിച്ച് പോയിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തു.
യുവാവിന്റെ പ്രണയാഭ്യർഥന കേട്ട് പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. 'ഐ ലവ് യൂ, യൂ ലവ് മീ' എന്ന് അലറി വിളിച്ചായിരുന്നു പെൺകുട്ടി പ്രണയം പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ എതിരായി നിൽക്കുകയും ചെയ്തതോടെ പെൺകുട്ടി ഭയപ്പെടുകയും ചെയ്തിരുന്നു.

ചെറുപ്പക്കാരനെതിരെ പൊലീസ് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ഐ.പി.സി സെക്ഷൻ 354 പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് കേസെടുത്തത്. യുവാവിനെ പൊലീസ് ആറ് മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചു.